Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ ശ്രീധരന് മോഹന്‍ലാലിന്റെ കത്ത്... പ്ലീസ് കേരളത്തെ ഉപേക്ഷിക്കരുത്

കൊച്ചി: മെട്രോ മാന്‍ ഇ ശ്രീധരനും സിനിമാ താരം മോഹന്‍ലാലും തമ്മില്‍ എന്ത് ബന്ധം...? അതും ഒരു കത്തൊക്കെ എഴുതാന്‍ മാത്രം?

അങ്ങനെ കാര്യമായ ബന്ധമൊന്നും ഇല്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള ഏതൊരു മലയാളിയ്ക്കും ഇ ശ്രീധരനെ പോലെയുള്ള ഒരു മനുഷ്യനോടുണ്ടാകാനിടയുള്ള ബന്ധം മാത്രമേ മോഹന്‍ലാലിനും ഉള്ളൂ. എന്നിട്ടും അദ്ദേഹം ഇ ശ്രീധരന് ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കരുത് എന്നാവശ്യപ്പെട്ടാണ് ഈ കത്ത്.

Mohanlal Blog

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ഒരു ചടങ്ങിലാണ് കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി താനില്ലെന്ന് ശ്രീധരന്‍ പറഞ്ഞത്. ഈ വാര്‍ത്ത തന്നെ പല കാരണങ്ങള്‍ കൊണ്ടും അസ്വസ്ഥ്‌നാക്കുന്നു എന്നാണ് മോഹന്‍ലാല്‍ തന്‌റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ തലപ്പത്തേയ്ക്ക് ഇ ശ്രീധരന്‍ എത്തിയപ്പോള്‍ താന്‍ ബ്ലോഗില്‍ അതിനെക്കുറിച്ച് എഴുതിയ കാര്യവും മോഹന്‍ലാല്‍ ഓര്‍ക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ ബ്ലോഗ് വായിക്കാം

'ഇ ശ്രീധരന്റെ വിലയറിയുന്നു മലയാളികള്‍ പറയുന്നു... മടുത്ത് മടങ്ങരുത്. ഞങ്ങള്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുകയാണ് ഞങ്ങള്‍ക്ക് വേണം അത്തരം വികസനങ്ങള്‍'- മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെയൊക്കെയാണ്.

'ക്ഷുദ്രം ഹൃദയ ദൗര്‍ബല്ല്യം' എന്ന ഭഗവദ് ഗീതാ ശ്ലോകം എന്നും ചൊല്ലുന്ന അങ്ങേയ്ക്ക് നിരാശ ഉണ്ടാകില്ലെന്ന് എനിക്കറിയാം. പക്ഷേ അങ്ങേയ്ക്ക് പോലും മടുക്കുന്നു എന്നറിയുമ്പോള്‍, അങ്ങയെ പോലും അനാദരിയ്ക്കുന്നവര്‍ ഉണ്ടാവുന്ന എന്നറിയുമ്പോള്‍ ഞാന്‍ നിരാശപ്പെട്ടുപോകുനനു. എല്ലാ പ്രതീക്ഷകളും അറ്റ് പോകുന്നു. അതുകൊണ്ട് അങ്ങ് ഇവിടെ ഉണ്ടാകണം... എന്നും, എപ്പോഴും- ലാല്‍ ബ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+