മുഖ്യമന്ത്രിയ്ക്ക് മോഹന്‍ലാല്‍ എഴുതിയ തുറന്ന കത്ത് വൈറല്‍, ഈ കത്ത് വെറുമൊരു കത്തല്ല, ട്രോളാന്‍ ഇനി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ മോഹന്‍ലാല്‍ എഴുതിയ തുറന്ന കത്ത് വൈറലാവുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെ മോഹന്‍ലാല്‍ എഴുതിയ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ ബ്‌ളോഗിലൂടെയാണ് മോഹന്‍ലാല്‍ കത്ത് എഴുതിയത്.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയ്ക്ക് എഴുതുന്ന ഒരു സൗഹൃദക്കത്തല്ലെന്നും മറിച്ച് കേരളത്തില്‍ ജീവിയ്ക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നല്‍കുന്ന നിവേദനമാണെന്നും താരം പറയുന്നു. എല്ലാ മാസവും താന്‍ ബ്ലോഗെഴുതാറുണ്ടെന്നും ഒരുപാട് പേര്‍ ബ്‌ളോഗ് വായിച്ച് അഭിനന്ദിച്ചിട്ടുണ്ടെന്നും ചിലര്‍ കല്ലെറിഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

കേരളം അഭിമുഖീകരിയ്ക്കുന്ന മാലിന്യ പ്രശ്നം, അമിത വേഗങ്ങളും അപകടങ്ങളും, ഗതാഗതക്കുരുക്ക്, വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത, പരിസ്ഥിതി പ്രശ്‌നം എന്നിവയെയും കത്തിലൂടെ മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.വീട്ടിലെ മാലിന്യം പൊതുവഴിയില്‍ ഉപേക്ഷിയ്ക്കുന്ന മാന്യന്‍മാര്‍ നാട്ടില്‍ വര്‍ദ്ധിയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയം ഭരണത്തിലേയ്ക്കുള്ള വഴിയായിക്കോട്ടെ എന്നാല്‍ ഭരണത്തില്‍ രാഷ്ട്രീയം ഇല്ലാതിരിയ്ക്കട്ടെ എന്നും മോഹന്‍ലാലിന്റെ കത്തില്‍ പറയുന്നു.
മോഹന്‍ലാലിന്റെ കത്തിന്റെ പൂര്‍ണ രൂപം












Click it and Unblock the Notifications