കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ക്ഷണം സ്വീകരിച്ച് ലാൽ; രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ദൗത്യം ഏറ്റെടുക്കുന്നു...

ഉത്തരവാദിത്തമുള്ള പൗരന്‍മാരെന്ന നിലയില്‍ നാം എല്ലാവരും രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണം.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയ്ക് പിന്തുണയുമായി നടൻ മോഹൻ ലാൽ. പദ്ധതിയ്ക്കു പിന്തണ തേടി മോദി മോഹൻലാലിന് കത്തെഴുതിയിരുന്നു. അതിന് മറുപടിയുമായാണ് താരം രംഗത്തെത്തിരിക്കുന്നത്.സ്വച്ഛ് ഭാരത് പദ്ധതിയെ താൻ പിന്തുണക്കുന്നുണ്ടെന്നും ശുചിത്വ ഭാരത നിർമാണത്തിന് സ്വയം സമർപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

 മാതൃകയായി ബംഗ്ലാദേശ്; റോഹിങ്ക്യൻ ജനങ്ങൾക്ക് ക്യാമ്പുകൾ നിർമ്മിക്കു, പണിയുന്നത് 14000 ഓളം മാതൃകയായി ബംഗ്ലാദേശ്; റോഹിങ്ക്യൻ ജനങ്ങൾക്ക് ക്യാമ്പുകൾ നിർമ്മിക്കു, പണിയുന്നത് 14000 ഓളം

mohanlal

മോഹൻ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഉത്തരവാദിത്തമുള്ള പൗരന്‍മാരെന്ന നിലയില്‍ നാം എല്ലാവരും രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണം. ഈ രാജ്യമാണ് നമ്മുടെ 'വീടെ'ന്നും ഈ 'വീടാ'ണ് സ്വത്വമെന്നും തിരിച്ചറിയണം. ഇതുകൊണ്ട് തന്നെ നമ്മുടെ 'വീട്' ശുചിയായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഇത് നമ്മുടെ വീട് സന്ദര്‍ശിക്കുന്ന അതിഥികളെയും ആനന്ദിപ്പിക്കും.നമ്മുടെ 'വീട്' മലിനമാക്കില്ലെന്നും വൃത്തിയായി സൂക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കാന്‍ രാഷ്ട്രപിതാവിന്റെ ജന്‍മദിനത്തോളം സവിശേഷമായ മറ്റൊരു ദിനമില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഈ ദീപാവലിയില്‍ നമ്മുടെ വീട് മറ്റ് ഏത് വര്‍ഷങ്ങളേക്കാളും തെളിമയോടെ പ്രകാശിക്കും. ഞാന്‍ സ്വച്ഛ് ഭാരതിന് പിന്തുണയേകുന്നു. സ്വയം സമര്‍പ്പിക്കുന്നു.

നമുക്ക് ഒരു പുതിയ ഇന്ത്യ പടുത്തുയര്‍ത്താം .

ജയ്ഹിന്ദ്

മോഹൻലാലിനെ ക്ഷണിച്ച് മോദി

മോഹൻലാലിനെ ക്ഷണിച്ച് മോദി

ഗാന്ധിജിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ ഭാരത് പദ്ധതിയ്ക്ക് മോഹൻലാലിന്റെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചിരുന്നു.

പിന്തുണ പ്രഖ്യാപിച്ച് മോഹൻലാൽ

പിന്തുണ പ്രഖ്യാപിച്ച് മോഹൻലാൽ

ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ വീടും പരിസരവും അതുപോലെ രാജ്യവും വൃത്തിയായി സംരക്ഷിക്കണമെന്ന് മോഹൽ ലാൽ ഫേസ് ബുക്കിൽ കുറിച്ചിരുന്നു. കൂടാതെ സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

 ശുചിത്വ പ്രചാരണ പരിപാടി

ശുചിത്വ പ്രചാരണ പരിപാടി

ശുചിത്വ സന്ദേശം രാജ്യമൊട്ടുക്കും എത്തിക്കുക എന്ന ആഹ്വാനവുമായിട്ടാണ് കേന്ദ്രത്തിന്റെ പദ്ധതി. രണ്ടാഴ്ച നീളുന്ന പരിപാടികൾ സെപ്റ്റംബർ 15 ന് ആരംഭിക്കുകയും ഒക്ടോബർ 2 ന് അവസാനിക്കുകയും ചെയ്യും. സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രചാരപരിപാടികളും ക്യാംപെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്.

പദ്ധതി ദുർബല വിഭാഗത്തിന് വേണ്ടി

പദ്ധതി ദുർബല വിഭാഗത്തിന് വേണ്ടി

വൃത്തി ഹീനമായ ചുറ്റപ്പാട് രാജ്യത്തെ ദുർബല വിഭാഗത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അവർക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് ഇതെന്നും മോദി കത്തിൽ വ്യക്തമാക്കുന്നുണ്ട്

സിനിമ ജനങ്ങളെ സ്വാധീനിക്കും

സിനിമ ജനങ്ങളെ സ്വാധീനിക്കും

സമൂഹത്തിൽ വൻതോതിൽ മാറ്റം കൊണ്ടുവരാൻ സിനിമയ്ക്ക് സാധിക്കും. അതുകൊണ്ടാണ് സിനിമയിൽ ഏറെ ആരാധകരുള്ള നടനായ മോഹൻലാലിനെ പദ്ധതിയുടെ ഭാഗമാകാൻ ക്ഷണിക്കുന്നതെന്നും മോദി കത്തിൽ പറയുന്നുണ്ട്.

 പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

ശുചിത്വ ഭാരത പദ്ധതിയുടെ ഉദ്ഘാടനം ഉത്തർപ്രദേശിലെ ഈശ്വരി ഗ്രാമത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രചാരപരിപാടികളും ക്യാംപെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്.

English summary
mohanlal replies to prime minister narendra modi invitation to take part swachh bharat mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X