'ഒരു സംശയം ഉണ്ടായിരുന്നു, അത് മാറി, ചിലർ തെറ്റിദ്ധരിപ്പിച്ചു, അതിൽ സങ്കടം', മതം നോക്കിയല്ല സ്നേഹമെന്ന് മോഹൻലാൽ
മമ്മൂട്ടി അസുഖമുക്തനായി തിരിച്ച് വരുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു ചിത്രം പങ്കുവെച്ചു. ഒരു പരിപാടിക്കിടെ സ്റ്റേജിൽ വെച്ച് മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന മനോഹരമായ ചിത്രം. അതിനൊപ്പം മോഹൻലാൽ ഒന്നും കുറിച്ചിട്ടില്ല, പക്ഷേ ആ ചിത്രം ആയിരം വാക്കുകൾ സംസാരിക്കുന്നുണ്ട്.
ആരാധകർ പലതും പറഞ്ഞ് തമ്മിലടിക്കുമെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിൽ വർഷങ്ങളായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. മോഹൻലാൽ മമ്മൂട്ടിക്ക് ലാലുവും മമ്മൂട്ടി മോഹൻലാലിന് ഇച്ചാക്കയുമാണ്. മമ്മൂട്ടി രോഗബാധിതനായതിന് പിന്നാലെ മോഹൻലാൽ ശബരിമല ദർശനം നടത്തിയതും മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതും വലിയ വാർത്തയായിരുന്നു.

എന്നാൽ അതിന്റെ പേരിൽ ചിലർ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അതിൽ സങ്കടമുണ്ടെന്നും മോഹൻലാൽ പറയുന്നു. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പ്രതികരണം. ഏറ്റവും അടുത്ത ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് മോഹന്‍ലാല്‍ ചോദിച്ചു. അതിനെ തെറ്റിദ്ധരിക്കുന്നതാണ് സങ്കടം. ഒരുപാട് പേര്‍ അതിനെ തെറ്റിദ്ധരിക്കാന്‍ സാഹചര്യമുണ്ടാക്കി. അതിന്റെ കാര്യമില്ലായിരുന്നു. ഒരാളെ സ്‌നേഹിക്കാനോ അയാള്‍ക്ക് വേണ്ടി ചിന്തിക്കാനോ ഒന്നും മതത്തിന്റെ കാര്യമില്ല. സിനിമയില്‍ അങ്ങനെ ഒന്നും ഇല്ല. ഒരു കഥാപാത്രം ചെയ്യുന്നത് മതം നോക്കി ഒന്നും അല്ലല്ലോ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
മമ്മൂട്ടിയുമായി സംസാരിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വളരെ അധികം സന്തോഷമുണ്ട്. ഒരു സംശയം ഉണ്ടായിരുന്നു, അത് മാറി. ഒരു കാര്‍മേഘം മാറിയത് പോലെ. വളരെ സന്തോഷവാനായി വന്നിട്ട് ഞങ്ങളുടെ കൂടെ തന്നെയാണ് അഭിനയിക്കേണ്ടത്. അദ്ദേഹവും താനും ചെയ്യുന്ന ഒരു സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ ഒരുമിച്ച് ചെയ്യാനുണ്ട്. അതിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ട്. പ്രാര്‍ത്ഥന ദൈവം കേട്ടതില്‍ സന്തോഷം. താന്‍ മാത്രമല്ല എത്രയോ ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അതിലൊരു ശക്തിയുണ്ട്. ആ ശക്തിയാണ് പ്രവര്‍ത്തിക്കുന്നത്. മുകളില്‍ ഒരു വലിയ ഡോക്ടറുണ്ട്. ആ ഡോക്ടറുടെ തീരുമാനമാണ്, മോഹൻലാൽ പറഞ്ഞു.












Click it and Unblock the Notifications