കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ്ബോസ് വേദിയില്‍ സോറി പറഞ്ഞ് മോഹന്‍ലാല്‍; ഞാന്‍ പാടിയ പാട്ടല്ല, വിവാദത്തില്‍ വിശദീകരണം

Google Oneindia Malayalam News

Recommended Video

cmsvideo
Mohanlal seeks apology to singer VT Murali's family | FilmiBeat Malayalam

തിരുവനന്തപുരം: ബിഗ്ബോസ് പരിപാടിയിലെ പാട്ട് വിവാദത്തില്‍ വിശദീകരണവുമായി നടന്‍ മോഹന്‍ലാല്‍. ഉയരും ഞാന്‍ നാടാകെ എന്ന സിനിമയിലെ 'മാതളത്തേനുണ്ണാന്‍' എന്ന് ആരംഭിക്കുന്ന പാട്ടിനെ ചൊല്ലിയുണ്ടായ വിവാദത്തിലാണ് മോഹന്‍ലാല്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഈ പാട്ട് പാടിയത് താനാണെന്ന് ബിഗ് ബോസിന്‍റെ കഴിഞ്ഞ ആഴ്ചയിലെ ഒരു എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ പാട്ട് പാടിയത് വിടി മുരളി എന്ന ഗായകനായിരുന്നു. മോഹന്‍ലാലിന്‍റെ പ്രസ്താവനയ്ക്കെതിരെ വിടി മുരളി രംഗത്ത് വന്നതോടെ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്ത്. ഇതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസിന്‍റെ കഴിഞ്ഞ ആഴ്ചയിലെ ഒരു എപ്പിസോഡിലാണ് വിവാദങ്ങളുടെ തുടക്കം. അന്നത്തെ എപ്പിസോഡില്‍ പങ്കെടുത്ത ധര്‍മ്മജന്‍ ബോള്‍ഗാട്ടി വേദിയില്‍ മോഹന്‍ലാലിന്‍റെ സമീപത്ത് നിന്ന് ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ 'മാതളത്തേനുണ്ണാന്‍' എന്ന പാട്ട് പാടുകയായിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഖേദപ്രകടനത്തില്‍ എത്തിനില്‍ക്കുന്നത്.

ധര്‍മ്മജനോട്

ധര്‍മ്മജനോട്

ഈ പാട്ട് ഏതd സിനിമയിലെ പാട്ടാണെന്നും ആരാണ് പാടിയതെന്നും അറിയുമോ എന്ന് മോഹന്‍ലാല്‍ ധര്‍മ്മജനോട് ചോദിച്ചു. രണ്ട് ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന ഉത്തരമായിരുന്നു ധര്‍മ്മജ്ജന്‍ നല്‍കിയത്. ഉയരും ഞാന്‍ നാടാകും എന്ന ചിത്രത്തിലെ ഈ പാട്ട് പാടിയിരിക്കുന്നത് ഞാനായിരുന്നു എന്നായിരുന്നു അന്ന് ധര്‍മ്മജ്ജനോടുള്ള മോഹന്‍ലാലിന്‍റെ പ്രതികരണം.

മോഹന്‍ലാലിനെതിരെ

മോഹന്‍ലാലിനെതിരെ

ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്‍റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ആ പാട്ട് യഥാര്‍ഥത്തില്‍ പിന്നണി പാടിയ വി ടി മുരളി രംഗത്ത് എത്തുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയായിരുന്നു വിടി മുരളിയുടെ വിമര്‍ശനം. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്നും അദ്ദേഹം ചോദിച്ചു.

നിയമ നടപടി

നിയമ നടപടി

മോഹന്‍ലാലിനെതിരെ രംഗത്ത് എത്തിയതോടെ അദ്ദേഹത്തിന്‍റെ ആരാധകരുടെ ഭാഗത്ത് നിന്നും മോശം പരാമര്‍ശങ്ങളും വിടി മുരളിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതോടെ സംഭവത്തില്‍ നടനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിടി മുരളി വ്യക്തമാക്കിയിരുന്നു.

 ചെയ്തിരിക്കുന്നത് തെറ്റാണ്

ചെയ്തിരിക്കുന്നത് തെറ്റാണ്

ഇവിടെ നാക്ക് പിഴയോ അബദ്ധമോ അല്ല സംഭവിച്ചിരിക്കുന്നത്. മറിച്ച് മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത് തെറ്റാണ്. മോഹന്‍ലാല്‍ എന്ന നടനോട് തനിക്ക് യാതൊരു വിരോധവും ദേഷ്യവും ഇല്ല. എന്നാല്‍ തെറ്റിനെ അംഗീകരിക്കാന്‍ തനിക്കാവില്ലെന്നും ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലും വിടി മുരളി പറഞ്ഞിരുന്നു.

