ശിവന്‍കുട്ടി സാറാണ് ഈ വേഷം ധരിക്കാന്‍ പറഞ്ഞത്; കുറച്ചു മീശയും പിരിച്ചു: മോഹന്‍ലാല്‍ പറഞ്ഞത്
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ കുട്ടികളെ കൈയിലെടുത്ത് മോഹന്‍ലാലിന്റെ പ്രസംഗം. കൈത്തറി വേഷം ധരിച്ചെത്തിയ ലാലേട്ടനെ കുട്ടികള്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്. വെള്ള ജുബ്ബയും കസവും മുണ്ടുമായിരുന്നു മോഹന്‍ലാലിന്റെ വേഷം. തൃശൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു മോഹന്‍ലാല്‍. കലോത്സവത്തിന് ഈ വേഷം തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകള്‍: ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ഈ വാര്‍ഷിക മാമാങ്കത്തിന്റെ സമാപന ചടങ്ങില്‍ നില്‍ക്കുന്നത്. കലോല്‍സവത്തിന് വരുമ്പോള്‍ എന്തു വേഷം ധരിക്കണം എന്നുള്ളത് വലിയ ചര്‍ച്ചാവിഷയം ആയിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയില്‍ ഖദര്‍ ധരിച്ചു. പിന്നെ കുട്ടികള്‍ക്ക് വേണ്ടി കുറച്ചു മീശയും പിരിച്ചു. കൈത്തറി ഏറ്റവും നല്ല വേഷമാണ്. കൈത്തറിക്ക് വേണ്ടി ഞാന്‍ ഗുഡ്വില് അംബാസിഡര്‍ ആയിട്ടുള്ളതാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം കൂടിയാണിത്.

ശിവന്‍കുട്ടി സാറാണ് പറഞ്ഞത് ഈ വേഷം ധരിച്ചു വരാന്‍. മോഹന്‍ലാല്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ നോക്കി നന്ദി സാര്‍ എന്ന് പറയുകയും ചെയ്തു. സ്കൂള്‍ കലോത്സവത്തിന്റെ തുടക്കത്തിലോ സമാപനത്തിലോ പങ്കെടുക്കണമെന്ന് ശിവന്‍കുട്ടി സാര്‍ ക്ഷണിച്ചിരുന്നു. ഇതിനു മുമ്പ് പല തവണയും തിരക്കുകള്‍ കാരണം വരാന്‍ സാധിച്ചില്ല. ഇക്കുറി എന്തായാലും വരും എന്നു പറഞ്ഞു. എന്ത് അസൗകര്യം ഉണ്ടായാലും ഇന്ന് വരണമെന്ന് തന്നെ തീരുമാനിച്ചിരുന്നു.
നേരത്തെയും കലോത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കലാപ്രതിഭകള്‍ക്കും കലാതിലകങ്ങള്‍ക്കും സിനിമാ താരങ്ങളുടെ അത്ര താരപ്രഭയും ഉണ്ടായിരുന്നു. ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും ഉണ്ടാകുന്നതിനു മുമ്പത്തെ കാര്യമാണ് ഞാന്‍ പറയുന്നത്. അന്ന് കലോത്സവങ്ങളിലൂടെ മാത്രമാണ് ബാല്യ കൗമാരങ്ങള്‍ക്ക് തങ്ങളുടെ കലാശേഷി പ്രകടിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികള്‍ പഠിച്ചിരുന്ന തിരുവനന്തപുരം ഗവ. മോഡല്‍ ഹൈസ്കൂളിലാണ് ഞാന്‍ പഠിച്ചത്. ഏറ്റവും അധികം പെണ്‍കുട്ടികള്‍ പഠിച്ചിരുന്നത് കോട്ടണ്‍ഹില്‍ സ്കൂളിലായിരുന്നു. ഈ സ്കൂളുകളൊക്കെയാണ് ഏറ്റവും കൂടുതല്‍ പ്രതിഭകളെ കലോത്സവങ്ങളില്‍ പങ്കെടുപ്പിച്ചിട്ടുള്ളത്. അന്ന് തലസ്ഥാനവുമായിട്ടായിരുന്നു മറ്റു ജില്ലകള്‍ ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിരുന്നത്.
മലയാള സിനിമയ്ക്കും എത്രയോ പ്രതിഭകളെ യുവജനോത്സവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍, നവ്യ നായര്‍, യദുകൃഷ്ണന്, കെഎസ് ചിത്ര, വേണുഗോപാല്‍ എന്നിവരൊക്കെ കലോത്സവങ്ങളിലൂടെ വളര്‍ന്നു വന്ന താരങ്ങളാണ്. പല സംവിധായകരും സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ പ്രതിഭകളെ തേടിയെത്താറുണ്ട്.
കലോത്സവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി മാത്രമല്ല, അതു കൂട്ടായ്മയുടെ സാമൂഹിക പാഠം കൂടിയാണ് നല്‍കുന്നത്. തോല്‍വി എന്നത് വിജയത്തിലേക്കുള്ള പടവാണ് എന്ന് തിരിച്ചറിവ് കലോത്സവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മത്സരിക്കുന്നതാണ് പ്രധാനം. പല കാരണങ്ങള്‍ കൊണ്ട് സമ്മാനങ്ങള്‍ നേടാന്‍ സാധിക്കാത്തവര്‍ ഉണ്ടാകാം. അതുകൊണ്ട് അവരാരും മോശം കലാകാരന്മാര് ആകുന്നില്ല. ഈ ബോധ്യം കൂടിയാണ് കലോത്സവ വേദികള്‍ നമ്മുടെ കുട്ടികളില്‍ ഊട്ടി ഉറപ്പിക്കേണ്ടത് - മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. വലിയ കൈയടിയോടെയാണ് മോഹന്‍ലാലിന്റെ പ്രസംഗത്തെ കുട്ടികള്‍ സ്വീകരിച്ചത്. ചുവന്ന റോസാപ്പൂക്കളും നെറ്റിപ്പട്ടത്തിന്റെ രൂപമുള്ള ഉപഹാരവും നല്‍കിയാണ് മോഹന്‍ലാലിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications