മോഹന്‍ലാല്‍ സ്വന്തമാക്കിയത് റേഞ്ച് റോവറിന്റെ ഉന്നത മോഡല്‍: വിലയെത്രയെന്ന് അറിയാമോ, നിരവധി മാറ്റവും
മലയാളത്തിലെ സൂപ്പർ താരങ്ങളില്‍ ഏറ്റവും അധികം വാഹനകമ്പം ഉള്ളത് മമ്മൂട്ടിക്കാണെന്ന് ആർക്കും അറിയാവുന്ന കാര്യമാണ്. വിവിധ മോഡലുകളിലായിട്ടുള്ള നിരവധി വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. മോഹന്‍ലാലിനെ സംബന്ധിച്ച് വാഹനങ്ങളോട് അത്ര കമ്പമില്ലെങ്കിലും ഇഷ്ടവാഹനങ്ങള്‍ സ്വന്തമാക്കാന്‍ മടിക്കുന്ന താരമല്ല അദ്ദേഹം. ഇപ്പോഴിതാ പുതുപുത്തനൊരു റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം.
റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഡീലർമാർ താരത്തിന്റെ കൊച്ചിയിലെ പുതിയ വസതിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് മോഹന്‍ലാല്‍ കൂടുംബ സമേതം പുതിയ വാഹനം ഏറ്റുവാങ്ങി. താക്കോൽ ഏറ്റുവാങ്ങുന്നതിന്റെയും മോഹൻലാൽ ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

4.4 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 530 പിഎസ് കരുത്തും 750 എൻഎം ടോർക്കുമാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽബിഡബ്ല്യുവിനുള്ളത്. മണിക്കൂറിൽ 255 കിലോമീറ്ററാണ് മണിക്കൂറിലെ ഉയർന്ന വേഗം. മോഹൻലാലിന്റെ താൽപര്യത്തിന് അനുസരിച്ച് നിരവധി മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.
ഹബുക്കാ സിൽവർ നിറത്തിലുള്ള എസ്‍യുവിയുടെ റൂഫിന് കറുത്ത നിറവും ഇരുപത്തിനാലു തരത്തിൽ ക്രമീകരിക്കാവുന്ന ചൂടും തണുപ്പും തരുന്ന ഹോട്ട് സ്റ്റോൺ മസാജ് മുൻ സീറ്റുകൾ, എക്സ്‍ക്ലൂസീവ് ക്ലാസ് കംഫർട് പ്ലസ് റിയർ സീറ്റ് എന്നിവയും വാഹനത്തിനുണ്ട്. മുതിര്‍ന്ന ഏഴ് പേർക്ക് ഒരേസമയം സഞ്ചരിക്കാനാകുന്ന വാഹനത്തിന് 33 സെ മീ ടച്ച്സ്ക്രീന്‍ ആണ് ഉള്ളത്. ഏകദേശം 2.38 കോടി മുതല്‍ 4 കോടി വരെയാണ് വാഹനത്തിന്റെ വില.
1.15 കോടി രൂപയുടെ ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു 2020 ന്‍റെ തുടക്കം മുതൽ മോഹന്‍ലാല്‍ യാത്രക്കായി ഉപയോഗിച്ചുകൊണ്ടിരുന്നത്. വെൽഫയർ കൂടാതെ ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ കാറുകളും മോഹന്‍ലാലിനുണ്ട്.
ടൊയോട്ട വെൽഫയർ
90 ലക്ഷം രൂപ വിലവരുന്ന കാർ മോഹൻലാലിന്റെ കയ്യിലെത്തിയിട്ട് നാളുകളേറെയായി. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ വാഹനമാണ് ഇത്. 16-കളർ ആംബിയന്റ് ലൈറ്റിംഗ്, മൂന്ന്-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡോറുകൾ, പവർഡ് ടെയിൽ-ഗേറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ സ്മാർട്ട് എൻട്രി, ജെബിഎൽ-സോഴ്‌സ്ഡ് 17 സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിവയാണ് ഇതിന്റെ പ്രത്യേകത.
ടൊയോട്ട ലാൻഡ് ക്രൂയിസർ
ടൊയോട്ട ബ്രാൻഡിന്റെ വിശ്വസ്ത ആരാധകനാണ് മോഹന്‍ലാല്‍ എന്ന് തോന്നുന്നു. കാരണം തരത്തിന്റെ കയ്യിലുള്ള രണ്ടാമത്തെ എസ് യുവിയും അതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഏകദേശം 1.36 കോടി രൂപ വിലയുള്ള ഈ കാറിന് 5.7 ലിറ്റർ ഡീസൽ എഞ്ചിനാണ് കരുത്ത് പകരുന്നത്, നാല് ചക്രങ്ങളിലേക്കും പവർ കൈമാറുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് ഇത് വരുന്നത്.
ലംബോർഗിനി
നടന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു എസ്‌യുവി ലംബോർഗിനിയാണ്. ഇത് രജനികാന്ത്, രൺവീർ സിംഗ്, കാർത്തിക് ആര്യ തുടങ്ങിയ നിരവധി അഭിനേതാക്കളുടെ പ്രിയപ്പെട്ട വാഹനം കൂടിയാണ്. 3.15 കോടി രൂപയാണ് ഈ കാറിന്റെ വില, മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വില കൂടിയ വാഹനങ്ങളിലൊന്നാണ്.












Click it and Unblock the Notifications