കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ആര്‍എസ്എസ്സിനൊപ്പം തന്നെ? മാതാപിതാക്കളുടെ പേരില്‍ ട്രസ്റ്റ്; കൂടെ ആര്‍എസ്എസ് മാത്രം?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോഹൻലാൽ സംഘപരിവാർ അനുകൂലി?? | Oneindia Malayalam

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ സംഘപരിവാര്‍ അനുകൂലിയാണ് എന്ന രീതിയില്‍ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന്റെ ചില ബ്ലോഗ് കുറിപ്പുകള്‍ പോലും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

<strong>ആദ്യരാത്രിയിലെ വെളുത്ത ബെഡ് ഷീറ്റും രക്തക്കറയും!!! കന്യകാത്വം കുറിക്കുന്ന കന്യാചർമ്മത്തെക്കുറിച്ച്</strong>ആദ്യരാത്രിയിലെ വെളുത്ത ബെഡ് ഷീറ്റും രക്തക്കറയും!!! കന്യകാത്വം കുറിക്കുന്ന കന്യാചർമ്മത്തെക്കുറിച്ച്

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഒരുപടി കൂടി കടന്ന മട്ടാണ്. മോഹന്‍ലാല്‍ പങ്കെടുത്ത ഒരു ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും സംഘരിവാര്‍ ബന്ധമുള്ളവരാണ്.

<strong>'നടിയുടെ ഗൂഢാലോചന': മാര്‍ട്ടിന്റെ മൊഴിമാറ്റം ദിലീപിനെതിരെ കരുക്ക് മുറുക്കും, ജനപ്രിയനോട് ശത്രുത?</strong>'നടിയുടെ ഗൂഢാലോചന': മാര്‍ട്ടിന്റെ മൊഴിമാറ്റം ദിലീപിനെതിരെ കരുക്ക് മുറുക്കും, ജനപ്രിയനോട് ശത്രുത?

വിശ്വശാന്തി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിന്റേത് എന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഈ ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് പറയപ്പെടുന്നത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ത്താണ് ഇങ്ങനെ ഒരു ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത് എന്നും പറയുന്നുണ്ട്..

മോഹന്‍ലാല്‍ ആര്‍എസ്എസ്സോ?

മോഹന്‍ലാല്‍ ആര്‍എസ്എസ്സോ?

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിവാദമാണിത്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും രാഷ്ട്രീയം പലപ്പോഴും ചൂടന്‍ വിഷയവും ആണ്. എന്നാല്‍ മോഹന്‍ലാല്‍ ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയിട്ടില്ല. പക്ഷേ, മോഹന്‍ലാലിനെ സംഘപരിവാര്‍ പക്ഷത്ത് നിര്‍ത്താനാണ് പലര്‍ക്കും താത്പര്യം.

ആര്‍എസ്എസ്സുകാര്‍ക്കൊപ്പം

ആര്‍എസ്എസ്സുകാര്‍ക്കൊപ്പം

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കൂടുതല്‍ രൂക്ഷമായ ആരോപണങ്ങള്‍ക്കാണ് വഴിവച്ചിട്ടുള്ളത്. ആര്‍എസ്എസ്- സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം ഒരുപരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് പുറത്ത് വന്നിട്ടുള്ളത്.

വിശ്വശാന്തി ട്രസ്റ്റ്

വിശ്വശാന്തി ട്രസ്റ്റ്

വിശ്വശാന്തി ട്രസ്റ്റിന്റെ ഉദ്ഘാടന വേദിയില്‍ ആയിരുന്നു ഇത് എന്നാണ് പുറത്ത് വരുന്ന വിവരം. ആര്‍എസ്എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് വിനോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഘചാലക് പിഇബി മേനോന്റെ ആലുവയിലെ വീട്ടില്‍ വച്ചായിരുന്നു പരിപാടി നടന്നത് എന്നും ചില ബിജെപി അനുകൂല ഫേസ്ബുക്ക് ഐഡികള്‍ അവകാശപ്പെടുന്നുണ്ട്.

