കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒടിയന് ഒടിവെച്ചത് മേനോന്റെ തള്ളിമറിക്കല്‍'; എഫ്ബി പേജില്‍ പൊങ്കാല, രണ്ടാമൂഴത്തില്‍ തൊട്ടുപോകരുത്

Google Oneindia Malayalam News

Recommended Video

cmsvideo
ഒടിയന് ഒടിവെച്ചത് മേനോന്റെ തള്ളിമറിക്കല്‍ | Oneindia Malayalam

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ശ്രീകുമാര്‍മേനോന്‍-മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ചെയ്തു. കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രേക്ഷകരായിരുന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതിന്റെ അനുരണനങ്ങള്‍ സോഷ്യല്‍ മീഡിയയിലും നിറയുന്നുണ്ട്. പതിവു പോലെ മോഹന്‍ലാല്‍ മികച്ച പ്രകടനം ഈ ചിത്രത്തില്‍ കാഴ്ച്ച വെച്ചപ്പോള്‍ സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മോനോന്റെ ഫേസ്ബുക്ക് പേജില്‍ പ്രേക്ഷകര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ഒടിയന്‍ റിലീസ്

ഒടിയന്‍ റിലീസ്

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയന്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു അപ്രതീക്ഷിതമായി സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ആദ്യം റിലീസ് മാറ്റിവെക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ച് ഇന്ന് തന്നെ റിലീസ് ചെയ്യുകയായിരുന്നു.

ആരാധകരുടെ ആവേശം

ആരാധകരുടെ ആവേശം

ഇതോടെ ആരാധകരുടെ ആവേശം വീണ്ടും വര്‍ധിച്ചു. അതിന്റെ പ്രതിഫലമെന്നോണം അര്‍ധരാത്രി മുതല്‍ തന്നെ തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തിതുടങ്ങി. പുലര്‍ച്ചെ നാല് മുതല്‍ തന്നെ പല തിയേറ്ററുകളിലും ഫാന്‍സ് ഷോകള്‍ ആരംഭിക്കുകയം ചെയ്തു. ചിത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ സൂചനകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു നിറച്ചത്.

നൂറ് കോടി

നൂറ് കോടി

റിലീസിന് മുന്നേ ചിത്രം നൂറ് കോടി നേടിയതായി സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. പ്രതിഭയുടെ അഭിനേതാക്കളുടെ സംഗമമാണ് ഒടിയന്‍. അതുകൊണ്ട് പ്രോക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടാകും. അത് സഫലീകരിക്കാന്‍ പറ്റുമോയെന്ന ആകാംക്ഷയുണ്ടെന്നും എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയത്.

പ്രേക്ഷക പ്രതികരണങ്ങള്‍

പ്രേക്ഷക പ്രതികരണങ്ങള്‍

ഏതായും ഇന്ന് രാവിലെ റിലീസ് ചെയ്തത് മുതല്‍ ഒടിയനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നുതുടങ്ങി. പ്രതീക്ഷകളുടെ ഭാരമില്ലാതെ കണ്ടിരിക്കാന്‍ പറ്റുന്ന ചിത്രമെന്നാണ് ഒടിയനെ കുറിച്ച് ഒരുവിഭാഗം പ്രേക്ഷകര്‍ വിലയിരുത്തുമ്പോള്‍ ചിത്രത്തില്‍ വേണ്ടത്ര സംവിധായക മികവ് പുലര്‍ത്താന് ശ്രീകുമാര്‍ മേനോന് പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഫേസ്ബുക്ക് പേജില്‍

ഫേസ്ബുക്ക് പേജില്‍

ഇതേ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജിന് കീഴില്‍ പ്രേക്ഷകര്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് തന്നെയാണ് ഇത്തരത്തില്‍ പ്രതിഷേധം നടത്തുന്നത് എന്നതാണ് പ്രധാനം. മോഹന്‍ലാന്‍ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ സംവിധാനത്തിലാണ് പാളിച്ചകളാണ് ഉണ്ടായതെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.

വ്യത്യസ്തമായ ഗെറ്റപ്പ്

വ്യത്യസ്തമായ ഗെറ്റപ്പ്

മോഹന്‍ലാലിന്റെ ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പായിരുന്നു ഒടിയന് വേണ്ടി ശ്രീകുമാര്‍ മോനോന്‍ ഒരുക്കിയത്. മര്യാദക്ക് മീശയും താടിയും വെച്ച് നടന്ന അങ്ങേരെ പിടിച്ച് കൊണ്ടുപോയി ക്ലീന്‍ ഷേവടിപ്പിച്ചതും തടികുറപ്പിച്ചതുമൊക്കെ ഇത്തരമൊരു ചിത്രത്തിന് വേണ്ടിയായിരുന്നോ എന്നാണ് ഒരു പ്രേക്ഷന്‍ ചോദിക്കുന്നത്.

ഓവര്‍ ഹൈപ്പ്

ഓവര്‍ ഹൈപ്പ്

പടത്തെക്കുറിച്ചുള്ള ശ്രീകുമാര്‍ മോനോന്റെ ഓവര്‍ഹൈപ്പാണ് ഒടിയന് വിനയായത് എന്ന വിലയിരുത്തലും ചിലര്‍ പങ്കുവെക്കുന്നുണ്ട്. കണ്ടിരിക്കാന്‍ പറ്റാവുന്ന ഒരു നല്ലസിനിമയാണ് ഒടിയന്‍. സംവിധായകന്‍ തള്ളിമറിച്ചതാണ് വിനയയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കുഴിയില്‍ നിന്ന് പടുകുഴിയിലേക്ക്

കുഴിയില്‍ നിന്ന് പടുകുഴിയിലേക്ക്

മോഹന്‍ലാലിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ നീരാളിയും ഡ്രാമയും വേണ്ടത്ര വിജയം കൈവരിക്കാതെ പോയപ്പോള്‍ മോഹന്‍ലാലിനെ വീണ്ടും വിജയവഴിയില്‍ എത്തിക്കുന്ന സിനിമയാവും ഒടിയന്‍ എന്നാണ് വിചാരിച്ചത്. എന്നാലിതിപ്പോള്‍ മോഹന്‍ലാലിനെ കുഴിയില്‍ നിന്ന് പടുകുഴിയിലേക്ക് എടുത്തിട്ട അവസ്ഥയായെന്നാണ് മറ്റൊരു ആരാധാകന്‍ പ്രതികരിക്കുന്നത്.

രണ്ടാമൂഴം

രണ്ടാമൂഴം

ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തന്നെ 1000 കോടി മുതല്‍ മുടക്കി രണ്ടാമൂഴം സിനിമയക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എംടിയുടേതായിരുന്നു തിരക്കഥ. സിനിമയുടെ പ്രവര്‍ത്തനം ഇഴഞ്ഞപ്പോള്‍ തിരക്കഥ എംടി തിരിച്ചു വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ആ തീരുമാനം നൂറ് ശതമാനം ശരിയാണെന്ന അഭിപ്രായവും സജീവമാണ്.

സംഘമിത്രങ്ങളെ

സംഘമിത്രങ്ങളെ

ഒടിയന് വേണ്ടി തന്റെ പ്രസ്ഥാനം വരെ ഉപേക്ഷിക്കാന്‍ തയ്യാറായ സംഘമിത്രങ്ങളെ കൂടിയാണ് നിങ്ങള്‍ ചതിച്ചത്... എന്തായാലും അതൊരു നല്ല കാര്യം ആയത് കൊണ്ട് ഈ ഊളപ്പടം എടുത്തതിന് നിങ്ങളെ ഒന്നും പറയുന്നില്ല... പിന്നെ എം ടിയുടെ രണ്ടാമൂഴം തൊടാന്‍ പോകണ്ട... അതൊക്കെ വേറെ ലെവലാണ് എന്നാണ് വിനീഷ് എന്ന വ്യക്തി കമന്റായി രേഖപ്പെടുത്തുന്നത്.

1

ശ്രീകുമാര്‍ മേനാന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വരുന്ന മറ്റു ചില കമന്റുകള്‍ ഇങ്ങനെ..

2

ഏട്ടന്‍ഫാന്‍സിന് മാത്രം

3

ചങ്കിന് വല്ലതും പറ്റിയാല്‍

4

മാസ്സ് ഡയലോഗ്

5

എന്ത് ദ്രോഹം ചെയ്തെടാ

6

ബോറടിക്ക് നല്ല മാറ്റം ഉണ്ട്

7

മയത്തിലൊക്കെ ആവാമായിരുന്നു

8

ആവശ്യത്തിന് ഉപകാരപ്പെടില്ല

9

സംഘശാപം ഏറ്റെടാ..

10

തമിള്‍ റോക്കോഴ്സില്‍ വരില്ല

English summary
mohanlal-sreekumar menon movie odiyan-first day response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X