'സുചിത്ര ചേച്ചിയുടെ ഇടപെടലാണ് മരയ്ക്കാർ തീയറ്ററിലെത്താൻ കാരണം';പോസ്റ്റ് ഡിലീറ്റ് ചെയ്ത് സിജെ റോയ്
കൊച്ചി; മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനത്തോടെ പ്രേക്ഷകരെല്ലാം ആവശേത്തിലാണ്. സിനിമ ഒ ടി ടിയിൽ റിലീസ് ചെയ്യുന്നതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ച് രണ്ട് ദിവസങ്ങൾക്കിപ്പുറമാണ് തീയറ്ററിൽ തന്നെ ചിത്രം എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയാണ് തിരുമാനത്തിന് വഴിവെച്ചത്.
'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'
എന്നാൽ ചിത്രം ഒ ടി ടിയിൽ നിന്നും തിയറ്ററിലേക്ക് എത്തുന്നതിൽ സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് മരയ്ക്കാറിന്റെ സഹ നിര്‍മ്മാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. അതേസമയം ആ പോസ്റ്റ് ഇപ്പോൾ ഈ റോയ് പിൻവലിച്ചിട്ടുണ്ട്.

സുചിത്ര മോഹന്‍ലാൽ നിര്‍ബന്ധിച്ചതിനാൽ മരക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒ ടി ടിക്ക് മുന്‍പ് തിയേറ്ററിലേക്ക് എത്തുന്നുവെന്നായിരുന്നു സി ജെ റോയ് പറഞ്ഞത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു-സന്തോഷ വാർത്ത! നിങ്ങളുടെ അടുത്തുള്ള തീയറ്ററിൽ ഡിസംബർ 2 മുതൽ മരയ്ക്കാർ എത്തുന്നു.. സ്ത്രീ ശക്തി വിജയിച്ചു

ചെന്നൈയിൽ മരയ്ക്കാറിന്റെ പ്രിവ്യൂ ഷോ കണ്ടതിന് ശേഷം മരക്കാർ എന്ന വിഷ്വർ ട്രീറ്റ് തീയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്ന് സുചിത്ര ചേച്ചിക്ക് ബോധ്യപ്പെട്ടിരുന്നു. പ്രിവ്യൂവിന് ശേഷം എല്ലാവരും ഒരുമിച്ചുള്ള ഡിന്നറിന്റെ സമയത്തും ചേച്ചി ലാലേട്ടനോടും ആന്റണി ജിയോടും ഞങ്ങളെല്ലാവരോടും ഇതിനെ കുറിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു.

സുചിത്ര ചേച്ചി നിർബന്ധിച്ചത് കാരണം ഞങ്ങൾ എല്ലാവരും ഏറെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബർ 2 ന് തീയറ്ററിൽ റിലീസിന് ഒരുങ്ങുന്നുവെന്നതിൽ ഞങ്ങൾ ഏറെ സന്തോഷത്തിലാണ്. ലാലേട്ടൻ, ആന്റണിജി, പ്രിയദർശൻ ദി ഒപ്പം മരയ്ക്കാറിന്റെ ക്രൂ ആന്റ് ടീം മികച്ച തിരുമാനം.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെയും എല്ലാ അംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മന്ത്രി സജി ചെറിയാന് ഒരായിരം നന്ദി, എന്നായിരുന്നു കുറിപ്പ്. എന്നാൽ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ പിൻവലിക്കുകയായിരുന്നു.

അതേസമയം പ്രിവ്യൂ ഷോയ്ക്ക് ശേഷം ലാലിൻറെ കുടുംബം ഉൾപ്പെടെ എല്ലാവരും ചിത്രം തീയറ്ററിൽ റിലീസ് ചെയ്യണമെന്ന താത്പര്യത്തിലായിരുന്നുവെന്ന് നിർമാതാവ് സുരേഷ് കുമാറും പറഞ്ഞിരുന്നു. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ലേ മാജിക് ലാന്റേണ്‍ സ്റ്റുഡിയോയിലെ തിയറ്ററിലായിരുന്നു നവംബര്‍ എട്ടിന് സ്ക്രീനിംഗ് നടന്നത്.

മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, സഹനിര്‍മ്മാതാവ് സി ജെ റോയ്, സമീര്‍ ഹംസ, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ 20 ഓളം പേരായിരുന്നു പ്രിവ്യൂ കണ്ടത്.
ചിത്രം കണ്ടവരെല്ലാം വലിയ സ്ക്രീനുകളിൽ കാണേണ്ട ചിത്രമാണ് മരക്കാർ എന്ന അഭിപ്രായം മുന്നോട്ട് വെച്ചിരുന്നു.

ഡിസംബർ രണ്ടിനാണ് സിനിമ റിലീസ് ചെയ്യുക. പാധികൾ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. തിയേറ്റർ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അടുത്തിടെ പറഞ്ഞത്. തീയറ്റർ റിലീസിന് 21 ദിവസത്തിന് ശേഷം ചിത്രം ഒടിടിയിലും വന്നേക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications