കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈയ്യടിക്കുമ്പോൾ അത് പ്രാർത്ഥനയാകും, ആ പ്രാർത്ഥനയിൽ അണുക്കൾ നശിക്കും, മലക്കം മറിഞ്ഞ് മോഹൻലാൽ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് ഭീതി ശക്തമായതോടെ പല സംസ്ഥാനങ്ങളും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ കൂടുതൽ ദിവസത്തേക്ക് നീട്ടാൻ ഒരുങ്ങുകയാണ്. രാജ്യത്തെ 75 ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗണും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ജനത കർഫ്യൂ ദിനമായ ഇന്ന് പാത്രങ്ങൾ കൂട്ടിയിടിച്ചോ കൈയ്യടിച്ചോ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ജനം ഏറ്റെടുത്തിരിക്കുകയാണ്.

നിരവധി പേരാണ് വീടിന് പുറത്തെത്തി കൈകൾ കൊട്ടിയും പാത്രങ്ങൾ കൂട്ടിയിടിക്കുകയും ചെയ്തത്. അതിനിടെ കൈയ്യടിക്കുന്ന ശബ്ദം കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന പ്രസ്താവനയിൽ മലക്കം മറഞ്ഞിരിക്കുകയാണ് നടൻ മോഹൻ ലാൽ. ക്ലാപ്പടിക്കുന്ന ശബ്ദം മന്ത്രം പോലെ, അതില്‍ ബാക്ടീരിയകളും വൈറസും നശിച്ചുപോകുമെന്നായിരുന്നു ലാൽ പറഞ്ഞത്. അത് വലിയ വിമർശനത്തിനാണ് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയത്.

പ്രധാനമന്ത്രിയുടെ ആഹ്വാനം

പ്രധാനമന്ത്രിയുടെ ആഹ്വാനം

വൈകീട്ട് അഞ്ചുമണിക്ക് രോഗഭീഷണി വകവെയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജനങ്ങള്‍ നന്ദി അര്‍പ്പിക്കണമെന്നും ഇതിനായി അഞ്ചുമിനിറ്റ് നേരം എല്ലാവരും വീടിന്‍റെ ബാല്‍ക്കണയിലോ ജനലിലോ വിന്ന് കയ്യടിച്ചോ പാത്രം കൂട്ടിമുട്ടിയോ ശബ്ദമുണ്ടാക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.

ശബ്ദം മന്ത്രം പോലെ

ശബ്ദം മന്ത്രം പോലെ

എന്നാൽ കൈയ്യടിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കും എന്നായിരന്നു മോഹൻലാൽ പറഞ്ഞത്. ഇന്ന് വൈകീട്ട് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുകയും ചെയ്യുന്നത് വലിയ പ്രോസസാണ്.ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്.

വൈറസ് നശിച്ച് പോകും

വൈറസ് നശിച്ച് പോകും

ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു, എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. നടന്റെ പ്രസ്താവനയ്ക്കെതിരെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് മോഹൻലാൽ പുതിയ പോസ്റ്റുമായി രംഗത്തെത്തിയത് .

 നന്ദി വലിയ ഔഷധമാണ്

നന്ദി വലിയ ഔഷധമാണ്

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും.

 അണുക്കൾ നശിച്ച് പോകുന്നു

അണുക്കൾ നശിച്ച് പോകുന്നു

കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി....ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ.

 മുന്നോട്ട് പോകാം

മുന്നോട്ട് പോകാം

പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.
#JantaCurfew #Covid19 #CoronaAwareness

English summary
Mohanlal's new statement regarding Corona and Janata Curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X