കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍ ആനന്ദിനെ കേരളത്തിന് മറക്കാന്‍ കഴിയുമോ; വിഷു ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

  • By Anupama
Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ കൊറോണ സ്ഥിരീകരിക്കുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ച ഡോക്ടറായിരുന്നു ആനന്ദ്. പത്തനംതിട്ട റാന്നിയിലെ താലൂക്ക ആശുപത്രിയില്‍ ശ്വാസകോശ രോഗ വിദഗ്ധനായ ഡോ: ആനന്ദായിരുന്നു ഇറ്റലിയില്‍ നിന്നെത്തിയവരുടെ അടുത്ത ബന്ധുക്കള്‍ ചികിത്സ തേടി താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ കൊറോണ രോഗലക്ഷണങ്ങളാണെന്ന സ്ഥിരീകരിച്ചത്.

പിന്നാലെ ഡോക്ടറും നിരീക്ഷണത്തില്‍ കഴിയുകയും ഒരു മാസത്തിന് ശേഷം ഫലം നെഗറ്റീവായി വന്നതോടെ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ജോലിയില്‍ തിരിയെത്തിയ ഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പൂച്ചെണ്ടുകള്‍ നല്‍കിയായിരുന്നു ഡോക്ടറെ സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ഡോ: ആനന്ദും നടന്‍ മോഹന്‍ലാലും തമ്മിലുള്ള സംഭാഷണമാണ് വൈറലാവുന്നത്.

കേരളത്തിലെ നാല് ജില്ലകള്‍ റെഡ് സോണില്‍; എട്ട് എണ്ണം ഓറഞ്ച് സോണിലും; നിയന്ത്രണങ്ങള്‍ ഇങ്ങനെകേരളത്തിലെ നാല് ജില്ലകള്‍ റെഡ് സോണില്‍; എട്ട് എണ്ണം ഓറഞ്ച് സോണിലും; നിയന്ത്രണങ്ങള്‍ ഇങ്ങനെ

മോഹന്‍ലാല്‍

മോഹന്‍ലാല്‍

റാന്നിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നത്. പത്തനം തിട്ട പൂര്‍ണ്ണമായും നിയന്ത്രണത്തിലാണെന്നും പുതിയ കേസുകളൊന്നുമില്ലെന്നും ഡോ: ആനന്ദ് മോഹന്‍ലാലിന് മറുപടി മല്‍കി. കൊറോണ പ്രതിരോധത്തിന് പുറമേ ഡോക്ടറുടെ കുടുംബത്തെക്കുറിച്ചിം മോഹന്‍ലാല്‍ അന്വേഷിക്കുന്നുണ്ട്. ഒപ്പം ഡോക്ടറുടെ അമ്മയോടും നടന്‍ ഫോണിലൂടെ സംസാരിച്ചു. അവസരം കിട്ടുകയാണെങ്കില്‍ കാണാമെന്നും ഒപ്പം ഡോക്ടര്‍ക്കും കുടുംബത്തിനും സന്തോഷമുള്ള വിഷു ആശംസകള്‍ നേരാനും മോഹന്‍ലാല്‍ മറന്നില്ല.

ശ്രദ്ധ വേണം

ശ്രദ്ധ വേണം

മാര്‍ച്ച് 26 മുതല്‍ 28 ദിവസമായിരുന്നു ഡോക്ടര്‍ ചികിത്സക്ക് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ എന്ന നിലയില്‍ ജനങ്ങളോട് എന്താണ് പറയാനുള്ളത് എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ഈ സാഹചര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതുവരെ കൊറോണക്കെതിരായ പ്രതിരോധ മരുന്നുകള്‍ ഒന്നും വികസിപ്പിക്കാത്ത സ്ഥിതിക്ക് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നത് തന്നെയാണ് ചെയ്യേണ്ടതെന്നും ഡോ: ആനന്ദ് പറഞ്ഞു.

മദ്രാസ്

മദ്രാസ്

കൊറോണയെക്കുറിച്ച് അന്വേഷിച്ച ശേഷം തന്റെ വിശേഷവും മോഹന്‍ലാല്‍ ഡോക്ടറോട് പങ്കുവെച്ചു. താന്‍ ഇപ്പോള്‍ മദ്രാസിലാണ് ഉള്ളതെന്നും അവിടെ ഇപ്പോഴും നല്ല രീതിയിലുള്ള പരിപാലനം പോലും പലര്‍ക്കും ലഭിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ ഡോക്ടറോട് പറഞ്ഞു. അതിന് കേരളത്തിലെ മികച്ച സംവിധാനങ്ങളെക്കുറിച്ചായിരുന്നു ഡോക്ടറുടെ മറുപടി. കൊറോണയെ പ്രതിരോധിക്കാന്‍ കേരളത്തിലെ സര്‍ക്കാരിന് നല്ല രീതിയില്‍ തന്നെ കഴിഞ്ഞിട്ടുണ്ടെന്നും ആളുകള്‍ വളരെ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ മറുപടി നല്‍കി.

അടുത്ത രണ്ടാഴ്ച്ച

അടുത്ത രണ്ടാഴ്ച്ച

അടുത്ത രണ്ടാഴ്ച്ച കാലം വളരെ ശ്രദ്ധിക്കേണ്ടതല്ലേയെന്നും മോഹന്‍ലാല്‍ ഡോക്ടറോട് ചോദിക്കുന്നു. എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് അടുത്ത രണ്ടാഴ്ച്ചയേക്കാള്‍ കൂടുതല്‍ പേടിക്കേണ്ടി വരിക അത് കഴിഞ്ഞുള്ള കാലഘട്ടമാണെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അതായത് അതിര്‍ത്തികള്‍ തുറക്കുന്ന സാഹചര്യങ്ങളിലാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും എന്‍ആര്‍ഐ പോപ്പുലേഷന്‍ കൂടുതലുള്ളതും മറ്റിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തേക്ക് തിരിച്ചുവരുമ്പോഴും ഒക്കെയുണ്ടാവുന്ന സാഹചര്യം എങ്ങനെ നേരിടും എന്നതിനാണ് നമ്മള്‍ കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതെന്നും ഡോക്ടര്‍ പറഞ്ഞു.
നിപ്പ വന്നു, കൊറോണ വന്നു അതിനെയെല്ലാം മറികടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് അത് ഇനിയും ഉണ്ടാവുമെന്നും ഡോക്ടര്‍ പ്രതികരിച്ചു.

Recommended Video

cmsvideo
പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | Oneindia Malayalam
പത്തനംതിട്ട

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശികള്‍ പനിക്ക് ചികിത്സ തേടി താലൂക്ക് ആശുപ്ത്രിയിലെത്തിയപ്പോള്‍ ഡോ: ആനന്ദിനെയായിരുന്നു കണ്ട്ത്. രോഗ ലക്ഷണങ്ങള്‍ കണ്ട് കൊറോണയാണെന്ന് സംശയം ഉന്നയിച്ചത് ഡോ: ആനന്ദായിരുന്നു. സഹോദരന്‍ ഇറ്റലിയില്‍ നിന്നും വന്നിട്ടുണ്ടെന്നും അവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായും ഡോ ആനന്ദിനെ അറിയിക്കുകയായിരുന്നു.

English summary
Mohanlal Vishu Wishes To Doctor Anand Who Confirmed First Covid Case In Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X