കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന് വോട്ടുണ്ട്; മമ്മൂട്ടിക്ക് വോട്ടില്ല, മഞ്ജുവാര്യര്‍ ആദ്യമെത്തി... താരങ്ങളുടെ വോട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: നടന്‍ മമ്മൂട്ടിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടില്ല എന്ന വിവരം രാവിലെ തന്നെ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ചര്‍ച്ചയായിരിക്കെ മോഹന്‍ലാലിന് വോട്ടുണ്ട് എന്ന വിവരവും ചിലര്‍ പങ്കുവച്ചു. വോട്ടര്‍ പട്ടികയില മോഹന്‍ലാലിന്റെ ചിത്രവും വിലാസവുമെല്ലാം പങ്കുവച്ചാണ് പ്രതികരണങ്ങള്‍. മോഹന്‍ലാലിന് തിരുവനന്തപുരത്താണ് വോട്ട്. ആദ്യഘട്ടത്തിലായിരുന്നു ഇവിടെ വോട്ടെടുപ്പ്.

m

രണ്ടാംഘട്ടത്തില്‍ വോട്ടുള്ള താരങ്ങളില്‍ മമ്മൂട്ടി മാത്രമല്ല. മഞ്ജുവാര്യര്‍, ടൊവിനോ, ഇന്നസെന്റ് എന്നിവരെല്ലാമുണ്ട്. തൃശൂര്‍ പുള്ള് എല്‍പി സ്‌കൂളില്‍ മഞ്ജുവാര്യര്‍ അമ്മയ്‌ക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലാണ് ഭാര്യയ്ക്കും മകനുമൊപ്പമെത്തി ഇന്നസെന്റ് വോട്ട് ചെയ്തത്. ദില്ലിയിലെ കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ടൊവിനോ തോമസ് വോട്ട് ചെയ്ത് മടങ്ങിയത്. അച്ഛന്‍ തോമസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വോട്ട് ചെയ്യാന്‍ ഒരുങ്ങിയ മമ്മൂട്ടിക്ക് ദുഃഖ വാര്‍ത്ത; വോട്ടര്‍ പട്ടികയില്‍ പേരില്ല, പ്രമുഖര്‍ ഒട്ടേറെവോട്ട് ചെയ്യാന്‍ ഒരുങ്ങിയ മമ്മൂട്ടിക്ക് ദുഃഖ വാര്‍ത്ത; വോട്ടര്‍ പട്ടികയില്‍ പേരില്ല, പ്രമുഖര്‍ ഒട്ടേറെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം എല്ലാവരും വോട്ട് ചെയ്യണമെന്ന് അഹ്വാനം ചെയ്തിരുന്നു. എന്റെ പൗരാവകാശം ഞാന്‍ വിനിയോഗിച്ചു. നിങ്ങളും വിനിയോഗിക്കുക എന്നാണ് ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരം മുടവന്‍മുകളിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം അന്ന് വോട്ട് ചെയ്തത്.

സുരേഷ് ഗോപി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് ഇത്തവണ സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് മാറ്റം സംഭവിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താകും തദ്ദേശ വോട്ടെടുപ്പില്‍ പ്രതിഫലിക്കുക എന്നും സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നു.

Recommended Video

cmsvideo
Actor Mammootty's name missing in voter’s list, fails to cast vote | Oneindia Malayala

English summary
Mohanlal name in Voters List viral in Social media after reports came Mammootty no vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X