Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ കാണിച്ചത് ശരിയായില്ല; ഫോട്ടോയെടുക്കാൻ വന്ന കുട്ടിയെ ആട്ടിയോടിച്ചു'; സോഷ്യൽ മീഡിയയിൽ ചർച്ച

ഒരു പൊതുപരിപാടിക്കിടെയുള്ള നടൻ മോഹൻലാലിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തിരക്കിനിടയിൽ വേദിയിലിരിക്കെ സെൽഫിയെടുക്കാനെത്തിയ കുട്ടിയെ മോഹൻലാൽ തിരിച്ചയക്കുന്നതാണ് വീഡിയോ. മോഹൻലാൽ കുട്ടിയെ 'ആട്ടിപ്പായിച്ചു' എന്നാണ് ചിലരുടെ അധിക്ഷേപം. എത്ര സെലിബ്രിറ്റികളാണെങ്കിലും കുട്ടിയോടൊന്നും ഇത്തരത്തിൽ പെരുമാറരുതെന്നാണ് ഇക്കൂട്ടർ പറയുന്നത്. 'മോഹൻലാൽ അങ്കിളിൻ്റെ കൈവിരലുകളുടെ അഭിനയം മരണം വരെ ആ പെൺകുട്ടിയുടെ കണ്ണുകളിൽ നിന്ന് മാഞ്ഞേക്കില്ല', എന്ന വാക്കുകളോടെയാണ് ഇവർ വീഡിയോ പ്രചരിപ്പിക്കുന്നത്.

സ്വർണ വില 30,000 കുറയുമെന്നൊക്കെ നോക്കി ഇരിക്കുകയേ ഉളളൂ; പവൻ വിലയിൽ സംഭവിക്കാൻ പോകുന്നത്

എന്നാൽ അതേ വേദിയിൽ വെച്ച് മോഹൻലാൽ മറ്റൊരു കുട്ടിയെ താലോലിക്കുന്ന വീഡിയോ പങ്കിട്ടുകൊണ്ടാണ് താരത്തിന്റെ ആരാധകർ ഈ വിമർശനങ്ങളെ തള്ളുന്നത്. വീഡിയോയുടെ ഒരു ഭാഗം മാത്രമെടുത്ത് തെറ്റായ പ്രചരണങ്ങളാണ് വിമർശിക്കുന്നവർ നടത്തുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സെൽഫി ചോദിച്ചെത്തിയ കുട്ടിയോട് ആദ്യം മോഹൻലാൽ കൈവീശി കാണിച്ചിരുന്നുവെന്നും തിക്കും തിരക്കും ഏറിയതിനാൽ കുട്ടിയോട് പോയി ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഒരാൾ കുറിച്ചത്. താൻ അവിടെ വളണ്ടിയറായി ഉണ്ടായിരുന്ന ആളാണെന്നും ഇയാൾ വീഡിയോയുടെ താഴെ കമന്റായി കുറിക്കുന്നുണ്ട്.

mohanl-

അതേസമയം സെലിബ്രിറ്റികളുടെ അടുത്തേക്ക് സെൽഫിയെടുക്കാൻ കുട്ടികളെ പറഞ്ഞയക്കുന്ന മാതാപിതാക്കളെ രൂക്ഷമായി വിമർശിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടിയെ പോലുള്ളവർ. പബ്ലിക്കിൽ താരാരാധന അടക്കി നിർത്തണമെന്നും സെൽഫ് റെസ്പെക്ട് എന്താണെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും അവർ പറഞ്ഞു. ശാരദക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ -' കുട്ടികളെ സെലിബ്രിറ്റികളുടെ അടുത്തേക്ക് സെൽഫി എടുക്കാൻ വിടുന്ന രക്ഷിതാക്കളോട് സഹതാപവും പുഛവുമുണ്ട്. കുട്ടികൾ ഒരു ഓളത്തിൽ അതിന് ശ്രമിച്ചാലും, അവരെ അതിൽ നിന്ന് പിന്തിരിപ്പിച്ച് self respect എന്തെന്ന് പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത്. പബ്ലിക്കിൽ താരാരാധന അടക്കി നിർത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണം.

സെലിബ്രിറ്റികൾ എല്ലായ്പോഴും ഒരേ മൂഡിൽ ജനക്കൂട്ടത്തിൻ്റെ ആരാധനയെ സഹിച്ചും ക്ഷമിച്ചും വിധേയഭാവത്തിൽ നിൽക്കണമെന്ന ആഗ്രഹം ഒരു കണക്കിൽ പബ്ലിക്കിൻ്റെയും അഹങ്കാരമാണ്. തങ്ങളാണവരെ ഈ നിലയിലെത്തിച്ചതെന്ന അഹങ്കാരം.സെലിബ്രിറ്റികളുടെ കൂടെ പടമെടുത്താൽ സെലിബ്രിറ്റിയാവില്ല. അവരൊക്കെ അവരുടെ കഴിവുകളിലൂടെ വളർന്നവരാണ്. കഴിവുള്ളവരെ അകന്നു നിന്ന് ആദരിക്കാനും സ്വയം പരിശീലനം നൽകണം. പല തിരക്കുകൾ, പല തരം സംഘർഷങ്ങൾ ഒക്കെ അവർക്കുമുണ്ട്. ഓരോരുത്തർക്കും അർഹിക്കുന്നതിലധികം ബഹുമാനവും സ്നേഹവും ഒക്കെ കൊടുത്താൽ നിന്ദ തിരിച്ചു കിട്ടിയെന്നുമിരിക്കും. കുട്ടികളെ Self respect പരിശീലിപ്പിക്കുക. കാണുന്ന പ്രശസ്തരുടെ എല്ലാം കാലിൽ തൊട്ടു തൊഴാൻ അവരെ പറഞ്ഞയക്കരുത്', എന്നാണ് പോസ്റ്റിൽ പറയുന്നത്. അതേസമയം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ചില കമന്റുകൾ വായിക്കാം

'ആദ്യം നിർത്തേണ്ടത് മുതിർനവരുടെ സെൽഫിഭ്രാന്താണ്... സെലിബ്രിറ്റിയുടെ അന്ത്യദർശനത്തിനു ചെല്ലുമ്പോൾ മൃതദേഹത്തിനൊപ്പം പോലും. സെൽഫി എടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. കഷ്ടമാണ് നമ്മുടെ കാര്യം'

'അതെങ്ങനെ ആദ്യം ഈ സെലിബ്രിറ്റികളുടെ പുറകേയോട്ടം ഈ അപ്പനമ്മമാരൊന്ന് നിർത്തിയിട്ട് വേണ്ടേ മക്കളോട് അരുത് പറയാൻ' , 'കുട്ടികളെ self respect പഠിപ്പിക്കണം.... കൂടെ നമ്മുടെ കുട്ടികൾ നാട്ടുകാരുടേം കൂടി കുട്ടികൾ ആവണമെന്ന നിർബന്ധ ബുദ്ധി ഉപേക്ഷിക്കണം....'

'എവിടെയെങ്കിലും എന്തെങ്കിലും പരിപാടികൾക്ക് celebrities വന്നാൽ നാലോ അഞ്ചോ വയസ്സായ സ്വന്തം മക്കളെ ഈ VIP കളുടെ അടുത്തേക്ക് ഫോൺ കൊടുത്തു വിടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. മോഹൻലാൽ ആണെങ്കിലും വേറെ ആരാണെങ്കിലും ഏതു സമയത്തിലും സന്ദര്ഭത്തിലും ഈ ഫോൺ സെൽഫി ക്കാരെ സ്വീകരിച്ചു സൽക്കരിക്കാൻ എല്ലാവർക്കും പറ്റിക്കൊള്ളണം എന്നില്ലല്ലോ', കമന്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+