കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

Google Oneindia Malayalam News

കൊച്ചി: സിനിമാ മേഖലയിലെ ഒട്ടേറെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്ത താര സംഘടനയായ അമ്മയുടെ യോഗം വെള്ളിയാഴ്ചയാണ് കൊച്ചിയില്‍ ചേര്‍ന്നത്. ഇടവേള ബാബു നടിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍, നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവച്ച വിഷയം, ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടില്‍ ചോദ്യം ചെയ്യപ്പെടുന്ന വിവാദം തുടങ്ങി പല വിഷയങ്ങളാണ് അമ്മ എക്‌സിക്യുട്ടീവ് യോഗത്തെ പ്രാധാന്യമുള്ളതാക്കിയത്.

എന്നാല്‍ യോഗത്തിലെടുത്ത പല തീരുമാനങ്ങള്‍ക്കുമെതിരെ വിമര്‍ശനം ഉയരുന്നുകഴിഞ്ഞു. മാത്രമല്ല, അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിന്റെ പരുക്കന്‍ പ്രതികരണവും വിവാദമാകുകയാണ്...

ബഹളത്തില്‍ മുങ്ങി

ബഹളത്തില്‍ മുങ്ങി

ബിനീഷ് കോടിയേരി വിഷയത്തില്‍ അമ്മ എക്‌സിക്യുട്ടീവ് ബഹളത്തില്‍ മുങ്ങി എന്നാണ് പുറത്തുവന്ന വിവരം. ബിനീഷിനെ പുറത്താക്കണമെന്ന് കൂടുതല്‍ അംഗങ്ങളും ആവശ്യപ്പെട്ടുവത്രെ. സിപിഎം എംഎല്‍എ മുകേഷ് ഇതിനെ എതിര്‍ത്തതോടെയാണ് ബഹളമായത്. മുകേഷിന്റെ നിലപാടിന് വിരുദ്ധമായിരുന്നു സിദ്ദിഖിന്റെ നിലപാട്.

 ദിലീപ് വിഷയം ചൂണ്ടിക്കാട്ടി

ദിലീപ് വിഷയം ചൂണ്ടിക്കാട്ടി

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്. ഈ സാഹചര്യത്തില്‍ മയക്ക് മരുന്ന് കേസില്‍ ആരോപണ വിധേയനായ ബിനീഷിനെതിരെയും നടപടി വേണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. ബാബുരാജ് പിന്തുണച്ചു. എന്നാല്‍ മുകേഷ് മറിച്ചാണ് നിലപാട് സ്വീകരിച്ചത്.

സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്

സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്

അമ്മ എക്‌സിക്യൂട്ടീവ് യോഗം തീരുന്നതിന് മുമ്പ് തന്നെ സിദ്ദിഖ് പുറത്തിറങ്ങി. തൊടുപുഴയില്‍ പോകാനുള്ളത് കൊണ്ടാണ് നേരത്തെ ഇറങ്ങിയതെന്ന് സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യോഗ കാര്യങ്ങളെല്ലാം വിശദമായി അമ്മ ഭാരവാഹികള്‍ പറയുമെന്നും യോഗം അല്‍പ്പ നേരം കഴിഞ്ഞാല്‍ തീരുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ മിണ്ടിയില്ല

മോഹന്‍ലാല്‍ മിണ്ടിയില്ല

സിദ്ദിഖും മുകേഷും വ്യത്യസ്ത നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് യോഗം ബഹളത്തില്‍ മുങ്ങിയത്. ഈ വേളയില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ മൗനം പാലിച്ചു എന്നാണ് വിവരം. സിദ്ദിഖ് യോഗ കാര്യങ്ങള്‍ വിശദമാക്കാതെയാണ് തൊടുപുഴയിലേക്ക് പുറപ്പെട്ടത്. അല്‍പ്പന നേരം കഴിഞ്ഞ് പുറത്തു വന്ന ഭാരവാഹികളും കാര്യമായി പ്രതികരിച്ചില്ല.

മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു

മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു

മോഹന്‍ലാല്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ യോഗ തീരുമാനങ്ങള്‍ എഴുതി തയ്യാറാക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു അദ്ദേഹം. പ്രതികരണം തേടിയ വേളയിലാണ് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടത്.

 ഞാന്‍ ഒന്നും സംസാരിക്കില്ല

ഞാന്‍ ഒന്നും സംസാരിക്കില്ല

മാധ്യമപ്രവര്‍ത്തകരോട് പറയാനുള്ളതെല്ലാം കുറിപ്പിലുണ്ടെന്നും കൂടുതലൊന്നും പറനായില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഇത് വായിച്ചാല്‍ മതിയെന്നും ഞാന്‍ ഒന്നും സംസാരിക്കില്ലെന്നും മോഹന്‍ലാല്‍ ഉച്ചത്തില്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വേഗത്തില്‍ കാറില്‍ കയറി പോകുകയും ചെയ്തു. ശേഷം വന്ന ഭാരവാഹികളും ഒന്നും പറഞ്ഞില്ല.

ഇടവേള ബാബു വിഷയം ചര്‍ച്ചയായില്ല

ഇടവേള ബാബു വിഷയം ചര്‍ച്ചയായില്ല

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് മോശമായി പ്രതികരിച്ചിരുന്നു. ഇക്കാര്യം എക്‌സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് നടി രചന നാരായണന്‍ കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യോഗം പ്രത്യേക തീരുമാനങ്ങള്‍ എടുത്തില്ല.

 പാര്‍വതിയുടെ കാര്യത്തില്‍

പാര്‍വതിയുടെ കാര്യത്തില്‍

ഇടവേള ബാബുവിന്റെ ചാനല്‍ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് നടി പാര്‍വതി അമ്മയില്‍ നിന്ന് രാജിവച്ചത്. സംഘടനയെ അകത്ത് നിന്ന് തിരുത്താമെന്ന തോന്നല്‍ അവസാനിച്ചുവെന്നും ഇനിയും സംഘടനയില്‍ തുടരില്ല എന്നും പ്രഖ്യാപിച്ചാണ് പാര്‍വതി തിരുവോത്തിന്റെ രാജി. പാര്‍വതിയുടെ രാജി സ്വീകരിച്ചുവെന്ന് യോഗ ശേഷം തന്ന കുറിപ്പില്‍ പറയുന്നു.

ബാബു രാജിനെ എതിര്‍ത്തു

ബാബു രാജിനെ എതിര്‍ത്തു

പാര്‍വതിയുടെ രാജി പുനഃപരിശോധിക്കണമെന്നാണ് യോഗത്തില്‍ നടന്‍ ബാബുരാജ് ആവശ്യപ്പെട്ടത്. ഇതിനെ ഭൂരിഭാഗം അംഗങ്ങളും എതിര്‍ത്തു. അംഗങ്ങളുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ബാബുരാജിന്റെ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് രാജി സ്വീകരിക്കാന്‍ തീരുമാനിച്ചത്. സംഘടനയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു ബാബുരാജിന്റെ നിലപാട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിശദീകരണം തേടും

വിശദീകരണം തേടും

ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ നടപടിക്ക് യോഗം തീരുമാനിച്ചില്ല. സിദ്ദിഖിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടാന്‍ അമ്മ തീരുമാനിച്ചു എന്നാണ് യോഗ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയത്.

പുതിയ താര സിനിമ വരുന്നു

പുതിയ താര സിനിമ വരുന്നു

അമ്മയുടെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്താന്‍ സിനിമ നിര്‍മിക്കുന്നതിന് യോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെയുള്ളവര്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അമ്മ അംഗങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷാ പരിധി ഉയര്‍ത്താനും യോഗം തീരുമാനിച്ചു.

Recommended Video

cmsvideo
No immediate action against Bineesh, says Mohanlal; Siddique walks out of AMMA meeting
 ശക്തമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍

ശക്തമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍

അതേസമയം, അമ്മ തീരുമാനങ്ങള്‍ക്കെതിരെ നടന്‍ ഷമ്മി തിലകള്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹന്‍ലാലിനെ കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്നസെന്റും ഇടവേള ബാബുവും വേട്ടക്കാരെ പോലെ പെരുമാറുന്നു എന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ആര്‍ക്കും അറിയാത്ത നടി ഷക്കീല; കടുത്ത ദാരിദ്ര്യം മൂലം... ഹൃദ്യമായ കുറിപ്പ് വായിക്കാം...ആര്‍ക്കും അറിയാത്ത നടി ഷക്കീല; കടുത്ത ദാരിദ്ര്യം മൂലം... ഹൃദ്യമായ കുറിപ്പ് വായിക്കാം...

English summary
Mohanlal soundly Response to Media Persons after AMMA Executive meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X