കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെ പ്രതിരോധമന്ത്രിയാക്കുകാണെങ്കില്‍ ആലോചിക്കാം... അല്ലാതെ വെറുതേ പാഴാക്കാനുള്ളവരല്ലെന്ന്!

Google Oneindia Malayalam News

Recommended Video

cmsvideo
മോഹന്‍ലാലിനെ പ്രതിരോധ മന്ത്രിയാക്കുകാണെങ്കില്‍ ആലോചിക്കാം

പാലക്കാട്: മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ എന്നതായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ചോദ്യം. അതിന് മറുപടി മോഹന്‍ലാല്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ടെങ്കിലും, സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന ഒരുപാട് പേര്‍ ഇപ്പോഴും ഉണ്ട്. കാരണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല ഇതുവരെ, ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയായിട്ടില്ല.

എന്നാല്‍ മോഹന്‍ലാല്‍ ഒരുതരത്തിലും സ്ഥാനാര്‍ത്ഥിയാവില്ലെന്നാണ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനും ആയ മേജര്‍ രവി പറയുന്നത്. ഫേസ്ബുക്ക് ലൈവില്‍ എത്തിക്കൊണ്ടായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്ന തെറ്റിദ്ധാരണകളിലും പ്രൊപ്പഗണ്ടകളിലും ഒന്നും ആരും വീഴരുത് എന്നാണ് മേജര്‍ രവി പറയുന്നത്. എന്നാല്‍ ഒരു കാര്യം സംഭവിക്കുകയാണെങ്കില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുന്നതിന് ഇടപെടും എന്നും അദ്ദേഹം പറയുന്നുണ്ട്.

ശുദ്ധ അസംബന്ധം

ശുദ്ധ അസംബന്ധം

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്നാണ് മേജര്‍ രവി പറയുന്നത്. മോഹന്‍ലാലിന് രാഷ്ട്രീയത്തില്‍ യാതൊരു താത്പര്യവും ഇല്ല!

പ്രതിരോധ മന്ത്രിയാക്കുമെങ്കില്‍

പ്രതിരോധ മന്ത്രിയാക്കുമെങ്കില്‍

എന്നാല്‍ മോഹന്‍ലാലിനെ ഒരു പ്രതിരോധ മന്ത്രിയൊക്കെ ആക്കുകയാണെങ്കില്‍ ഞങ്ങളെല്ലാം ഇടപെട്ട് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റം ഉണ്ടാക്കും എന്നാണ് മേജര്‍ രവി പറയുന്നത്. അത്തരം ഒരു പദവിയില്‍ എത്തുകയാണെങ്കില്‍ മോഹന്‍ലാലിന് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റും.

വെറുതേ വേസ്റ്റാക്കി കളയാന്‍ ഉള്ളതല്ല

വെറുതേ വേസ്റ്റാക്കി കളയാന്‍ ഉള്ളതല്ല

അല്ലാതെ, തിരഞ്ഞെടുപ്പില്‍ നിന്നിട്ട് വെറുതേ വേസ്റ്റാക്കി കളയാന്‍ ഉള്ള കലാകാരന്‍മാരല്ല മോഹന്‍ലാലും മമ്മൂട്ടിയും എന്നും മേജര്‍ രവി പറയുന്നുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി തന്നെ അവര്‍ ചെയ്‌തോട്ടെ എന്നും അദ്ദേഹം പറയുന്നുണ്ട്. കലാകരന്‍മാര്‍ എന്ന നിലയില്‍ അവരെ അഭിവാദ്യം ചെയ്യുകയാണ് വേണ്ടതെന്നും മേജര്‍ രവി പറയുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍

ഇപ്പോഴത്തെ അവസ്ഥയില്‍

എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ വരില്ല. എല്ലാവരും സമാധാനമായി ഇരിക്കൂ എന്നാണ് മേജര്‍ രവി പറയുന്ന മറ്റൊരു കാര്യം. ഒരു കലാകാരന്‍ എന്ന രീതിയില്‍ ഇനിയും കുറേ വര്‍ഷം അദ്ദേഹത്തെ കാണാന്‍ സാധിക്കും.

ലാലേട്ടനെ കണ്‍ഫ്യൂസ് ചെയ്യാതിരിക്കുക

ലാലേട്ടനെ കണ്‍ഫ്യൂസ് ചെയ്യാതിരിക്കുക

മോഹന്‍ലാലിന് അഭിനയവും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയും എന്നാണ് പലരും പറയുന്നത്. പക്ഷേ, ഇപ്പോള്‍ അദ്ദേഹത്തെ കണ്‍ഫ്യൂസ് ചെയ്യാതിരിക്കൂ എന്നാണ് മേജര്‍ രവിയുടെ അഭ്യര്‍ത്ഥന.

പ്രതിരോധ മന്ത്രിയായാല്‍

പ്രതിരോധ മന്ത്രിയായാല്‍

പ്രതിരോധ മന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ മോഹന്‍ലാലിനെ രാഷ്ട്രീയത്തിലിറക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യിപ്പിക്കും എന്ന് ആവര്‍ത്തിക്കുന്നുണ്ട് മേജര്‍ രവി. പ്രതിരോധ മന്ത്രിയായാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മോഹന്‍ലാലിന് നന്നായി അറിയാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് വളരെ നല്ലതാണെന്നും സത്യസന്ധനായ ഒരു മന്ത്രിയെ കിട്ടുമെന്നും കൂടി പറയുന്നുണ്ട് മേജര്‍ രവി.

ആര്‍എസ്എസ് താത്പര്യം

ആര്‍എസ്എസ് താത്പര്യം

ആര്‍എസ്എസ് നടത്തിയ സര്‍വ്വേയില്‍ ആയിരുന്നു തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ഇക്കാര്യം ബിജെപിയുടെ ദേശീയ നേതൃത്വത്തെ അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഒ രാജഗോപാല്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

സാധ്യതകള്‍

സാധ്യതകള്‍

മോഹന്‍ലാല്‍ ബിജെപിയുമായി അടുക്കുന്നു എന്ന രീതിയില്‍ നേരത്തേയും വാര്‍ത്തകള്‍ വന്നിരുന്നു. സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ആയിരുന്നു മോഹന്‍ലാലിന് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിക്കുന്നത്. ഇതോടെ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം പലരും ഉറപ്പിക്കുകയും ചെയ്തിരുന്നു.

മോഹന്‍ലാല്‍ നിഷേധിച്ചു

മോഹന്‍ലാല്‍ നിഷേധിച്ചു

എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം ഒടുവില്‍ മോഹന്‍ലാല്‍ തന്നെ നേരിട്ട് നിഷേധിച്ചു. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും അഭിനയം തുടരാന്‍ ആണ് തനിക്ക് താത്പര്യം എന്നും മോഹന്‍ലാല്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നിട്ടും മോഹന്‍ലാലിനെ വെറുതേ വിടാന്‍ പലരും തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വീഡിയോ കാണാം

മേജര്‍ രവിയുടെ ലൈവ് വീഡിയോ കാണാം.

English summary
Mohanlal's political entry: Major Ravi reacts through Facebook live
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X