കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് ഇനി നിര്‍ണായക ദിവസങ്ങള്‍; പത്ത് ദിവസത്തിനുള്ളില്‍ വിധി പറയും

താരത്തിന് ലഭിക്കുന്ന ഇളവ് സാധാരണക്കാരന് ലഭിക്കുമോ എന്ന് നേരത്തെ ഹൈക്കോടതി വിമര്‍ശനമായി ചോദിച്ചിരുന്നു.

Google Oneindia Malayalam News
mohanlal

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയത്. കേസില്‍ പത്ത് ദിവസത്തിനുള്ളില്‍ വിധി പറയും. ആനക്കൊമ്പുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്പാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്.

നാല് ആനക്കൊമ്പുകൾ

നാല് ആനക്കൊമ്പുകൾ

ഈ കേസ് ഇനി തുടരുന്നതില്‍ കാര്യമില്ല. അതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ വച്ച് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു കണ്ടെത്തിയത്.

രണ്ട് ഹർജികൾ

രണ്ട് ഹർജികൾ

അതേസമയം, റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ മോഹന്‍ലാലിന് ആനക്കൊമ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു എന്നുള്ള തെളവ് പരാമര്‍ശിച്ചിരുന്നു. കേസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലുള്ളത്. ആനക്കൊമ്പ് കൈവശം വച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

ചരിഞ്ഞ നാട്ടാനായുടെ കൊമ്പ്

ചരിഞ്ഞ നാട്ടാനായുടെ കൊമ്പ്

കേസ്് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഡിസംബറില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദത്തിനെതിരെയാണ് ഹൈക്കോടതി വിമര്‍ശനം. ചരിഞ്ഞ നാട്ടാനായുടെ കൊമ്പാണ് മോഹന്‍ലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

മോഹന്‍ലാലിന് കിട്ടുന്ന ഇളവ്

മോഹന്‍ലാലിന് കിട്ടുന്ന ഇളവ്

എന്നാല്‍ മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് ലഭിക്കുമോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധഘകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മോഹന്‍ലാലിന്റെ സ്ഥാനത്ത് ഇപ്പോള്‍ സാധാരണക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍

വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍

തന്റെ കൈവശമുണ്ടായിരുന്നത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണെന്നും മോഹന്‍ലാല്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് താരം കോടതിയെ അറിയിച്ചത്. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

താരം അപേക്ഷ നൽകി

താരം അപേക്ഷ നൽകി

തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് പരിശോധിച്ചില്ലെന്നും താരം അവകാശപ്പെട്ടിരുന്നു. അതേസമയം, വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

മോഹൻലാൽ പറയുന്നത്

മോഹൻലാൽ പറയുന്നത്

പെരുമ്പാവൂര്‍ കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചില്ലെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയിലൂടെ വ്യക്തമാക്കുന്നത്. തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് പരിശോധിച്ചില്ലെന്നും താരം അവകാശപ്പെട്ടിരുന്നു.

8

'ജീവനക്കാർ ക്രിസ്ത്യാനിയും നായരുമൊക്കെയാണ്': ആരോപണങ്ങള്‍ നിഷേധിച്ച് അടൂരിന്റെ രാജി'ജീവനക്കാർ ക്രിസ്ത്യാനിയും നായരുമൊക്കെയാണ്': ആരോപണങ്ങള്‍ നിഷേധിച്ച് അടൂരിന്റെ രാജി

കൂടാതെ ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്ക് എതിരെ ഗൂഡാലോചന നടത്തിയെന്നായിരുന്നു താരം ആരോപിച്ചത്. ഈ കേസ് കെട്ടിച്ചമച്ചതാണ്. കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ അന്വേഷണം വേണം എന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. 2019 നവംബറിലായിരുന്നു മോഹന്‍ലാലിന്റെ ഈ നീക്കം. ഇത് സംബന്ധിച്ച് അന്നത്തെ വനം വകുപ്പ് മന്ത്രി രാജുവിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

English summary
Mohanlal's ivory case: the Kerala High Court adjourned the verdict in Mohanlal's ivory case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X