അമൃതാനന്ദമയിക്ക് വേണ്ടി മോഹന്‍ലാല്‍ രംഗത്ത്
കൊച്ചി: മാതാ അമൃതാനന്ദമയിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്ന് പ്രശസ്ത നടന് മോഹന്‍ലാല്‍. നാല്പത് വര്‍ഷത്തോളമായി ലാല്‍ അമൃതാനന്ദമയിയുടെ ഭക്തനാണ്.
അമൃത ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ലാല്‍ ഇപ്രകാരം പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ തനിക്ക് ആശ്രമവുമായിട്ടുള്ള ബന്ധത്തിന് ഒരു മാറ്റവും വരുത്തുന്നില്ലെന്നും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു. അതുപോലെ തന്നെ ആയിരിക്കും അമ്മയെ ഇഷ്ടപ്പെടുന്ന ഭക്തര്‍ക്കും എന്നും ലാല്‍ പറഞ്ഞു.

ഇതിന് മുമ്പും പല മഹാത്മാക്കള്‍ക്ക് നേരേയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ പതനം ആഘോഷിക്കാനാണ് ഒരു വിഭാഗം ആളുകള്‍ ഇഷ്ടപ്പെടുന്നത്. അവരുടെ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്ന ഒരു സമയത്തിനായി കാത്തിരിക്കാമെന്നും ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഇപ്പോഴുള്ള വിവാദം കൊണ്ടൊന്നും തന്നെ ആ പ്രസ്ഥാനത്തിനോ, അമ്മ എന്ന വ്യക്തിക്കോ ഒന്നും സംഭവിക്കില്ല എന്നാണ് അമ്മയുടെ ഭക്തന് എന്ന നിലക്ക് തനിക്ക്പറയാനുള്ളതെന്നും മോഹന്‍ ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ അമ്പത് വര്‍ഷത്തനിടയിലെ ഒരു മഹദ് വ്യക്തി എന്ന ചോദ്യത്തിന് അമൃതാനന്ദമയിയുടെ പേരാണ് ലാല്‍ മുമ്പ് എടുത്ത് പറഞ്ഞിട്ടുള്ളത്. അമ്മയുടെ മഹത്വം സംബന്ധിച്ച് തനിക്ക് വ്യക്തിപരമായും കുടുംബപരമായും ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
നമുക്ക് ഏറ്റവും ആശ്രയിക്കാന്‍ പറ്റുന്ന ഒരാള്‍ അമ്മ തന്നെയാണ്. അത് തിരിച്ചറിയുക എന്ന് പറയുന്നതാണ് ഏറ്റവും വലിയ കാര്യം. അത് ഒരുപാട് പേര് തിരിച്ചറിയുന്നില്ല എന്നതാണ് സങ്കടവും- ലാല്‍ പറയുന്നു.
വളരെ നല്ലതായ ഒരു കാര്യത്തിനെ നല്ലതല്ലെന്ന് കാണിക്കാന്‍ ശ്രമിക്കുന്ന ഒരുപാട് ശക്തികള്‍ ഉണ്ടാകും. അതൊരു പ്രപഞ്ച നിയമമാണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. എന്നാല്‍ അതൊന്നും അമ്മയേയും ആ പ്രസ്ഥാനത്തേയും ബാധിക്കില്ല എന്നാണ് തന്റെ വിശ്വാസമെന്നും ലാല്‍ വ്യക്തമാക്കി.
<center><iframe width="100%" height="450" src="//www.youtube.com/embed/tTWrMSfY8F0" frameborder="0" allowfullscreen></iframe></center>
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications