Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നിയമനടപടിയുമായി മോഹന്‍ലാല്‍

സിനിമാ താരങ്ങളോട് ആരാധനമൂത്തവര്‍ സോഷ്യല്‍ മീഡിയകളെ തെറിവിളി മീഡിയമായി ഉപയോഗിക്കാറുണ്ട്. പരസ്പരം തെറിവിളിക്കുന്നതും താരങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും ഒരു മത്സരം പോലെ പരിഹസിക്കുന്നതും ഫേസ്ബുക്കുകളില്‍ പതിവ് കാഴ്ചകളാണ്. എന്നാല്‍ ആരാധകര്‍ ഇനി ശ്രദ്ധിച്ചോളൂ, നിങ്ങളുടെ വാക്കുകള്‍ അതിരു കടക്കുന്നു. നിങ്ങള്‍ നിയമനടപടി നേരിടേണ്ടി വരും.

ഇതിനിടയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനും കുടുംബത്തിനും എതിരെ അധിക്ഷേപവും വ്യാജപ്രചരണവും നടത്തിയത് കുറച്ചു കൂടിപോയി എന്നു തന്നെ പറയാം. കളി കാര്യമായത് പിന്നീടാണ്. ഇതിനെതിരെ നടന്‍ മോഹന്‍ലാല്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. കളിയാക്കലുകള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്കും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നതിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ നിയമനടപടിയിലേക്ക് നീങ്ങിയത്.

lal-troll

ഇത്തരം ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന സജീവ് സോമന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ട്രോള്‍ ലാലപ്പന്‍ ഉള്‍പ്പെടെയുള്ള പേജുകള്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ട്രോള്‍ ലാലപ്പനില്‍ അടുത്തിടെ വന്ന ചില പോസ്റ്റുകളാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+