കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം തിരിച്ചുവാങ്ങില്ലെന്നുറപ്പിച്ച് മോഹന്‍ലാല്‍... അനുനയിപ്പിക്കാന്‍ മുഖ്യന്‍ വീട്ടിലെത്തി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മോഹന്‍ലാല്‍ പണം തിരിച്ചയച്ചിട്ടും ലാലിസം വിവാദം തീരുന്നില്ല. പണം മടക്കിവാങ്ങില്ലെന്ന് സര്‍ക്കാരും മോഹന്‍ലാലും ഒരുപോലെ വാശിയിലാണ്.

മന്ത്രിസഭ എന്ത് തീരുമാനിച്ചാലും ലാലിസത്തിന്റെ പണം താന്‍ തിരിച്ച് വാങ്ങില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ലാലിന്റെ തീരുമാനം സര്‍ക്കാരിനെ വെട്ടിലാക്കിയതോടെ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

കൊച്ചിയില്‍ മോഹന്‍ലാലിന്റെവീട്ടില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അനുനയ ശ്രമം നടന്നത്. മുഖ്യമന്ത്രിക്കൊപ്പം കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ലാലിന്‍റെ വീട്ടിലെത്തി ചര്‍ച്ചയില്‍ പങ്കെടുത്തു. ലാലിസത്തിന്റെ പണം തിരിച്ചുവാങ്ങുന്നത് ധാര്‍മികതയല്ലെന്നായിരുന്നു മന്ത്രിസഭ വിലയിരുത്തിയത്.

Oommen Chandy

എന്നാല്‍ മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും മോഹന്‍ലാല്‍ വഴങ്ങിയില്ല. മോഹന്‍ലാല്‍ തിരിച്ചയച്ച1.63 കോടി രൂപ എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. ഇതോടെ സര്‍ക്കാര്‍ കീഴടങ്ങിയ അവസ്ഥയിലാണുള്ളത്.

Lalisom

ലാല്‍ പണം മടക്കി വാങ്ങാത്ത സാഹചര്യത്തില്‍ ആ പണം എങ്ങനെ ചെലവഴിക്കും എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. പണം ചെലവഴിക്കുന്നതിനായി പദ്ധതി തയ്യാറാക്കും എന്നാണ് വിവരം. മോഹന്‍ലാലിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ഇത്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയെ കുറിച്ച് വലിയ ആക്ഷേപമാണ് ഉയര്‍ന്നത്. പരിപാടിക്കായി മോഹന്‍ലാല്‍ രണ്ട് കോടി രൂപ വാങ്ങിയെന്നും പരിപാടി നിലവാരം പുലര്‍ത്തിയില്ലെന്നും ആക്ഷേപം ഉയര്‍ന്നു. സോഷ്യല്‍ മീഡിയകളും നവമാധ്യമങ്ങളും ഒരുമിച്ച് രംഗത്തെത്തിയതോടെയാണ് ലാല്‍ പണം തിരിച്ച് നല്‍കാന്‍ തീരുമാനിച്ചത്.

English summary
Mohanlal stubborn in Lalisom money, Oommen Chandy visited Mohanlal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X