കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശക്കൊടുമുടിയില്‍ ആരാധകര്‍; 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന്... മാര്‍ച്ച് 26 ന് തീയേറ്ററില്‍

Google Oneindia Malayalam News

കൊച്ചി: മോഹന്‍ലാലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആയിരുന്നു ദൃശ്യം-2. എന്നാല്‍ തീയേറ്ററുകളില്‍ ആരവം ഉണ്ടാക്കാന്‍ ദൃശ്യം 2 ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ ആരാധകര്‍ കടുത്ത നിരാശയില്‍ ആയിരുന്നു.

ദൃശ്യം 2, ലോകം മുഴുവന്‍ ഒറ്റ ദിവസം റിലീസ്! തീയേറ്ററിൽ അല്ല, ആമസോണ്‍ പ്രൈമില്‍, പുതു ചരിത്രംദൃശ്യം 2, ലോകം മുഴുവന്‍ ഒറ്റ ദിവസം റിലീസ്! തീയേറ്ററിൽ അല്ല, ആമസോണ്‍ പ്രൈമില്‍, പുതു ചരിത്രം

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരം വഞ്ചിച്ചു, കാണിച്ചത് അനീതി; ലക്ഷ്യം അമിത ലാഭമെന്ന് ലിബര്‍ട്ടി ബഷീര്‍മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരം വഞ്ചിച്ചു, കാണിച്ചത് അനീതി; ലക്ഷ്യം അമിത ലാഭമെന്ന് ലിബര്‍ട്ടി ബഷീര്‍

ആരാധകരുടെ നിരാശമാറ്റുന്ന മറ്റൊര വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ 'മരക്കാര്‍, അറബിക്കടലിന്‌റെ സിംഹം' തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. മാര്‍ച്ച് 26 ന് ആയിരിക്കും സിനിമയുടെ റിലീസ് എന്ന് നിര്‍മാണ കമ്പനിയായ ആശീര്‍വാദ് സിനിമാസ് വ്യക്തമാക്കിക്കഴിഞ്ഞു.

കാത്തിരുന്ന സിനിമ

കാത്തിരുന്ന സിനിമ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം'. കൊവിഡ് വ്യാപനം ഒന്നുകൊണ്ട് മാത്രമാണ് സിനിമയുടെ റിലീസ് ഇത്രയും വൈകിയത്. എന്തായാലും ആരാധകരുടെ കാത്തിരിപ്പിന് ഇതോടെ അവസാനമായിരിക്കുകയാണ്.

ഒടിടി ഭയന്നു

ഒടിടി ഭയന്നു

മോഹന്‍ലാലിന്‍രെ ബിഗ് ബജറ്റ് ചിത്രമാണ് 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം'. സാങ്കേതിക തികവോടെ ആണ് കോടികള്‍ ചെലവിട്ട് ചിത്രം നിര്‍മിച്ചത്. അതുകൊണ്ട് തന്നെ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ഇല്ലാതെ സിനിമ കാണേണ്ടി വരുമോ എന്ന ആശങ്ക ആരാധകര്‍ക്ക് ഉണ്ടായിരുന്നു. ആ ആശങ്കയും ഇതോടെ അവസാനിച്ചു.

കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മറക്കാനാകാത്ത ഏടാണ് കുഞ്ഞാലി മരക്കാറുടേത്. സാമൂതിരിയുടെ കപ്പല്‍ പടയുടെ തലവനായിരുന്നു കുഞ്ഞാലി മരക്കാര്‍. ചരിത്രത്തില്‍ രേഖപ്പെടുത്തിയത് പ്രകാരം നാല് പേരാണ് കുഞ്ഞാലി മരക്കാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഇവര്‍ ഒന്നാം മരക്കാര്‍, രണ്ടാം മരക്കാര്‍, മൂന്നാം മരക്കാര്‍, നാലാം മരക്കാര്‍ എന്നിവങ്ങനേയും അറിയപ്പെട്ടിരുന്നു.

