Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍; വനംവകുപ്പിന് അപേക്ഷ നല്‍കി

ആനക്കൊമ്പ് കേസില്‍ നിര്‍ണായക നീക്കവുമായി നടന്‍ മോഹന്‍ലാല്‍. തന്റെ കൈവശമുള്ള ആനക്കൊമ്പ് വനം വകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് താരം. ഇത് സംബന്ധിച്ച മോഹന്‍ലാല്‍ വനം വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കാര്‍ത്തിക് ഐ എഫ് എസിന് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ മോഹന്‍ലാല്‍ അപേക്ഷ നല്‍കിയിരുന്നു എന്നാണ് വിവരം.

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍; ഇ ശ്രീധരന്റെ പദ്ധതി രൂപരേഖ പഠിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍; ഇ ശ്രീധരന്റെ പദ്ധതി രൂപരേഖ പഠിക്കാന്‍ സര്‍ക്കാര്‍

മോഹന്‍ലാലിന്റെ അപേക്ഷ തുടര്‍ നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറിയിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് വനം വകുപ്പ് ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രഖ്യാപിച്ചിരുന്നു. ഈ സംവിധാനം ഉപയോഗിച്ചാണ് മോഹന്‍ലാല്‍ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെ വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ ലാലിന്റെ വസതിയിലെത്തി.

Mohanlal

ഇത് സംബന്ധിച്ച അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. നേരത്തെ മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട് ജോഡി ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ തീര്‍ത്ത 13 കരകൗശലവസ്തുക്കള്‍ക്കും ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

പലവഴിക്ക് പണം കൈയിലെത്തും, പുതിയ വീടും സ്വന്തമാക്കും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം
പലവഴിക്ക് പണം കൈയിലെത്തും, പുതിയ വീടും സ്വന്തമാക്കും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

എന്നാല്‍ വന്യജീവി സംരക്ഷണ നയിമത്തിലെ 40(4) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സ്വാതന്ത്രമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു. വ്യക്തികള്‍ക്ക് തങ്ങളുടെ കൈവശമുള്ള വന്യജീവി ഉല്‍പന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളില്‍ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാം എന്നായിരുന്നു കോടതി നിരീക്ഷണം.

ഇതിന്റെ പശ്ചാത്തലത്തില്‍ ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥത മോഹന്‍ലാലിന് അനുവദിച്ച് 2016-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2011 ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. കൊച്ചി തേവരയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

പൊന്ന് വാരിക്കൂട്ടി കേന്ദ്രബാങ്കുകള്‍.. മുന്നില്‍ പോളണ്ടും ചൈനയും; സ്വര്‍ണവില ഇനി കൂടും
പൊന്ന് വാരിക്കൂട്ടി കേന്ദ്രബാങ്കുകള്‍.. മുന്നില്‍ പോളണ്ടും ചൈനയും; സ്വര്‍ണവില ഇനി കൂടും

ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയില്ലാതെ ആനക്കൊമ്പടക്കമുള്ള വസ്തുക്കള്‍ കൈവശം വെക്കുന്നത് കുറ്റകരമാണ്. എന്നാല്‍ വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സര്‍ക്കാരിന് പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കാനുള്ള അവകാശമുണ്ട്.

എന്നാല്‍ മോഹന്‍ലാലിന് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച രീതി ശരിയല്ല എന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ജയിംസ് മാത്യു, കൊച്ചി സ്വദേശി എ എ പൗലോസ് എന്നിവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+