കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ലക്ഷ്യം പൊളിച്ച് മോഹൻലാൽ; അമിത് ഷായെ കാണാൻ കൂട്ടാക്കിയില്ല, കാരണം?

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തരപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തെ ഞെട്ടിക്കാൻ തന്നെ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നതായി റിപ്പേർട്ട്. മോഹൻലാൽ, എംജി ശ്രീകുമാർ, പ്രിയദർശൻ, മഞ്ജു വാര്യർ, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരെ അമിത് ഷായുടെ അടുത്തെത്തിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാൽ ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാർ ഒഴികെ ബാക്കി എല്ലാവരും ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

<strong>കേരളം കാണാൻ ഭർത്താവിനൊപ്പം എത്തി; ഫിലിപ്പീൻസുകാരി നേരിടേണ്ടി വന്നത്...!! സംഭവം കണ്ണൂരിൽ!!</strong>കേരളം കാണാൻ ഭർത്താവിനൊപ്പം എത്തി; ഫിലിപ്പീൻസുകാരി നേരിടേണ്ടി വന്നത്...!! സംഭവം കണ്ണൂരിൽ!!

ബിജെപിയുമായി അനുഭാവമുള്ള വ്യക്തിയാണ് മോഹൻലാൽ. എന്നാൽ ബിജെപിയുടെ ക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു. ഷൂട്ടിങുമായി ബന്ധപ്പെട്ട് മോഹൻലാൽ തലസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു. ഷൂട്ടിങ് തിരക്കുകൾ പറഞ്ഞാണ് ലാൽ ഷായുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയത്. കവയത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയും ര‍ഞ്ജി പണിക്കറും ബിജെപിയുടെ ക്ഷണം നിരസിച്ചവരിൽ പെടുന്നു.

സിനിമ നടന്മാർ വഴുതി പോകാൻ കാരണം ഇതാണ്...

സിനിമ നടന്മാർ വഴുതി പോകാൻ കാരണം ഇതാണ്...

ബീഫ് വിവാദവും മറ്റും കൊടുംമ്പിരികൊണ്ടിരിക്കുമ്പോൾ ബിജിപിയുമായി അടുക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചാൽ സിനിമ രംഗത്ത് അത് ദോഷം ചെയ്യുമെന്ന ആശങ്കയാണ് നടന്മാർ വഴുതി പോകാൻ കാരണമെന്നാണ് സൂചന.

ബിജെപിയുടെ വർഗായ നിലപാടിനെതിരെ രഞ്ജി പണിക്കറും

ബിജെപിയുടെ വർഗായ നിലപാടിനെതിരെ രഞ്ജി പണിക്കറും

സംവിധായകനും നടനും തിരക്കഥാകൃത്തുമായ ര‍ഞ്ജി പണിക്കറെ ബിജെപി നേതാക്കൾ പോയി കണ്ടിരുന്നെങ്കിലും ബിജെപി പ്രതിനിധീകരിക്കുന്ന വർഗീയത ഉൾപ്പടെയുള്ള പല രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പ് വിശദമായി തന്നെ അദ്ദേഹം തുറന്നടിച്ചതായാണ് വിവരം.

വർഗീയത കേരളത്തിൽ വിലപോകില്ല

വർഗീയത കേരളത്തിൽ വിലപോകില്ല

എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് നിർത്തുന്ന മതേതര രഷ്ട്രീയം കേരളത്തിലെങ്കിലും ബിജെപി ഉയർത്തിപ്പിടിക്കണമെന്ന് രഞ്ജി പണിക്കർ ആവശ്യപ്പെട്ടു.

രഞ്ജി പണിക്കറും ബിജെപിയുടെ കയ്യിൽ നിന്ന് വഴുതി

രഞ്ജി പണിക്കറും ബിജെപിയുടെ കയ്യിൽ നിന്ന് വഴുതി

കൊച്ചിയിൽ സ്ഥിര താമസമാക്കിയ രഞ്ജി പണിക്കറോട് കെച്ചിയിലോ തിരുവനന്തപുരത്തോ ഏതെങ്കിലും ഒരു യോഗത്തിൽ പങ്കെടുക്കാനായിരുന്നു ബിജെപി സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ അതും നടന്നില്ല.

ബീഫ് നിരോധനം ബിജെപിയെ പ്രതിസന്ധിയിലാക്കി

ബീഫ് നിരോധനം ബിജെപിയെ പ്രതിസന്ധിയിലാക്കി

ബീഫ് നിരോധനം ഉൾപ്പെടെ കേന്ദ്ര സർക്കാർ എടുക്കുന്ന പല നിലപാടുകളും കേരളത്തിൽ പാർട്ടിയെ വളർത്തുന്നതിന് തടസ്സമുണ്ടാക്കുന്നതായി കുമ്മനം രാജശേഖരൻ ദേശീയ അധ്യക്ഷനെ അറിയിച്ചതായും സൂചനകളുണ്ട്.

സുരേഷ് ഗോപിയുമായുള്ള ബന്ധം

സുരേഷ് ഗോപിയുമായുള്ള ബന്ധം

നടനും എംപിയുമായ സുരേഷ് ഗോപിയുമായുള്ള ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണ് സിനിമ മേഖലയിലെ പ്രമുഖരെ അമിത് ഷായുടെ സന്ദർശന വേളയിൽ എത്തിക്കാൻ ശ്രമം നടത്തിയത്.

കേരളത്തിന് വേണ്ടി മാത്രം നിലപാടിൽ മാറ്റം വരുത്തില്ല

കേരളത്തിന് വേണ്ടി മാത്രം നിലപാടിൽ മാറ്റം വരുത്തില്ല

ബീഫ് നിരോധനം കേരളത്തിൽ പ്രതിസന്ധി ഉണ്ടെന്ന് അമിത് ഷായെ അറിയിച്ചിരുന്നെങ്കിലും കേരളത്തിന് മാത്രമായി തീരുമാനങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടിലാണ് അദ്ദേഹം.

English summary
Mohanlal not meet Amit Shah in his Kerala visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X