കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വ്യക്തികേന്ദ്രീകൃതമായി മാറിയ അധിക്ഷേപങ്ങള്‍'; എല്ലാ സത്യമില്ലാത്ത കാര്യങ്ങള്‍: മോഹന്‍ലാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമയില്‍ പുതിയ ചരിത്രം രചിച്ചുകൊണ്ട് മോഹന്‍ലാല്‍ ചിത്രം മരക്കർ അറബിക്കടലിന്റെ സിഹം ഇന്ന് അർധരാത്രിയോടെ റിലീസ് ചെയ്യാന്‍ പോവുകയാണ്. രാത്രി 12.01 നോടെ തന്നെ ആദ്യ പ്രദർശനം ആരംഭിക്കും. റിലീസിന് മുന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയെന്നാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചത്. ലോകമെമ്പാടുമുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി കളക്ട് ചെയ്തത്. ഇത്തരമൊരു റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കറെന്നും അണിയറ പ്രവർത്തകര്‍ അവകാശപ്പെടുന്നു.

റിലീസിങ്ങിലും ചിത്രും പുതിയ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിൽ ആകെ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. ഇതിൽ 626 സ്‌ക്രീനുകളിലും നാളെ മരക്കാർ ആണ് റിലീസ് ചെയ്യുന്നത്. ഇതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തിയത്.

പവാറും ഉദ്ധവും ഒപ്പം ബോളിവുഡും, മമതയുടെ അടുത്ത ചുവടുവെപ്പ്, യുപിഎ എന്ന മുന്നണിയേ ഇല്ലെന്ന് ദീദിപവാറും ഉദ്ധവും ഒപ്പം ബോളിവുഡും, മമതയുടെ അടുത്ത ചുവടുവെപ്പ്, യുപിഎ എന്ന മുന്നണിയേ ഇല്ലെന്ന് ദീദി

കോവിഡ് സമയത്ത് ചിത്രം റിലീസ് ചെയ്യുകയും

കോവിഡ് സമയത്ത് ചിത്രം റിലീസ് ചെയ്യുകയും പിന്നീട് പ്രദർശനം നിർത്തിവെക്കേണ്ടി വരികയും ചെയ്തിരുന്നെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ പറ്റാത്ത മാനസിക പ്രയാസം ഉണ്ടാക്കുമായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആ ഒരു സാഹചര്യത്തില്‍ നിന്നും ദൈവം നമ്മളെ സഹായിച്ചു. ഇടയ്ക്ക് കോവിഡ് മാറിയപ്പോള്‍ വീണ്ടും റിലീസിന് ശ്രമിച്ചു. ഇപ്പോള്‍ കോവിഡൊക്കെ മാറിയെന്ന് മാറിയെന്ന് പറയാന്‍ കഴിയില്ലെങ്കിലും ആള്‍ക്കാർ തിയേറ്ററിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മരക്കാർ റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും

ഇപ്പോള്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും അത് വൈകും. ഇതാണ് ശരിയായ സമയം. ദൈവ നിശ്ചയമാവും അതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർക്കുന്നു. മരക്കാർ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യക്തി അധിക്ഷേപങ്ങള്‍ ഉള്‍പ്പടേയുള്ള കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതിലേക്കും കാര്യമായി ശ്രദ്ധതിരിച്ചില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

സത്യമില്ലാത്ത കാര്യങ്ങളാണ് അത്.

സത്യമില്ലാത്ത കാര്യങ്ങളാണ് അത്. അതുകൊണ്ട് തന്നെ അതിന്റെ പിറകെ പോവേണ്ട ആവശ്യമില്ല. ഒരു സിനിമ ഉണ്ടാക്കിയിട്ട് അത് ഇത്രയും നാള്‍ ഹോള്‍ഡാവുകയാണ്. അതിന് ശേഷമാണ് ചിത്രം ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് പോവുന്നത്. അങ്ങനെ ഒടിടി റിലീസിനായി സൈന്‍ ചൈയ്ത ഒരു സിനിമ രണ്ടാമത് തിരിച്ച് വാങ്ങിച്ച് തിയേറ്ററില്‍ കളിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

ആമസോണ്‍ എന്ന് പറയുന്നത് ഒരു അമേരിക്കന്‍ കമ്പനിയാണ്

ആമസോണ്‍ എന്ന് പറയുന്നത് ഒരു അമേരിക്കന്‍ കമ്പനിയാണ്. അവരുടെ കോണ്‍ട്രാക്ട് വായിച്ചാല്‍ തന്നെ അതില്‍ ഒപ്പിടാന്‍ നമുക്ക് പേടിയാവും. അങ്ങനെയുള്ള ഒരു കമ്പനിക്ക് കൊടുത്ത സിനിമ പിന്നീട് തിരിച്ചെടുക്കാന്‍ സാധിക്കില്ല. ഈ വിവാദങ്ങള്‍ നടക്കുമ്പോഴൊന്നും ചിത്രം ഒടിടി റിലീസിനായി സൈന്‍ ചെയ്തിട്ടില്ല. തിയേറ്റർ റിലീസിന് ശേഷമാണ് മരക്കാർ ഒടിടി റിലീസിന് കൊടുത്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

ദൃശ്യം 2 എന്ന സിനിമ ഒടിടിക്ക് വേണ്ടിയെടുത്തതാണ്

ദൃശ്യം 2 എന്ന സിനിമ ഒടിടിക്ക് വേണ്ടിയെടുത്തതാണ്. ബ്രോ ഡാഡി, ട്വല്‍ത്ത് മാനും ഒടിടിക്ക് വേണ്ടിയാണ്. അത് പറഞ്ഞിട്ടാണ് നമ്മള്‍ ചെയ്യുന്നത്. കോവിഡ് സമയത്ത് ആരും വർക്ക് ചെയ്യാത്ത സമയത്താണ് ഞാന്‍ ഇറങ്ങി വർക്ക് ചെയ്യുന്നത്. ഞാന്‍ മാത്രമായിരുന്നു മാസ്കില്ലാതെ ഇരുന്നത്. അത്ര ധൈര്യത്തോടെ നമ്മള്‍ ഇറങ്ങി വര്‍ക്ക് ചെയ്തത്. നമ്മള്‍ മാത്രമല്ലലോ, ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഒരു വ്യവസയമാണ് മലയാള സിനിമ.

Recommended Video

cmsvideo
Mohanlal bought Shoranur Melam theater and renamed as M Lal Cineplex | Oneindia Malayalam
ഇതൊരു വ്യവസയമാണ്, ബിസിനസാണ്.

ഇതൊരു വ്യവസയമാണ്, ബിസിനസാണ്. ബിസിനസുകരാനാണെന്ന് വിളിക്കുന്നതെങ്കില്‍ എനിക്കൊരു ബുദ്ധിമുട്ടുമില്ല. അതൊരു മോശം വാക്കൊന്നും അല്ല. മോഹന്‍ലാല്‍ ബിസിനസുകരാനാണെന്ന് പറയുന്നതിനെ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാല്‍ ബിസിനസ് ചെയ്യാന്‍ പാടില്ലായെന്ന് എവിടേയും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു വിമർശനങ്ങളില്‍ യാതൊരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Mohanlal Responding to allegations regarding Marakkar release: Nothing was true
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X