ഗുരുവിനെ യാത്രയാക്കാന്‍ മോഹന്‍ലാല്‍ കണ്ണൂരില്‍
കണ്ണൂര്‍: ഇന്ത്യന്‍ കരസേനയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ ഗുരിവിന് യാത്ര അയപ്പ് നല്‍കാന്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ കണ്ണൂരിലെ പ്രാദേശിയ സേന ആസ്ഥാനത്തെത്തി. സ്ഥലംമാറ്റത്തെത്തുടര്‍ന്ന് പോകുന്ന കമാന്റിംഗ് ഓഫീസര്‍ കേണല്‍ ബിഎസ് ബാലിയെ യാത്രയാക്കുന്നതിനാണ് മോഹന്‍ലാല്‍ കണ്ണൂരിലെത്തിയത്.
ഓണററി ലഫ്റ്റനന്റ് പദവി ലഭിച്ച് കണ്ണൂരില്‍ പരിശീലനത്തെിനെത്തുന്ന മോഹന്‍ലാല്‍ അച്ചടക്കമുള്ള സൈനികനായി മാറുന്നത് കേണല്‍ ബാലിയില്‍ നിന്ന് ലഭിച്ച പരിശീലനത്തെത്തുടര്‍ന്നാണ്. രാവിലെ സൈനി ആസ്ഥാനത്തെത്തിയ അദ്ദേഹം ബാലിക്കൊപ്പം പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.

പരിശീലനകാലത്തെ ഓര്‍മ്മകള്‍ പുതുക്കുന്നതിനും സഹപ്രവര്‍ത്തകരെ ഒന്നുകൂടി കാണുന്നതിതിനും സന്ദര്‍ശനത്തിലൂടെ മോഹന്‍ലാലിന് കഴിഞ്ഞു. യാത്രയയപ്പ് പരിപാടിയ്ക്ക് മേല്‍നോട്ടം വഹിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു. സംവിധായകന്‍ മേജര്‍ രവി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തി. ക്യാമ്പിലെ പരിപാടികളില്‍ പങ്കെടുത്ത് ശേഷമായിരുന്നു സൂപ്പര്‍ താരത്തിന്റെ മടക്കം.












Click it and Unblock the Notifications