ഒടുവില്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ 'വാതുറന്നു'... ഏറ്റവും നിര്‍ഭാഗ്യകരമെന്ന്, ഇവനൊന്നും മനുഷ്യനല്ല
തിരുവനവന്തപുരം: പ്രമുഖ സിനിമ നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ആരും പ്രതികരിച്ചിരുന്നില്ല. എന്തായാലും ആ ചീത്തപ്പേര് ആദ്യം മാറ്റിയത് മോഹന്‍ലാല്‍ ആണ്.
ഇത്തവണ ബ്ലോഗ് എഴുതുന്നതുവരെ കാത്തിരുന്നില്ല മോഹന്‍ലാല്‍. ഫേസ്ബുക്കിലാണ് സിനിമ നടിയ്ക്ക് നേരിടേണ്ടിവന്ന ദുരന്തത്തെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ നേര്‍ക്ക് നടന്ന ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്റെ പോസ്റ്റ് തുടങ്ങുന്നത്.

ഒരു സ്ത്രീയ്ക്ക് നേരെ നടന്ന ഏറ്റവും ദൗര്‍ഭാഗ്യകരമായ ആക്രമണം ആണ് സംഭവിച്ചത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച് ദിവസം ഒന്ന് കഴിഞ്ഞതിന് ശേഷം ആണ് മോഹന്‍ലാലിന്റെ പ്രതികരണം പുറത്ത് വരുന്നത്.

ഈ അതിക്രമത്തെ ശക്തമായി അപലപിച്ചാല്‍ മാത്രം പോരെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഈ ക്രൂരത ചെയ്ത ക്രിമിനലുകള്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നല്‍കണം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

മൃഗങ്ങളേക്കാള്‍ മോശമാണ് ഇത് ചെയ്തവര്‍. ഇവരെ മനുഷ്യരെന്ന് പോലും താന്‍ വിളിക്കില്ല. മാതൃകാപരമായ ശിക്ഷ നല്‍കിയാല്‍ ഇതേ മാനസികാവസ്ഥയിലുള്ളവര്‍ക്ക് അതൊരു പാഠമാകുമെന്നും മോഹന്‍ലാല്‍ പറയുന്നു.

ദീപങ്ങള്‍ കൈയ്യിലേന്തിയും മെഴുകുതിരി കത്തിച്ചും അനുതാപം പ്രകടിപ്പിക്കുന്ന പരിപാടി നാം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. ഇനിയൊരുത്തനും ഇത്തരം കാര്യങ്ങള്‍ ചെയ്യാത്ത രീതിയില്‍ നാട്ടിലെ നിയമങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടത് എന്നാണ് ലാലിന്റെ പക്ഷം.

ഏറ്റവും വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഹൃദയം അവള്‍ക്കൊപ്പമാണ്. അവള്‍ക്ക് വൈകാതെ തന്നെ നീതി ലഭിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ഫേസ്ബിക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതാണ് മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തവണ ഇംഗ്ലീഷിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.












Click it and Unblock the Notifications