കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ ഏത് മതത്തിന്‍റെയാണെന്ന് പറഞ്ഞ് തരൂ; മോഹന്‍ലാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: യോഗയെ പിന്തുണച്ച് മോഹന്‍ലാലിന്റെ ബ്‌ളോഗ്. മതങ്ങള്‍ പിറക്കുന്നതിന് മുന്‍പാണ് യോഗ ഉണ്ടായതെന്നും മതത്തിന്റെ പേരില്‍ യോഗയെ എതിര്‍ക്കുന്നതെന്തിനാണെന്നും മോഹന്‍ലാല്‍ ചോദിയ്ക്കുന്നു. സമൂഹത്തിലെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നോണമാണ് മോഹന്‍ലാല്‍ യോഗയെ അവതരിപ്പിയ്ക്കുന്നത്. അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലിന്റെ ബ്‌ളോഗ്

ഏത് മതത്തിന്റെ ഛായയാണ് യോഗയ്‌ക്കെന്ന് മനസിലാകുന്നില്ല. ലോകത്തിലെ ജ്ഞാനമെല്ലാം മനശക്തികളെ ഏകാഗ്രമാക്കാതെ സാധ്യമായിട്ടില്ല. പ്രപഞ്ചം അതിന്റെ രഹസ്യങ്ങളെ നമുത്ത് വിട്ടുതരാന്‍ തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത്, എങ്ങനെ മുട്ടിയാലാണ് ശരിയാവുക എന്നറിഞ്ഞാല്‍ മതിയെന്നും മോഹന്‍ലാല്‍ ബ്‌ളോഗില്‍ കുറിയ്ക്കുന്നു.

പിന്തുണ

പിന്തുണ

അന്താരാഷ്ട്ര യോഗദിനത്തെ പിന്തുണച്ചാണ് മോഹന്‍ലാലിന്റെ ബ്‌ളോഗ്

ഏത് മതം

ഏത് മതം

മതങ്ങളുണ്ടാകുന്നതിന് മുന്‍പ് യോഗ ഉണ്ടായെന്നും ഏത് മതത്തിന്റെ ഛായയാണ് യോഗയ്‌ക്കെന്നും മോഹന്‍ലാല്‍ ചോദിയ്ക്കുന്നു.

വിവാദം

വിവാദം

യോഗയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരായ വിവാദങ്ങളെയും മോഹന്‍ലാല്‍ ചോദ്യം ചെയ്യുന്നു.

ഒന്നിച്ചിരുന്ന്

ഒന്നിച്ചിരുന്ന്

ഒന്നിച്ചിരുന്ന് യോഗികളാകാം എന്ന വാചകത്തോടെയാണ് മോഹന്‍ലാല്‍ ബ്‌ളോഗ് അവസാനിപ്പിയ്ക്കുന്നത്

വ്യക്തിപരമായി

വ്യക്തിപരമായി

വ്യക്തിപരമായി തന്റെ ജീവിതത്തില്‍ എത്രയോ തവണ യോഗ കടന്ന് വന്നിട്ടുണ്ടെന്നും മോഹന്‍ലാല്‍

English summary
Mohanlal supported International Yoga Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X