കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം തിരിച്ച് വാങ്ങില്ലെന്ന് സര്‍ക്കാര്‍, മോഹന്‍ലാല്‍ ചെക്ക് അയച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലാലിസം പരിപാടിക്ക് വേണ്ടി കൈപ്പറ്റിയ പണം മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ചയച്ചു. ലാലില്‍ നിന്ന് പണം വാങ്ങേണ്ടതില്ലെന്ന് മന്ത്രിസഭ യോഗത്തില്‍ ധാരണയായതിന് തൊട്ടുപിറകെയാണ് ലാല്‍ പണം തിരിച്ചയച്ച വാര്‍ത്ത പുറത്ത് വന്നത്.

1.63 കോടി രൂപയാണ് മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ച് നല്‍കുന്നത്. സ്പീഡ് പോസ്റ്റ് വഴിയാണ് ലാല്‍ ചെക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗെയിംസ് സിഇഒയുടെ അക്കൗണ്ടിലേക്കാണ് ചെക്ക് അയച്ചത്.

Lalisom

മോഹന്‍ലാലില്‍ നിന്ന് പണം തിരിച്ച് വാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നാണ് മന്ത്രിസഭ യോഗത്തില്‍ ഉയര്‍ന്ന വാദം. ഭൂരിപക്ഷം പേരും ഇതിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെ പണം സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മോഹന്‍ലാലിനെ പോലെ ഉള്ള ഒരു കലാകാരനെ ഇങ്ങനെ വിമര്‍ശനങ്ങള്‍ക്ക് വിട്ടുകൊടുത്തുകൂട എന്നും മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയായത്രെ.

Mohanlal

ലാലില്‍ നിന്ന് പണം മടക്കി വാങ്ങേണ്ടതില്ലെന്ന് തന്നെ ആയിരുന്നു തുടക്കം മുതലേ സര്‍ക്കാരിന്റെ ധാരണ. എന്നാല്‍ ഭരണപക്ഷത്തുള്ള ചിലര്‍ തന്നെ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നതോടെയാണ് വിഷയം മന്ത്രിസഭ പരിഗണിച്ചത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പത്രസമ്മേളനവും മോഹന്‍ലാലിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസത്തെക്കുറിച്ച് മാത്രമാണ് പരാതി ഉയര്‍ന്നത് എന്നായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്.

English summary
Mohanlal returns back the expense of Lalisom to Games CEO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X