Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹലാലിന്റെ 'ഒടിയനെ' പൊക്കിയവനെ കൊയ്യോടെ പൊക്കി, ദൃശ്യം പങ്കിട്ട് സംവിധായകൻ, കാരണം അതിലും രസം

കൊച്ചി; കഴിഞ്ഞ ദിവസമായിരുന്നു തന്റെ ഓഫീസിന് മുന്നിൽ വെച്ച ഒടിയൻ ശിൽപങ്ങളിൽ ഒന്നിനെ കാണാതായ വിവരം സംവിധായകൻ ശ്രീകുമാർ മേനോൻ പങ്കുവെച്ചത്. ഓഫീസിന് മുന്നിൽ രണ്ട് ഒടിയൻ ശിൽപങ്ങളിൽ ഒന്നിനെയാണ് കാണാതായതെന്നും അവധി കഴിഞ്ഞ് ഓഫീസിൽ മടങ്ങിയെത്തിയപ്പോഴാണ് ശിൽപം മോഷണം പോയ കാര്യം തിരിച്ചറിഞ്ഞതെന്നുമായിരുന്നു ശ്രീകുമാർ മേനോൻ പറഞ്ഞത്. ഒപ്പം തന്നെ ശിൽപം 'കടത്തിയ' ആൾ സംവിധായകന് അയച്ച ഒരു വോയിസും ശ്രീകുമാർ മേനോൻ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ശിൽപം മോഷ്ടിച്ച രീതിയും ആളേയും കൈയ്യോടെ പൊക്കിയിരിക്കുകയാണ് സംവിധായകൻ. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു.

ഒരു ഒടിയൻ ആരാധകൻ ചെയ്ത പണി നോക്കൂ


സംവിധായകൻ ആദ്യം പങ്കിട്ട ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു-'ഒരു ഒടിയൻ ആരാധകൻ ചെയ്ത പണി നോക്കൂ.ഞങ്ങളുടെ പുഷ് 360 ഓഫീസിനു മുന്നിൽ ഒടിയന്മാർ രണ്ടുണ്ട്. ഒടിയൻ സിനിമയുടെ പ്രചാരണത്തിനുണ്ടാക്കിയ ലാലേട്ടന്റെ ശിൽപങ്ങളിൽ രണ്ടെണ്ണം. ഈ ഒടിയന്മാരെ കാണാനും സെൽഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്. കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്'.

പിന്നാലെ ഫോണിൽ എത്തിയ മെസേജാണിത്


'ഒടിയൻ സന്ദർശകർ വർദ്ധിച്ചപ്പോൾ ഞങ്ങൾ കുറച്ച് സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ശിൽപം പ്രദർശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം...കഴിഞ്ഞ ഞായർ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതിൽ ഒരു ഒടിയനില്ല. പിന്നാലെ ഫോണിൽ എത്തിയ മെസേജാണിത്...', പോസ്റ്റിൽ പറഞ്ഞു.

ശ്രീകുമാറേട്ട ഒന്നും വിചാരിക്കണ്ട


ഇതിനെൊപ്പം പങ്കുവെച്ച ഓഡിയോയിലെ സംഭാഷണം ഇങ്ങനെ-'ശ്രീകുമാറേട്ട ഒന്നും വിചാരിക്കണ്ട, നിങ്ങളെ മറ്റേ ലാലേട്ടനില്ലേ, സ്റ്റാച്യു, ഞാൻ നേരെ അതെടുത്തിട്ട് എന്റെ വീട്ടിൽ കൊണ്ടുവെച്ചു, ഇവിടെ ആരം അറിഞ്ഞിട്ടില്ല, ഒന്ന് ആളാവാൻ വേണ്ടിട്ടാണ്. ഒന്നും വിചാരിക്കേണ്ട'

എനിക്ക് നാട്ടിൽ ഒരു വിലയില്ലാത്ത പോലെയാണേ


'സോറി സാർ,കാരണം എന്റെ വീട്ടിനവിടെ വെച്ചാലേ ഒരു വിലയുണ്ടാകും,എനിക്ക് നാട്ടിൽ ഒരു വിലയില്ലാത്ത പോലെയാണേ, സോറി സാർ ഞാൻ അറിയാണ്ട് നിങ്ങടെ അവിടെ നിന്ന് വന്ന് എടുത്തു,നേരെ വീട്ടിൽ കൊണ്ട് വന്ന് വീട്ട് മുറ്റത്ത് വെച്ചിട്ടുണ്ട്, ഒകെ സർ', എന്നാണ് ഓടിയോയിൽ പറയുന്നത്.

മോഷണ ദൃശ്യങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പങ്കിട്ട്


മോഷണ ദൃശ്യങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പങ്കിട്ട് ശ്രീകുമാർ മേനോൻ എഴുതിയ കുറിപ്പ് ഇങ്ങനെ-'എല്ലാവർക്കും ഒരാകാംക്ഷ, ആ രസികൻ ആരാധകൻ ഒടിയനും കൊണ്ടു പോകുന്ന സീൻ കാണണമെന്ന്. സിസിടിവി ക്യാമറയിൽ ആ ദൃശ്യങ്ങൾ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു. ലാലേട്ടൻ ഫാനിന്റെ തമാശയും, എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും, കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും എല്ലാവർക്കും ഇഷ്ടപ്പെട്ടു...
ദേ പോകുന്നു ഒടിയൻ' ,പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+