Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലിസം ശരിക്കും പിരിച്ചുവിട്ടോ?

കൊച്ചി: വിരിയും മുന്നെ കൊഴിഞ്ഞ പൂവായി മോഹന്‍ലാലിന്റെ ലാലിസം. മോഹന്‍ലാല്‍ നേതൃത്വം കൊടുത്ത ലാലിസം പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് മണിക്കൂറുകള്‍ക്കകം ഇല്ലെന്നും വാര്‍ത്തകള്‍ വന്നു. രണ്ടും പറഞ്ഞത് ലാലിസത്തിന്റെ കോഡിനേറ്ററും സംഗീത സംവിധായകനുമായ രതീഷ് വേഗയാണ് വിവരം. ശരിക്കും ലാലിസം പിരിച്ചുവിട്ടോ?

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ലാലിസത്തിന്റെ കന്നി പരിപാടിയാണ് 35 മത് ദേശീയ ഗെയിമിന്റെ ഉദ്ഘാടന വേദിയില്‍ അരങ്ങേറിയത്. എന്നാല്‍ ഉത്സവ പറമ്പിലെ ഗാനമേളയുടെ നിലവാരം പോലുമില്ലെന്ന് ആരോപിച്ച് നാലുദിക്കില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നു.

lalisom

സംവിധായകരായ വിനയന്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും ലാലിസത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ലാലിസം പിരിച്ചുവിട്ടു എന്ന വാര്‍ത്തയും വരുന്നത്. മോഹന്‍ലാല്‍ എന്ന നടനെ സ്‌നേഹിക്കുന്നവര്‍ പോലും, പാടാനുള്ള അദ്ദേഹത്തിന്റെ വിഫല ശ്രമത്തെ പരിഹസിച്ചു.

മോഹന്‍ലാലിന്റെ അവതരണവും ഇന്ത്യയിലെ തന്നെ പേരെടുത്ത ഗായകരുടെ പാട്ടുകളും കോര്‍ത്തിണക്കിയാണ് ലാലിസം അവതരിപ്പിച്ചത്. എന്നാല്‍ ഗാനങ്ങളുടെ തിരഞ്ഞെടുപ്പും പുതുമയില്ലാത്ത അവതരണവും പ്രേക്ഷകരെ ബോറടിപ്പിക്കുന്നതായിരുന്നു.

പരിപാടിയുടെ ലോഞ്ചിങിന് തന്നെ സര്‍ക്കാര്‍ രണ്ട് കോടി നല്‍കിയെന്ന വാര്‍ത്തയാണ് ലാലിസത്തിനെതിരെ ആദ്യം ഉയര്‍ന്നുവന്ന വിവാദം. എന്നാല്‍ രണ്ടു കോടി രൂപ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും കലാകാരന്മാര്‍ക്കുള്ള ചെലവുമാത്രമാണ് വാങ്ങിയതെന്നും മോഹന്‍ലാല്‍ തന്നെ വിശദീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+