ചോദിച്ചതിനേക്കാള്‍ കൂടുതല്‍ പണം താങ്കള്‍ക്ക് കിട്ടിയോ? മോഹന്‍ലാലിനെതിരെ അഖില്‍ മാരാര്‍
മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്ത നടന് മോഹന്‍ലാലിനെതിരെ അടുത്തിടെ ട്വന്റി-ട്വന്റിയില്‍ ചേര്‍ന്ന അഖില്‍ മാരാര്‍. പിണറായി വിജയനുമായുള്ള അഭിമുഖത്തിന് എന്ത് കാരണത്താലാണ് മോഹന്‍ലാല്‍ തയ്യാറായത് എന്നാണ് അഖില്‍ മാരാരിന്റെ ചോദ്യം. പണത്തിന് വേണ്ടി മോഹന്‍ലാല്‍ എന്തും മറയ്ക്കാന്‍ തയ്യാറാകരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മാരാരുടെ പ്രതികരണം.
എത്രയൊക്കെ പിആര്‍ വര്‍ക്ക് നടത്തിയാലും ജനങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ട് എന്നും സൂപ്പര്‍താരങ്ങളെ ഉപയോഗിച്ച് പിആര്‍ ചെയ്തിട്ടല്ല കരുണാകരനും നായനാരും ഉമ്മന്‍ചാണ്ടിയും, വിഎസും ഒക്കെ ജന ഹൃദയങ്ങള്‍ കീഴടക്കിയത് എന്നും മാരാര്‍ പറഞ്ഞു. മോഹന്ലാലിനേക്കാള് മികച്ച നടനാണ് പിണറായി എന്നും ഉര്‍വശിയേക്കാള്‍ മികച്ച നടിയാണ് ആരോഗ്യമന്ത്രിയെന്നും മാരാര്‍ പരിഹസിച്ചു.

അഖില്‍ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എല്ലാം സ്നേഹത്തോടെയും ആദരവോടെയും പ്രിയപ്പെട്ട ലാലേട്ടന്,
ഭാരതീയ സംസ്കാരത്തിലും ആത്മീയതയിലും വിശ്വസിക്കുന്ന അങ്ങയെ സ്വന്തം വിശ്വാസത്തിന്റെ പേരില്‍ എത്രയോ തവണ ആക്ഷേപിച്ച ഒരു വിഭാഗമാണ് കേരള കമ്മികള്‍. പ്രധാനമന്ത്രിയുടെ കൂടെയുള്ള ഒരു ചിത്രം പങ്ക് വെച്ചതിന്റെ പേരില്‍ എന്തെല്ലാം ആക്ഷേപം അങ്ങ് കേള്‍ക്കേണ്ടി വന്നു.
പാട്ട കൊട്ടിയതിന്റെ പേരില്‍, നിലവിളക്ക് കൊളുത്തിയതിന്റെ പേരില്‍, ബ്ലോഗ് എഴുതിയതിന്റെ പേരില്‍ മലയാള സിനിമയില്‍ നിന്ന് അങ്ങയെ ഇല്ലാതാക്കാന്‍ അങ്ങയുടെ പരാജയ ചിത്രങ്ങള്‍ ആഘോഷമാക്കി ആക്ഷേപിച്ച ഒരു വിഭാഗം ആരാണ്. അവരുടെ കൈയടിക്ക് വേണ്ടിയാണോ? അതോ ചോദിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയതിന്റെ പേരിലാണോ? അതോ മഹാത്മാ പിണറായി വിജയനോടുള്ള അതിര് കവിഞ്ഞ സ്നേഹത്തിന്റെ പേരിലാണോ അങ്ങ് ഈ അഭിമുഖത്തിന് തയ്യാര്‍ ആയത്...?
