പണം തിരിച്ച് വാങ്ങില്ലെന്ന് സര്‍ക്കാര്‍, മോഹന്‍ലാല്‍ ചെക്ക് അയച്ചു
തിരുവനന്തപുരം: ലാലിസം പരിപാടിക്ക് വേണ്ടി കൈപ്പറ്റിയ പണം മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ചയച്ചു. ലാലില്‍ നിന്ന് പണം വാങ്ങേണ്ടതില്ലെന്ന് മന്ത്രിസഭ യോഗത്തില്‍ ധാരണയായതിന് തൊട്ടുപിറകെയാണ് ലാല്‍ പണം തിരിച്ചയച്ച വാര്‍ത്ത പുറത്ത് വന്നത്.
1.63 കോടി രൂപയാണ് മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ച് നല്‍കുന്നത്. സ്പീഡ് പോസ്റ്റ് വഴിയാണ് ലാല്‍ ചെക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗെയിംസ് സിഇഒയുടെ അക്കൗണ്ടിലേക്കാണ് ചെക്ക് അയച്ചത്.

മോഹന്‍ലാലില്‍ നിന്ന് പണം തിരിച്ച് വാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നാണ് മന്ത്രിസഭ യോഗത്തില്‍ ഉയര്‍ന്ന വാദം. ഭൂരിപക്ഷം പേരും ഇതിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെ പണം സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മോഹന്‍ലാലിനെ പോലെ ഉള്ള ഒരു കലാകാരനെ ഇങ്ങനെ വിമര്‍ശനങ്ങള്‍ക്ക് വിട്ടുകൊടുത്തുകൂട എന്നും മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയായത്രെ.

ലാലില്‍ നിന്ന് പണം മടക്കി വാങ്ങേണ്ടതില്ലെന്ന് തന്നെ ആയിരുന്നു തുടക്കം മുതലേ സര്‍ക്കാരിന്റെ ധാരണ. എന്നാല്‍ ഭരണപക്ഷത്തുള്ള ചിലര്‍ തന്നെ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നതോടെയാണ് വിഷയം മന്ത്രിസഭ പരിഗണിച്ചത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പത്രസമ്മേളനവും മോഹന്‍ലാലിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസത്തെക്കുറിച്ച് മാത്രമാണ് പരാതി ഉയര്‍ന്നത് എന്നായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications