സ്‌റ്റേജ് ഷോക്കിടെ മോഹന്‍ലാല്‍ ക്ഷുഭിതനായി; കയറിവന്നയാളെ പിടിച്ചുതള്ളി...? സത്യം ഇതാണ്
അടുത്തിടെ മോഹന്‍ലാല്‍ തന്നെ ചുംബിക്കാന്‍ വന്ന വ്യക്തിയെ തള്ളിമാറ്റുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ അറിയും മുമ്പാണ് പലരും പ്രതികരണവുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം: സ്റ്റേജ് ഷോക്കിടെ നടന്‍ മോഹന്‍ലാല്‍ ക്ഷുഭിതനാവുകയും ഒരാളെ പിടിച്ചുതള്ളുന്നതുമായ രംഗം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതാണ്. എന്നാല്‍ അതിലേക്ക് നയിച്ച കാരണം അധികമാളുകള്‍ക്കും അറിയില്ല. നിജസ്ഥിതി വെളിപ്പെടുത്തിയത് ഗായകന്‍ അഫ്‌സലാണ്.
മലയാളത്തിന്റെ മഹാനടനൊപ്പം സേറ്റജില്‍ അന്ന് അഫ്‌സലുമുണ്ടായിരുന്നു. തനിക്ക് സംഭവം വ്യക്തമായി ഓര്‍മയുണ്ടെന്ന് അഫ്‌സല്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോള്‍ കുറ്റപ്പെടുത്താന്‍ മാത്രമാണ് പലരും ഉപയോഗിക്കാറ്.

സ്റ്റേജ് ഷോക്കിടെ മോഹന്‍ലാല്‍ സ്റ്റേജിലേക്ക് കയറിവന്നയാളെ തള്ളുന്ന രംഗമാണ് വീഡിയോയിലുണ്ടായിരുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. മദ്യപിച്ച് പരിപാടി തകര്‍ക്കാന്‍ നോക്കിയതാണ് മോഹന്‍ലാലിനെ ചൊടിപ്പിച്ചതെന്ന് അഫ്‌സല്‍ പറയുന്നു.

പരിപാടിയുടെ ആദ്യം മുതലേ അയാള്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. ബഹളം വയ്ക്കുകയും മറ്റുള്ളവരെ അലോസരപ്പെടുത്തുകയുമുണ്ടായി. ഒടുവിലാണ് സ്‌റ്റേജിലേക്ക് കയറിവന്നത്.

ഈ സമയം മോഹന്‍ലാലും അഫ്‌സലുമായിരുന്നു സ്റ്റേജില്‍. മോഹന്‍ലാല്‍ ഇയാളെ പിടിച്ചുതള്ളി. ഇതായിരുന്നു വീഡിയോ. സോഷ്യല്‍ മീഡിയ വീഡിയോ ആഘോഷിച്ചെങ്കിലും സത്യമെന്താണെന്ന് അധികമാളുകളും അറിഞ്ഞില്ല. ഇവിടെയാണ് അഫ്‌സലിന്റെ തിരുത്ത്.

ഒരുപാട് പേര്‍ ആസ്വദിച്ച് കാണുന്ന പരിപാടി അലങ്കോലപ്പെടുത്താന്‍ ഇയാള്‍ ആദ്യം മുതലേ ശ്രമിച്ചിരുന്നു. ബഹളവും പ്രശ്‌നവും കാരണം കാണികള്‍ക്ക് അലോസരമുണ്ടായി. ഒരു പക്ഷേ അവിടെയുണ്ടായിരുന്ന ഏതൊരാളും അയാള്‍ക്ക് ഒന്നു പൊട്ടിക്കാന്‍ ആഗ്രഹിച്ചിരിക്കും-അഫ്‌സല്‍ പറയുന്നു.

സ്റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ അയാളെ ഒന്നു കാണണമെന്ന് അഫ്‌സലും കരുതിയിരുന്നു. അതിനിടെയാണ് അയാള്‍ സ്റ്റേജിലേക്ക് കയറിവന്നത്. അപ്പോഴാണ് ലാലേട്ടന്‍ പ്രതികരിച്ചതും പിടിച്ചുതള്ളിയതും.

എന്നാല്‍ തള്ളുന്ന രംഗം മാത്രമാണ് വീഡിയോയിലുണ്ടായിരുന്നത്. ലാലേട്ടന്റെ ഇത്തരം പ്രതികരണം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഫ്‌സല്‍ പറയുന്നു. മോഹന്‍ലാലിനെ സത്യം അറിയാതെ കുറ്റപ്പെടുത്താന്‍ ഈ വീഡിയോ കാരണമായെന്നും അഫ്‌സല്‍ പറയുന്നു.

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായ മറ്റു നടന്‍മാരുമുണ്ട്. മഹാ നടന്‍ മമ്മൂട്ടി പോലും സൈബര്‍ ലോകത്ത് വിമര്‍ശനത്തിന് വിധേനായിട്ടുണ്ട്. എന്നാല്‍ സാഹചര്യം മാത്രം ആരും അന്വേഷിക്കാറില്ലെന്നതാണ് സത്യം.

അടുത്തിടെ മോഹന്‍ലാല്‍ തന്നെ ചുംബിക്കാന്‍ വന്ന വ്യക്തിയെ തള്ളിമാറ്റുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ അറിയും മുമ്പാണ് പലരും പ്രതികരണവുമായി രംഗത്തെത്തിയത്. അറിയാവുന്ന ഒരാളെ പെട്ടെന്ന് തിരിച്ചറിയാതെയാണ് അന്ന് മോഹന്‍ലാല്‍ അങ്ങനെ ചെയ്തത്.












Click it and Unblock the Notifications