കുട്ടികള്‍ പിണറായിയെ മാതൃകയാക്കണം; മോഹന്‍ലാല്‍
കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ അനുകൂലമായി വിധിവന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രാജയോഗം തന്നെ. യുഡിഎഫ് ഒഴികെ, ജനങ്ങളില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നുമെല്ലാം പിണറായിക്ക് പ്രശസകളുടെ പ്രവാഹമാണ്.
ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാലാണ് പിണറായിക്കുള്ള പ്രശസയുമായി രംഗത്ത് വന്നിരിക്കുന്നത്. കുട്ടികള്‍ പിണറായി വിജയനെ മാതൃകയാക്കണമെന്നാണ് സൂപ്പര്‍സ്റ്റാറിന്റെ ഉപദേശം.

കുട്ടികള്‍ക്കായുള്ള ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്റെ സമാപന വേദിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ മോഹന്‍ലാല്‍ പ്രശംസിച്ചത്. രാഷ്ട്രീയത്തിലെന്നല്ല എന്തിലും കടുത്ത മത്സരം നടക്കുന്ന ഈ കാലത്ത് അഗ്നി പരീക്ഷണങ്ങളെ അതിജീവിക്കാന്‍ പിണറായി വിജയനെ മാതൃകയാക്കാമെന്നായിരുന്നു നടന്റെ വാക്കുകള്‍.
ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായിയെ പരോക്ഷമായി പ്രശംസിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം. പിണറായിക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നുകൊണ്ടാണ് താരം മടങ്ങിയത്.












Click it and Unblock the Notifications