ഫാന്‍സ് എന്ന വാനരകൂട്ടം

ഫാന്‍സ് എന്ന വാനരകൂട്ടം

ഇനിയും അപമാനം സഹിക്കാന്‍ കഴിയില്ല. വിഷയത്തില്‍ മോഹന്‍ലാല്‍ തുടരുന്ന മൗനത്തിനെതിരേയും വിടി മുരളി പ്രതികരിച്ചു. പറ്റിയ തെറ്റ് തിരുത്താന്‍ അദ്ദേഹത്തിന് തയ്യാറാകാമായിരുന്നു. അല്ലെങ്കില്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ചാനലിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെ ഫാന്‍സ് എന്ന വാനരകൂട്ടം അസഭ്യം പറയുകയാണ് ഇതിനെതിരെ താന്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിടി മുരളി പറഞ്ഞു.

മറുവാദം

മറുവാദം

അതേസമയം തന്നെ മോഹന്‍ലാല്‍ തെറ്റായ അവകാശ വാദം ഉന്നയിച്ചതല്ലെന്നും അദ്ദേഹം ഉദ്ദേശിച്ചത് സിനിമയില്‍ പാടി അഭിനയിച്ചതിനെക്കുറിച്ചാവുമെന്ന വിശദീകരണവുമായി ഒരു വിഭാഗവും രംഗത്ത് എത്തിയിരുന്നു. ഈ വിവാദ വിഷയത്തിലാണ് ബിഗ്ബോസിന്‍റെ ഇന്നലത്തെ എപ്പിസോഡില്‍ തന്‍റെ ഭാഗം വിശദീകരിച്ച് മോഹന്‍ലാല്‍ രംഗത്ത് എത്തിയത്.

കഴിഞ്ഞ ആഴ്ചയില്‍

കഴിഞ്ഞ ആഴ്ചയില്‍

'കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരാളോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു പാട്ട് പാടിയെങ്കിലും ആ പാട്ട് ഏത് സിനിമയിലേത് ആണെന്നോ ആരാണ് പാടിയതെന്നോ അദ്ദേഹത്തിന് അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ എന്‍റെ സിനിമയിലേത് ആണ്. ഞാന്‍ പാടിയ പാട്ടാണെന്ന്'-മോഹന്‍ലാല്‍ പറയുന്നു.

ഞാന്‍ അര്‍ത്ഥമാക്കുന്നത്

ഞാന്‍ അര്‍ത്ഥമാക്കുന്നത്

അങ്ങനെ പറയുമ്പോള്‍ ഞാന്‍ പാടി അഭിനയിച്ചു എന്നാണല്ലോ ഞാന്‍ അര്‍ത്ഥമാക്കുന്നത്. 38 വര്‍ഷം മുമ്പുള്ളൊരു സിനിമയാണ് അത്. പക്ഷെ ഞാന്‍ പാടിയ പാട്ടാണെന്ന് ഒരുപാട് പേര്‍ തെറ്റിദ്ധരിച്ചു. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാന്‍ അങ്ങനെയല്ല അര്‍ത്ഥമാക്കിയത്.

ഞാന്‍ പാടി അഭിനയിച്ചു

ഞാന്‍ പാടി അഭിനയിച്ചു

ഞാന്‍ പാടി അഭിനയിച്ചു എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. കാരണം ഞാന്‍ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതില്‍, അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അതിന് സോറി പറയുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 യെമനില്‍ ഹൂതികളുടെ മിസൈലാക്രമണം; 75 സൈനികള്‍ കൊല്ലപ്പെട്ടു, യുദ്ധത്തിനൊരുങ്ങാന്‍ നിര്‍ദ്ദേശം യെമനില്‍ ഹൂതികളുടെ മിസൈലാക്രമണം; 75 സൈനികള്‍ കൊല്ലപ്പെട്ടു, യുദ്ധത്തിനൊരുങ്ങാന്‍ നിര്‍ദ്ദേശം

 അമിത് ഷാ പടിയിറങ്ങുന്നു; ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ ഇന്ന് തിരഞ്ഞെടുക്കും അമിത് ഷാ പടിയിറങ്ങുന്നു; ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ ഇന്ന് തിരഞ്ഞെടുക്കും

English summary
mohanlal reacts to song issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X