കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതി ഉള്‍പ്പെടെയുള്ള നടിമാര്‍ക്ക് മോഹന്‍ലാലിന്റെ പിന്തുണ?; കാരണം?

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ അടുത്തിടെ രൂപംകൊണ്ട് നടിമാരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവിന് മോഹന്‍ലാലിന്റെ ശക്തമായ പിന്തുണയുള്ളതായി റിപ്പോര്‍ട്ട്. കൂട്ടായ്മയിലെ പ്രമുഖ നടിമാരുമായുള്ള അടുത്ത ബന്ധവും ഇവരുടെ ശത്രുക്കളുമായുള്ള എതിര്‍പ്പുമാണ് മോഹന്‍ലാലിന്റെ പിന്തുണ കിട്ടാന്‍ കാരണമായത്.

ദിലീപിന്റെ പേരില്‍ തെറ്റിപ്പിരിഞ്ഞു; മലയാള സിനിമാ താരങ്ങളില്‍ തമ്മിലടി രൂക്ഷം
പാര്‍വതിയും മഞ്ജുവാര്യരും ഉള്‍പ്പെടെയുള്ള നടിമാര്‍ അടുത്തിടെ മോഹന്‍ലാലിനെ പുകഴ്ത്താന്‍ മത്സരിക്കുന്നത് ഇതിന്റെ ഭാഗമായി കൂടിയാണ്. മമ്മൂട്ടിയെ പരസ്യമായി വിമര്‍ശിക്കാന്‍ നടി പാര്‍വതി ധൈര്യം കാട്ടിയെങ്കില്‍ മോഹന്‍ലാലിനെ പുകഴ്ത്താനാണ് ശ്രമിച്ചതെന്നുകാണാം. ദിലീപ് ഉള്‍പ്പെടെയുള്ളവരുമായുള്ള മോഹന്‍ലാലിന്റെ അകല്‍ച്ചയും പരസ്യമാണ്.

mohanlal

പുതിയ സംഘടന രൂപീകരിച്ച നടിമാര്‍ക്കെതിരെ അമ്മയില്‍ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍, സംഘടനയുടെ പേരില്‍ അവര്‍ക്കെതിരെ യാതൊരു നടപടിയും പാടില്ലെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടിരുന്നതായി ചിലര്‍ സൂചിപ്പിക്കുന്നു. മോഹന്‍ലാലിന്റെ ഈയൊരു നിലപാട് നടിമാരുടെ കൂട്ടായ്മയ്ക്ക് ഏറെ ഗുണം ചെയ്യുകയും ചെയ്തു.

അടുത്തിടെ നടന്ന പല വിവാദങ്ങളിലും വനിതാ സംഘടനയ്ക്ക് മോഹന്‍ലാലിന്റെ പരോക്ഷ പിന്തണയുണ്ടായിരുന്നു. ലാലിന്റെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ വിലക്കുപോലുള്ള നടപടികളും മറ്റും ഇവര്‍ക്കെതിരെ വിലപ്പോകുന്നുമില്ല. വനിതാ സംഘടനയ്ക്ക് മോഹന്‍ലാല്‍ നല്‍കുന്ന പരോക്ഷ പിന്തുണയ്ക്ക് അമ്മയിലെ ചില പ്രമുഖര്‍ക്ക് അസ്വാരസ്യമുണ്ട്. ജൂണില്‍ അമ്മയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചേക്കുമെന്നാണ് സൂചന.

English summary
mohanlal supports Women in Cinema Collective
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X