Get Updates
Get notified of breaking news, exclusive insights, and must-see stories!

'രണ്ടു കോടിയില്ല, ഉള്ളത് ബാന്‍ഡിന്'; വിശദീകരണവുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന് അവതരിപ്പിക്കുന്ന ലാലിസം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഉര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ക്ക് നടന്‍ മോഹന്‍ലാല്‍ വിശദീകരണം നല്‍കി. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ വിവാദങ്ങള്‍ക്ക് പ്രതികരിച്ചത്.

ലാലിസം എന്ന പരിപാടിക്ക് തനിക്ക് ഒരുരൂപ പോലും പ്രതിഫലമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പ്രതിഫലം മ്യൂസിക് ബാന്‍ഡിലെ കലാകാരന്മാര്‍ക്ക് നല്‍കുള്ളതാണ്. രണ്ടു കോടിരൂപയാണ് പ്രതിഫലമെന്ന വാര്‍ത്ത തെറ്റാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ പ്രതിഫലം എത്രയാണെന്ന് വ്യക്തമാക്കാമെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.

mohanlal-lalisom

പരിപാടി അവതരിപ്പിക്കാന്‍ വലിയ തുകയുടെ ചെലവുണ്ട്. ഇന്ത്യയില്‍തന്നെ പേരുകേട്ട കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ക്ക് സൗകര്യ ഒരുക്കുാനും മറ്റും ചെലവുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ടെണ്ടുല്‍ക്കര്‍ പണമൊന്നും വാങ്ങിയില്ലെന്നാണ് പറയുന്നു. അദ്ദേഹം ഒരു വ്യക്തി മാത്രമാണ്. എന്നാല്‍ ലാലിസം കലാകാരന്മാരുടെ കൂട്ടായ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലിനെ ന്യായീകരിച്ചു. മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതുതന്നെ അഭിമാനമുള്ള കാര്യമാണ്. വിവാദം കേരളത്തിന്റെ ഗുണമാണ്. എന്തു പരിപാടി നടത്തിയാലും വിമര്‍ശിക്കാന്‍ ആളുകള്‍ ഉണ്ടാകും. അതുകൊണ്ട് അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+