കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ കാണാന്‍ മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍... 'സംഘിനായര്‍' എന്ന് വിളിച്ചവര്‍ക്ക് 'കുരുപൊട്ടുമോ'

Google Oneindia Malayalam News

തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ക്ലിഫ് ഹൗസിലെത്തി. ജൂണ്‍ 14 ന് രാത്രി 9.45 ഓടെയായിരുന്നു ലാല്‍ ക്ലിഫ് ഹൗസിലെത്തിയത്.

അമൃതാനന്ദമയി വിവാദത്തിലും ആനക്കൊമ്പ് വിവാദത്തിലും ജെന്‍എന്‍യു വിവാദത്തിലും മോഹന്‍ലാലിനെ 'സംഘി' എന്ന് വിളിച്ച് പരിഹസിച്ച് രംഗത്തെത്തിയത് സോഷ്യല്‍ മീഡിയയിലെ ഇടത് പോരാളികളായിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കാണാനെത്തുമ്പോള്‍ അവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നാണ് സോഷ്യല്‍ മീഡിയ കാതോര്‍ക്കുന്നത്.

കുട്ടികള്‍ പിണറായി വിജയനെ മാതൃകയാക്കണം എന്ന് മുമ്പ് പറഞ്ഞ ആളാണ് മോഹന്‍ലാല്‍. പക്ഷേ ആ ആനുകൂല്യമൊന്നും വിവാദമുണ്ടായപ്പോള്‍ സൈബര്‍ സഖാക്കള്‍ നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയെ കാണാന്‍ മോഹന്‍ലാല്‍ ഒറ്റയ്ക്കായിരുന്നില്ല....

മോഹന്‍ലാല്‍ എത്തി

മോഹന്‍ലാല്‍ എത്തി

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മോഹന്‍ലാല്‍ ക്ലിഫ് ഹൗസിലെത്തി. രാത്രി 9.45 ഓടെയാണ് ലാല്‍ ക്ലിഫ് ഹൗസിലെത്തിയത്.

മുഖ്യമന്ത്രിയ്‌ക്കൊപ്പം

മുഖ്യമന്ത്രിയ്‌ക്കൊപ്പം

പതിനഞ്ച് മിനിട്ടോളം മോഹന്‍ലാല്‍ - പിണറായി വിജയന്‍ കൂടിക്കാഴ്ച നീണ്ടു നിന്നു. 'ശ്രീനാരായണ ഗുരുദേവ കൃതികള്‍ സമ്പൂര്‍ണ വ്യാഖ്യാനം' സമ്മാനമായി മോഹന്‍ലാലിന് നല്‍കുകയും ചെയ്തു.(ചിത്രത്തിന് കടപ്പാട്- മോഹൻലാലിൻറെ ഫേസ്ബുക്ക് പേജ്)

 പഴയ ചിത്രം

പഴയ ചിത്രം

പിണറായി വിജയനെ മുമ്പ് കണ്ടപ്പോള്‍ എടുത്ത തരു ചിത്രവും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.(ചിത്രത്തിന് കടപ്പാട്- മോഹൻലാലിൻറെ ഫേസ്ബുക്ക് പേജ്)

ആരൊക്കെ ഉണ്ടായിരുന്നു

ആരൊക്കെ ഉണ്ടായിരുന്നു

ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.

ഉണ്ണികൃഷ്ണനും പോസ്റ്റ് ഇട്ടു

ഉണ്ണികൃഷ്ണനും പോസ്റ്റ് ഇട്ടു

ബി ഉണ്ണികൃഷ്ണനും, പിണറായിക്കും മോഹന്‍ലാലിനും ഒപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.(ചിത്രത്തിന് കടപ്പാട്- ബി ഉണ്ണികൃഷ്ണൻറെ ഫേസ്ബുക്ക് പേജ്)

പിണറായി മാതൃക

പിണറായി മാതൃക

കുട്ടികള്‍ പിണറായി വിജനെ മാതൃകയാക്കണം എന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ആളാണ് മോഹന്‍ലാല്‍. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കോടതി കുറ്റവിമുക്തമാക്കിയ സന്ദര്‍ഭത്തിലായിരുന്നു അത്.

സംഘിയെന്ന് വിളിച്ചവര്‍

സംഘിയെന്ന് വിളിച്ചവര്‍

ഗെയ്ല്‍ ട്രെഡ് വില്‍ വിവാദത്തില്‍ മോഹന്‍ലാല്‍ അമൃാതനന്ദമയിയെ പിന്തുണച്ചുകൊണ്ട് ബ്ലോഗ് എഴുതിയതിനെ ഏറ്റവും അധികം വിമര്‍ശിച്ചത് സൈബര്‍ സഖാക്കളായിരുന്നു.

ആനക്കൊമ്പില്‍

ആനക്കൊമ്പില്‍

ആനക്കൊമ്പ് വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മോഹന്‍ലാല്‍ നിയമത്തില്‍ ഇളവ് സമ്പാദിച്ച സംഭവത്തിലും 'സംഘി' വിളികളുമായി സൈബര്‍ ലോകത്ത് ആഞ്ഞടിച്ചത് ഇടത് അനുകൂലികളായിരുന്നു.

ജെഎന്‍യുവില്‍

ജെഎന്‍യുവില്‍

ജെഎന്‍യുവിലെ സമരത്തെ എതിര്‍ത്ത്, അതിര്‍ത്തിയിലെ പട്ടാളക്കാരെ പ്രശംസിച്ച് ബ്ലോഗ് എഴുതിയപ്പോഴും സൈബര്‍ സഖാക്കളില്‍ നിന്ന് 'സംഘി' വിളി കേട്ട ആളാണ് മോഹന്‍ലാല്‍.

എന്‍എസ്എസ്സും

എന്‍എസ്എസ്സും

എന്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 'സംഘി നായര്‍' എന്നായിരുന്നു സൈബര്‍ സഖാക്കല്‍ മോഹന്‍ലാലിനെ പരിഹസിച്ചത്.

പിണറായിയെ കണ്ടപ്പോള്‍

പിണറായിയെ കണ്ടപ്പോള്‍

എന്നാല്‍ മോഹന്‍ലാല്‍ പിണറായി വിജയനെ സന്ദര്‍ശിച്ചപ്പോള്‍ സൈബര്‍ ലോകത്ത് അത്രയ്ക്ക് ആവേശമൊന്നും കാണുന്നില്ല.

English summary
Mohanlal visited Chief Minister Pinarayi Vijayan at Cliff House. FEFKA President B Unnikrishnan and Producer Antony Perumbavoor accompanied him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X