100 കോടി ബജറ്റ്

100 കോടി ബജറ്റ്

100 കോടി രൂപ ചെലവിട്ടാണ് കുഞ്ഞാലി മരക്കാര്‍ നിര്‍മിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റര്‍ടെയ്ന്‍മെന്റ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവയുടെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ആന്‍രമി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സിജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രിയന്‍ ചിത്രം

പ്രിയന്‍ ചിത്രം

ഒപ്പത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന സിനിമയാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത്തരമൊരു സിനിമ മോഹന്‍ലാലിനെ വച്ച് ചെയ്യാന്‍ പ്രിയദര്‍ശന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാല്‍ നൂറ്റാണ്ടിന് ശേഷം ആണ് അത് പ്രായോഗികമായത്.

മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ്ജ, സുനില്‍ ഷെട്ടി

മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ്ജ, സുനില്‍ ഷെട്ടി

വന്‍ താരനിരയാണ് 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍, തെന്നിന്ത്യന്‍ സൂപ്പര്‍ നായകര്‍ അര്‍ജ്ജുന്‍ സര്‍ജ്ജ, ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ്് താരം പ്രഭു, കീര്‍ത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, സുഹാസിനി, നെടുമുടി വേണു, ഇന്നസെന്റ്, ഗണേഷ് കുമാര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത താരങ്ങള്‍ വേഷമിടുന്നുണ്ട് സിനിമയില്‍.

പേടിച്ചതിന് പിന്നിൽ

പേടിച്ചതിന് പിന്നിൽ

കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നത് വൈകുമെന്ന വാര്‍ത്തകള്‍ 'മരക്കാര്‍' സിനിമയുടെ അണിയറ പ്രവര്‍ത്തകരേയും ആശങ്കയിലാഴ്ത്തിയിരുന്നു. സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യേണ്ടി വരുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. എന്നാല്‍ തീയേറ്ററുകള്‍ തുറക്കാന്‍ ധാരണ ആയ സാഹചര്യത്തിലാണ് ഇപ്പോള്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാത്തിരുന്നത്

കാത്തിരുന്നത്

ഒടിടി റിലീസ് വേണ്ട എന്ന തീരുമാനത്തില്‍ തന്നെ ആയിരുന്നു ഇത്രയും നാളും അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നത്. അതേസമയം ദൃശ്യം-2 വിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആകെ ആശങ്കയിലാകുകയും ചെയ്തു. തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും, ദൃശ്യം-2 ഇനി തീയേറ്ററുകളില്‍ എത്താന്‍ സാധ്യതയില്ല.

സിനിമ വ്യവസായം

സിനിമ വ്യവസായം

കൊവിഡ് വ്യാപനം മലയാള സിനിമ വ്യവസായത്തേയും തീയേറ്റര്‍ മേഖലയേയും അതി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. അതില്‍ നിന്നൊരു തിരിച്ചുവരവിന് കളമൊരുക്കാന്‍ 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' വഴി വയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രവര്‍ത്തകരും ആരാധകരും എല്ലാം.

'ആന്റണി ഒക്കെ വരുന്നതിന് മുമ്പ് മോഹൻലാലിന്റെ കോണകം ചുമന്നു, മമ്മൂട്ടി-മോഹൻലാൽ ഫാൻസിനെ തമ്മിൽ തല്ലിച്ചു''ആന്റണി ഒക്കെ വരുന്നതിന് മുമ്പ് മോഹൻലാലിന്റെ കോണകം ചുമന്നു, മമ്മൂട്ടി-മോഹൻലാൽ ഫാൻസിനെ തമ്മിൽ തല്ലിച്ചു'

Recommended Video

cmsvideo
മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | Oneindia Malayalam

English summary
Mohanlal's Marakkar, Arabikkadalinte Simham to release on March 26, in theatres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X