പണം തിരിച്ചുവാങ്ങില്ലെന്നുറപ്പിച്ച് മോഹന്‍ലാല്‍... അനുനയിപ്പിക്കാന്‍ മുഖ്യന് വീട്ടിലെത്തി
കൊച്ചി: മോഹന്‍ലാല്‍ പണം തിരിച്ചയച്ചിട്ടും ലാലിസം വിവാദം തീരുന്നില്ല. പണം മടക്കിവാങ്ങില്ലെന്ന് സര്‍ക്കാരും മോഹന്‍ലാലും ഒരുപോലെ വാശിയിലാണ്.
മന്ത്രിസഭ എന്ത് തീരുമാനിച്ചാലും ലാലിസത്തിന്റെ പണം താന്‍ തിരിച്ച് വാങ്ങില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ലാലിന്റെ തീരുമാനം സര്‍ക്കാരിനെ വെട്ടിലാക്കിയതോടെ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
കൊച്ചിയില്‍ മോഹന്ലാലിന്റെവീട്ടില് നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അനുനയ ശ്രമം നടന്നത്. മുഖ്യമന്ത്രിക്കൊപ്പം കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ലാലിന്റെ വീട്ടിലെത്തി ചര്‍ച്ചയില്‍ പങ്കെടുത്തു. ലാലിസത്തിന്റെ പണം തിരിച്ചുവാങ്ങുന്നത് ധാര്‍മികതയല്ലെന്നായിരുന്നു മന്ത്രിസഭ വിലയിരുത്തിയത്.

എന്നാല്‍ മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും മോഹന്‍ലാല്‍ വഴങ്ങിയില്ല. മോഹന്‍ലാല്‍ തിരിച്ചയച്ച1.63 കോടി രൂപ എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. ഇതോടെ സര്‍ക്കാര്‍ കീഴടങ്ങിയ അവസ്ഥയിലാണുള്ളത്.

ലാല്‍ പണം മടക്കി വാങ്ങാത്ത സാഹചര്യത്തില്‍ ആ പണം എങ്ങനെ ചെലവഴിക്കും എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. പണം ചെലവഴിക്കുന്നതിനായി പദ്ധതി തയ്യാറാക്കും എന്നാണ് വിവരം. മോഹന്‍ലാലിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ഇത്.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയെ കുറിച്ച് വലിയ ആക്ഷേപമാണ് ഉയര്‍ന്നത്. പരിപാടിക്കായി മോഹന്‍ലാല്‍ രണ്ട് കോടി രൂപ വാങ്ങിയെന്നും പരിപാടി നിലവാരം പുലര്‍ത്തിയില്ലെന്നും ആക്ഷേപം ഉയര്‍ന്നു. സോഷ്യല്‍ മീഡിയകളും നവമാധ്യമങ്ങളും ഒരുമിച്ച് രംഗത്തെത്തിയതോടെയാണ് ലാല്‍ പണം തിരിച്ച് നല്കാന് തീരുമാനിച്ചത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications