കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പ്രശംസിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അങ്ങനെ സൂപ്പര്‍ താരം മോഹന്‍ലാലും നരേന്ദ്ര മോദി ഭക്തനായോ... ഈ ചോദ്യം ഇപ്പോള്‍ ഫേസ്ബുക്കില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. കാരണം എന്തെന്നോ... മോദിയെ പ്രശംസിച്ച് മോഹന്‍ ലാല്‍ ബ്ലോഗ് എഴുതിയതാണ് പ്രശ്‌നമായത്.

മോദിയുടെ അധ്യാപക ദിന സന്ദേശത്തെ പ്രകീര്‍ത്തിച്ചാണ് മോഹന്‍ ലാല്‍ ബ്ലോഗ് എഴുതിയിരിക്കുന്നത്. തൊഴില്‍ എന്ന സംസ്‌കാരം, സത്യസന്ധത എന്ന സൗന്ദര്യം എന്ന പേരിലാണ് കുറിപ്പ്.

അധ്യാപക ദിനത്തില്‍ നരേന്ദ്ര മോദി രാജ്യത്തെ കുട്ടികളുമായി സംവദിക്കുന്നത് കണ്ടതാണ് ലാലിനെ കൊണ്ട് ഇങ്ങനെ ഒരു കുറിപ്പെഴുതിച്ചത്. എന്നെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് താങ്കള്‍ സ്വപ്‌നം കണ്ടിരുന്നോ എന്ന് ഒരു കുട്ടി മോദിയോട് ചോദിച്ചു. മോദിയുടെ മറുപടിയാണ് മോഹന്‍ലാലിനെ ഏറെ ആകര്‍ഷിച്ചത്.

ആരെങ്കിലും ആകാനല്ല നിങ്ങള്‍ ആഗ്രഹിക്കേണ്ടത്. എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യാനാണ് നിങ്ങള്‍ സ്വപ്‌നം കാണേണ്ടത്. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെങ്കിലും ആകും....

Mohanlal Blog

പുതിയ തലമുറക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഉപദേശം എന്നാണ് മോഹന്‍ലാല്‍ ഈ സന്ദേശത്തെ വിശേഷിപ്പിക്കുന്നത്. നോക്കി നില്‍ക്കേ വളരുകയും ,ആരെങ്കിലും ആവാനായി എന്തും ചെയ്യുകയും ചെയ്യുന്ന സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരായവരാണ് പുതു തലമുറയെന്നും സൂപ്പര്‍താരം വിലയിരുത്തുന്നു.

ഇത്രമാത്രം പറഞ്ഞ് ലാല്‍ നിര്‍ത്തുന്നില്ല. മോദിയുടെ സന്ദേശത്തെ വാനോളം പുകഴ്ത്തുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും ചെയ്യുക. അതില്‍ ആനന്ദം കണ്ടെത്തുക. ഇത് ഒരു ജീവിത തത്വം മാത്രമല്ല, സംസ്‌കാരം കൂടിയാണെന്ന് മോഹന്‍ ലാല്‍ പറയുന്നു. താന്‍ വര്‍ഷങ്ങളായി അഭിന.ം എന്ന ജോലിയാണ് ചെയ്യന്നത്. അത് ആത്മാര്‍ത്ഥവും സത്യസന്ധവും ആയാണ് ചെയ്തിട്ടുള്ളതെന്നും ലാല്‍ ബ്ലോഗില്‍ എഴുതിയിരിക്കുന്നു.

ഇതില്‍ എന്താണിത്ര പ്രശ്‌നം എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. മോദി പറഞ്ഞതുകൊണ്ട് ഒരു നല്ല കാര്യം ചീത്തയാകുമോ... മോദി പറഞ്ഞതിലെ നല്ല കാര്യങ്ങളെ പ്രശംസിച്ചതുകൊണ്ട മോഹന്‍ലാല്‍ മോദി ഭക്തനാകുമോ... ലാലിനെ അനുകൂലിക്കുന്നവരുടെ ചോദ്യങ്ങള്‍ ഇങ്ങനെയാണ്. മോഹൻ ലാലിൻറെ ബ്ലോഗ് വായിക്കാം

English summary
Mohanlal's blog praising Narendra Modi's Teachers Day message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X