അച്ഛനും അമ്മയും

അച്ഛനും അമ്മയും

മോഹന്‍ലാലിന്റെ അച്ഛന്റേയും അമ്മയുടേയും പേരുകള്‍ ചേര്‍ത്താണ് വിശ്വശാന്തി എന്ന പേരില്‍ ട്രസ്റ്റ് ഉണ്ടാക്കിയത് എന്നും പറയുന്നുണ്ട്. മോഹന്‍ലാല്‍ തന്നെ ഇങ്ങനെ പറയുന്നതിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

മേജര്‍ രവിയും

മേജര്‍ രവിയും

ആലുവയില്‍ വച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ മേജര്‍ രവിയും മോഹന്‍ലാലിനൊപ്പം പങ്കെടുത്തിരുന്നു. ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങാണ് ആര്‍എസ്എസ് സംഘചാലകിന്റെ വീട്ടില്‍ വച്ച് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. മേജര്‍ രവിയുടെ സംഘപരിവാര്‍ ബന്ധം നേരത്തെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആണ്.

കളമശ്ശേരിയില്‍

കളമശ്ശേരിയില്‍

എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ ആണ് ട്രസ്റ്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത് നേരത്തേ തന്നെ ഉള്ള ട്രസ്റ്റ് ആണെന്നും ഇപ്പോള്‍ പുതിയതായി തുടങ്ങിയതാണ് എന്നും ഉള്ള രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുണ്ട്. എന്തായാലും മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

എന്തുകൊണ്ട് സംഘപരിവാര്‍ മാത്രം

എന്തുകൊണ്ട് സംഘപരിവാര്‍ മാത്രം

മോഹന്‍ലാല്‍ രക്ഷാധികാരിയായ, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരില്‍ തുടങ്ങിയ ഒരു ട്രസ്റ്റിന്റെ ഉദ്ഘാടനത്തിന് എന്തുകൊണ്ട് സംഘപരിവാറുകാരെ മാത്രം ക്ഷണിച്ചു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്ന ചോദ്യം. ഇത് മോഹന്‍ലാലിന്റെ രാഷ്ട്രീയം തന്നെയാണ് വ്യക്തമാക്കുന്നത് എന്നാണ് ഇവരുടെ ആരോപണം.

രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശനം

മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകും എന്ന രീതിയിലും ഇപ്പോള്‍ പ്രചാരണങ്ങള്‍ പൊടിപൊടിക്കുന്നുണ്ട്. തമിഴകത്ത് രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയ പ്രവേശനം നടത്തിയ സാഹചര്യത്തില്‍ കേരളത്തിലും സാധ്യതകളുണ്ടെന്നാണ് വിലയിരുത്തല്‍.

വാര്‍ത്തകള്‍ നേരത്തേ വന്നു

വാര്‍ത്തകള്‍ നേരത്തേ വന്നു

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ആര്‍എസ്എസ് നേതൃത്വം മോഹന്‍ലാലിനെ സമീപിച്ചു എന്ന രീതിയില്‍ നേരത്തേയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ആര്‍എസ്എസ്-ബിജെപി നേതൃത്വമോ മോഹന്‍ലാലോ നല്‍കിയിരുന്നില്ല.

പോസ്റ്റുകള്‍ ഇങ്ങനെ

മോഹന്‍ലാല്‍ ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പല ബിജെപി അനുകൂല ഫേസ്ബുക്ക് ഐഡികളും ഷെയര്‍ ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍ സംസാരിക്കുന്ന വീഡിയോ

മോഹന്‍ലാല്‍ സംസാരിക്കുന്ന വീഡിയോ

വിശ്വശാന്തി ട്രസ്റ്റിന്റെ പരിപാടിയില്‍ മോഹന്‍ലാല്‍ സംസാരിക്കുന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന ഒരു വീഡിയോ കാണാം.

English summary
Mohanlal with RSS Leaders: Photos spreading on Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X