മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ സലിംകുമാറിന് അവകാശമില്ലെന്ന് ഗണേഷ് കുമാര്‍
കൊല്ലം: തെരഞ്ഞെടുപ്പുകാലത്ത് പത്തനാപുരത്തുണ്ടായ വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ. മോഹന്‍ലാല്‍ തനിക്കുവേണ്ടി പ്രചരണം നടത്തിയതില്‍ തെറ്റില്ലെന്നും സലിംകുമാറിന് ഇക്കാര്യത്തില്‍ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
കോണ്‍ഗ്രസിനുവേണ്ടി പല മണ്ഡലങ്ങളിലും തെഞ്ഞെടുപ്പ് പ്രചരണം നടത്തിയയാളാണ് സലിം കുമാര്‍. അങ്ങിനെയിരിക്കെ സലിം കുമാര്‍ എന്ത് അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ വിമര്‍ശിക്കുകയെന്ന് ഗണേഷ് ചോദിക്കുന്നു. മോഹന്‍ലാല്‍ തനിക്ക് സഹോദരനു തുല്യനാണ്. അദ്ദേഹം പത്തനാപരുത്ത് വരുന്നതില്‍ എന്ത് വിവാദമാണ് ഉള്ളത്.

ഇക്കാര്യത്തില്‍ സലിം കുമാര്‍ വിവാദമാക്കിയത് തെരഞ്ഞെടുപ്പില്‍ തനിക്ക് ഗുണം ചെയ്തു. സലിം കുമാറിന്റെ വിവാദം ഭൂരിപക്ഷം വര്‍ധിക്കുന്നതിന് ഇടയാക്കി. സലിം കുമാര്‍ വിവാദമുണ്ടാക്കിയത് തന്റെ സഹായിക്കാന്‍ ചെയ്തതാണ് എന്ന് വിശ്വസിക്കാണ് തനിക്കിഷ്ടമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ ഗണേഷ് കുമാറിന് വോട്ടു ചോദിച്ചത് തെരഞ്ഞെടുപ്പുകാലത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ അമ്മ സംഘടനയില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷമായി അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാത്ത സലിം കുമാര്‍ രാജിവെക്കുന്നതും അല്ലാത്തതും ഒരുപോലെയാണെന്ന് ഗണേഷ് പറഞ്ഞു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക്












Click it and Unblock the Notifications