വിശ്വാസി ആയ അങ്ങേയ്ക്ക് ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ സ്ത്രീകളെ കയറ്റാന്‍ കൂട്ട് നിന്ന ഒരു സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയുമോ..? ശബരിമലയിലേ അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട സര്‍ക്കാരിനെ അംഗീകരിക്കാന്‍ പറ്റുമോ..? നിലനില്‍പ്പിനു വേണ്ടി കള്ള കേസില്‍ കുടുക്കി ഒരു തന്ത്രിയെ ജയിലില്‍ ആക്കി ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചത് ഉള്‍കൊള്ളാന്‍ കഴിയുമോ..?
പണം കൊണ്ട് എന്തും നേടാം പണം കൊണ്ട് എന്തും മറയ്ക്കാം.. അതിന് മോഹന്‍ലാല്‍ എന്ന മനുഷ്യന് കൂട്ട് നില്‍ക്കരുതായിരുന്നു. അങ്ങ് വെളുപ്പിച്ചു ഇറക്കി കൊടുത്ത ചിരിക്കുന്ന പാവ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കേരള ജനതയെ കുരങ്ങ് കളിപ്പിച്ചത് അങ്ങേയ്ക്ക് അറിയില്ല എങ്കിലും പൊതു ജനത്തിനറിയാം. സര്‍ക്കാര്‍ പണം ഉപയോഗിച്ച് കോടികള്‍ മുടക്കി സൂപ്പര്‍ താരങ്ങളെ ഉപയോഗിച്ച് PR ചെയ്തിട്ടല്ല കരുണാകരനും, നായനാരും , ഉമ്മന്‍ചാണ്ടിയും, വി എസും ഒക്കെ ജന ഹൃദയങ്ങള്‍ കീഴടക്കിയത്.
അവരുടെ പ്രവര്‍ത്തി ഒരു ഫ്ളക്സ് ബോര്‍ഡ് പോലും കണ്ടല്ല ജനം തിരിച്ചറിഞ്ഞത്. ജനങ്ങളെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു നേതാവിന്റെയും നേട്ടങ്ങള്‍ ഓരോ ജനതയ്ക്കും അവന്റെ അനുഭവങ്ങള്‍ കൊണ്ട് അറിയാം. അങ്ങനെ അറിയുമ്പോള്‍ മാത്രമേ അവര്‍ നേതാവായി മാറുകയുള്ളു. നിതിന്‍ ഗദ്ഗരി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പരസ്യ ബോര്‍ഡുകള്‍ ഒഴിവാക്കണം എന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
അദ്ദേഹം പറഞ്ഞത് അനാവശ്യ പ്രദര്‍ശന രാഷ്ട്രീയത്തിന് പകരം നേരിട്ട് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം എന്നായിരുന്നു. ഇന്ത്യയില്‍ യാത്ര ചെയ്യുന്ന ഏതൊരാളും അറിയും ആരാണ് നിതിന്‍ ഗദ്ഗരി എന്ന്..? ട്രെയിന്‍ ഉപയോഗിക്കുന്ന ഏത് സാധാരണക്കാരനും അറിയും ആരാണ് അശ്വനി വൈഷ്ണവ് ആരാണെന്ന്..? എന്തായാലും ലാലേട്ടനെക്കാളും മികച്ച നടന് കേരളത്തില്‍ ഉണ്ടെന്ന് പിണറായി കാണിച്ചു തന്നു.
ഉര്‍വശിയേക്കാള്‍ മികച്ച നടിയാണ് താന്‍ എന്ന് ആരോഗ്യ മന്ത്രിയും തെളിയിച്ചു. ഇവര്‍ അഭിനയിച്ച പിണറായി 2.0 എന്ന സിനിമയുടെ പ്രൊമോഷന് നന്നായി നടക്കുന്നുണ്ട്. ലാലേട്ടന് പ്രൊമോട്ട് ചെയ്തോളു. വിലയിരുത്താന്‍ കേരളത്തില്‍ ധാരാളം അശ്വന്ത് കൊക്കുമാര്‍ ഉണ്ട്... അവര്‍ സത്യം പറയും... ആ സത്യം കേരളം ഏറ്റെടുക്കും..
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications