Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യം വാങ്ങാന്‍, സിനിമ കാണാന്‍, പ്രാര്‍ത്ഥിക്കാന്‍... നോട്ട് നിരോധനത്തില്‍ മോഹന്‍ലാലിന്റെ വാദങ്ങള്‍

മദ്യ ഷോപ്പിന് മുന്നിലും ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പം വരി നില്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ജയ്പൂര്‍: നോട്ട് നിരോധനത്തെ പിന്തുണച്ച് സൂപ്പര്‍ താരം മോഹന്‍ലാലും രംഗത്ത്. പതിവ് പോലെ തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മദ്യ ഷോപ്പിന് മുന്നിലും ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പം വരി നില്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ഏറെ നാളുകളായി സംഘപരിവാര്‍ അനുകൂല നിലപാടുകളാണ് മോഹന്‍ലാലില്‍ നിന്ന് ഉണ്ടാകുന്നത് എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ ബ്ലോഗും പുറത്ത് വരുന്നത്. മോഹന്‍ലാല്‍ പറയുന്നത് എന്തൊക്കെയാണ്...

 ബിഗ് സല്യൂട്ട്

ബിഗ് സല്യൂട്ട്

സത്യത്തിന്റെ ഇന്ത്യക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട് എന്ന പേരിലാണ് മോഹന്‍ലാല്‍ ഇത്തവണ ബ്ലോഗ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനത്തെ പൂര്‍ണമായും പിന്തുണക്കുന്നതാണ് മോഹന്‍ലാലിന്റെ ബ്ലോഗ്.

 ജയ്പൂരില്‍ നിന്ന്

ജയ്പൂരില്‍ നിന്ന്

മേജര്‍ രവിയുടെ സിനിമയുടെ ചിത്രീകരണത്തിനായി ജയ്പ്പൂരില്‍ നിന്ന് അഞ്ഞൂറിലധികം കിലോമീറ്റര്‍ അകലെയുള്ള സൂരത്ഗര്‍ എന്ന സ്ഥലത്താണ് മോഹന്‍ലാലുള്ളത്. അവിടെ വച്ചാണ് അദ്ദേഹം നോട്ട് നിരോധന വാര്‍ത്ത അറിഞ്ഞതും, ബ്ലോഗ് എഴുതിയതും.

 പ്രസംഗത്തെ പുകഴ്ത്തി

പ്രസംഗത്തെ പുകഴ്ത്തി

നോട്ട് നിരോധനം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പുകഴ്ത്തിക്കൊണ്ടാണ് ബ്ലോഗ് എഴുത്ത്. ആത്മാര്‍ത്ഥമായി നടത്തിയ ഒരു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' തന്നെ ആയിരുന്നു ആ പ്രസംഗവും അതിന് ശേഷം നടന്ന സംഭവങ്ങളും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

മോദിയെ

മോദിയെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല ലാല്‍. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നതായി താന്‍ വിശ്വസിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പാവപ്പെട്ടവനാണെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെ മോദി മുന്നിലേക്ക് നിര്‍ത്തിയെന്നാണ് കണ്ടെത്തല്‍...

 വ്യക്തി ആരാധകന്‍

വ്യക്തി ആരാധകന്‍

താന്‍ ഒരിക്കലും ഒരു വ്യക്തി ആരാധകന്‍ അല്ലെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആശയങ്ങളെ അംഗീകരിക്കുന്ന ആളാണ്. ഈ തീരുമാനത്തേയും അങ്ങനെയാണ് താന്‍ കാണുന്നത് എന്ന് ലാല്‍ പറയുന്നു.

നല്ല ലക്ഷ്യം

നല്ല ലക്ഷ്യം

പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിന് വേണ്ടി ഉള്ളതാണെന്ന് മോഹന്‍ലാല്‍ മനസ്സിലാക്കുന്നുണ്ടത്രെ. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന തത്വമാണ് തന്നെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ലാല്‍ പറയുന്നുണ്ട്.

ബുദ്ധിമുട്ട്

ബുദ്ധിമുട്ട്

സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് പലതരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് മോഹന്‍ലാലിനും അറിയാം. എന്നാല്‍ ആ ബുദ്ധിമുട്ടുകളെകുറിച്ചൊന്നും അറിയാതെയാവില്ല ഈ തീരുമാനം എടുത്തത് എന്നാണ് മോഹന്‍ലാല്‍ കരുതുന്നത്.

 പതിവ് ന്യായം

പതിവ് ന്യായം

സര്‍ക്കാര്‍ അനുകൂലികള്‍ ഉയര്‍ത്തുന്ന പതിവ് ന്യായം തന്നെ മോഹന്‍ലാലും പിന്‍പറ്റുന്നു. മദ്യഷോപ്പിന് മുന്നിലും സിനിമ ശാലകള്‍ക്ക് മുന്നിലും ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പസമയം വരി നില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലെന്നാണ് വാദം.

 തന്നേയും ബാധിച്ചു

തന്നേയും ബാധിച്ചു

നോട്ട് നിരോധനം തന്നേയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഏറെ ചിലവ് വരുന്ന സിനിമ നിര്‍മാണത്തേയും അത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതും താന്‍ വ്യക്തിപരമായി സഹിക്കുന്നു എന്നാണ് ലാല്‍ പറയുന്നത്.

 രാജ്യനന്മ

രാജ്യനന്മ

ഇക്കാര്യങ്ങളെല്ലാം വ്യക്തിപരമായി സഹിക്കുന്നത് രാജ്യ നന്മയ്ക്ക് വേണ്ടിയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. അതിനും അപ്പുറം വിവേകത്തോടെ ചിന്തിക്കാന്‍ സാധിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍ കൂടിയാണ് ഈ സഹനം എന്നും മോഹന്‍ലാല്‍ പറയുന്നു.

 ഇന്ത്യക്ക്

ഇന്ത്യക്ക്

നോട്ട് നിരോധനം ഒരു നല്ല, സത്യസന്ധമായ ഇന്ത്യക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിയുന്നതുകൊണ്ട് താന്‍ അതിനെ ഈ രാജ്യാതിര്‍ത്തിയിലെ മരുഭൂമിയില്‍ ഇരുന്നുകൊണ്ട് സല്യൂട്ട് ചെയ്യുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.

 ബ്ലോഗ്

ബ്ലോഗ്

മോഹന്‍ലാലിന്റെ ബ്ലോഗ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+