കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര സമരം; മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ, അടുത്ത തവണ നോക്കാം

Google Oneindia Malayalam News

കൊച്ചി: കര്‍ഷക സമര വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ മോഹന്‍ലാല്‍. കൊച്ചിയില്‍ അമ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു നടനോട് ചോദ്യം ഉയര്‍ന്നത്. പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. നമുക്ക് അടുത്ത പ്രാവശ്യം പ്രതികരിക്കാം. നിലപാട് പറയാം. നമ്മള്‍ ഇപ്പോള്‍ കൂടിയിരിക്കുന്നത് അതിനല്ലല്ലോ. ഏത് സദസ് എന്നത് കൂടിയുണ്ടല്ലോ എന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

23

കര്‍ഷക സമരത്തെ അനുകൂലിച്ചും എതിര്‍ത്തും പല സിനിമാ താരങ്ങളും പ്രതികരിച്ചിരുന്നു. സച്ചന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങളും പ്രതികരിച്ചു. ബോളിവുഡിലെ പ്രധാന താരങ്ങള്‍ കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പിന്തുണയെ ചോദ്യം ചെയ്യുകയായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടേണ്ട എന്നാണ് അക്ഷയ് കുമാറും അജയ് ദേവ്ഗണും ഉള്‍പ്പെടെയുള്ള പല ബോളിവുഡ് താരങ്ങളും പ്രതികരിച്ചത്.

ട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാംട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാം

എന്നാല്‍ സോനാക്ഷി, തപ്‌സി പന്നു ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും സലീം കുമാര്‍, ബാബു ആന്റണി, ജൂഡ് ആന്റണി ജോസഫ്, ഹരീഷ് പേരടി തുടങ്ങിയ മലയാള സിനിമാ താരങ്ങളും കര്‍ഷക സമരത്തെ അനുകൂലിച്ചു. ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ് എന്നിവര്‍ വിദേശ സെലിബ്രിറ്റികള്‍ അഭിപ്രായം പറഞ്ഞതിനെ എതിര്‍ക്കുകയാണ് ചെയ്തത്. പലവിധ അഭിപ്രായം ഉയരുമ്പോഴാണ് മോഹന്‍ലാലിനോട് ചോദ്യം ഉയര്‍ന്നത്. നേരത്തെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടികളെ മോഹന്‍ലാല്‍ പിന്തുണച്ചത് വലിയ വിവാദമായിരുന്നു.

Recommended Video

cmsvideo
Drishyam 2 - Official Trailer Reaction | Mohanlal | Jeethu Joseph

സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്

English summary
Mohanlal response over Farmers Protest in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X