Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന്റെ ദൈവത്തിന് മതം എന്തെന്നറിയില്ല

തിരുവനന്തപുരം: മതത്തേയും ദൈവത്തേയും കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി മോഹന്‍ലാലിന്റെ ബ്ലോഗ്. മതത്തിന്റെ പേരില്‍ അരങ്ങേറുന്ന അസംബന്ധങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതാണ് ലാലിന്റെ ബ്ലോഗ്.

ചേര്‍ത്തലയില്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമ ചിത്രീകരണത്തിനിടെ തന്നെ കാണാനെത്തിയ ദൈവവുമായുള്ള സംഭാഷണം എന്ന രീതിയിലാണ് ബ്ലോഗ് എഴുതിയിരിക്കുന്നത്. സമാധാനത്തിന്റെ പാട്ടുകാരനായ ദൈവം മോഹന്‍ലാലിനടുത്തെത്തുന്നത്.

അധ്യാപകന്റെ കൈവെട്ടിയും, പികെ സിനിമയുടെ പ്രദര്‍ശനം തടഞ്ഞതും, തമിഴ് എഴുത്തുകാരനായ പെരുമാള്‍ മുരുഗന്‍ എഴുത്ത് നിര്‍ത്തേണ്ടി വന്നതും, പാരീസിലെ ഷാര്‍ളി ഹെബ്ദോ ആക്രമണവും എല്ലാം ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

സമാധാനത്തിന്റെ പാട്ടുകാരന്‍

സമാധാനത്തിന്റെ പാട്ടുകാരന്‍

സമാധാനത്തിന്റെ പാട്ടുകാരനായി ദൈവം വീണ്ടും കാണാന്‍ വന്നപ്പോള്‍ എന്ന പേരിലാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരിക്കുന്നത്.

ദൈവം നാടുവിടുന്നോ?

ദൈവം നാടുവിടുന്നോ?

ഇവിടെ മടുത്ത് നാടുവിടാനൊരുങ്ങുന്ന ദൈവത്തെയാണ് ലാല്‍ കാണുന്നത്. മനുഷ്യരുടെ പ്രവൃത്തികള്‍ കൊണ്ടാണ് താന്‍ നാടുവിടുന്നതെന്ന് ദൈവം ലാലിനോട് പറയുന്നു.

എന്താണ് ദൈവത്തിന്റെ പ്രശ്‌നം

എന്താണ് ദൈവത്തിന്റെ പ്രശ്‌നം

എന്തൊക്കെയാണ് എന്റെ പേര് പറഞ്ഞ് നിങ്ങള്‍ ചെയ്ത് കൂട്ടുന്നത്- ദൈവം ചോദിക്കുന്നു. അധ്യാപകന്റെ കൈവെട്ടുന്നു, സിനിമാശാലകള്‍ കത്തിക്കുകയും സിനിമയ്‌ക്കെതിരെ കൊലവിളി വിളിക്കുകയും ചെയ്യുന്നു... ആളുകളെ ബന്ദിയാക്കി കൊല്ലുന്നു. എഴുത്തുകാരെ നാടുകടത്തുന്നു, ചിത്കാരന്‍മാരെ കൊല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു... എല്ലാം തന്റെ പേര് പറഞ്ഞിട്ടാണല്ലോ എനന് ദൈവം ചോദിക്കുന്നു.

എന്റെ കാര്യം നിങ്ങള്‍ നോക്കേണ്ടെന്ന് ദൈവം

എന്റെ കാര്യം നിങ്ങള്‍ നോക്കേണ്ടെന്ന് ദൈവം

ആരാണ് നിങ്ങളോട് എന്റെ കാര്യം നോക്കാന്‍ പറഞ്ഞത്? നിങ്ങളെ വെറും മനുഷ്യരായാണ് ഞാന്‍ സൃഷ്ടിച്ചത്. നിങ്ങളാണ് പോയി മതങ്ങളേയും ജാതികളേയും പിന്നെ നൂറ്‌നൂറ് ആചാരങ്ങളും നൂലാമാലകളും ഉണ്ടാക്കിയത്.

ദൈവം ഒന്നാന്തരം രസികന്‍

ദൈവം ഒന്നാന്തരം രസികന്‍

വര്‍ഗ്ഗ-വര്‍ണ്ണ-ധനിക-ദരിദ്ര-പണ്ഡിത-പാമര വ്യത്യാസമില്ലാതെ ഒന്നാന്തരം രസികന്‍. അതായിരുന്നു ഞാനറിയുന്ന ദൈവമെന്ന് മോഹന്‍ലാല്‍ പറയുന്നു. സ്വയം രക്ഷിക്കാന്‍ അറിയുന്ന ആളും മതം എന്തെന്ന് അറിയാത്തയാളും ആണ് ദൈവമെന്നും ലാല്‍ പറയുന്നു.

ദൈവത്തിനിഷ്ടം മൃഗങ്ങളെ

ദൈവത്തിനിഷ്ടം മൃഗങ്ങളെ

ദൈവത്തിനിപ്പോള്‍ മൃഗങ്ങളെയാണത്രെ ഇഷ്ടം. വിശന്നാല്‍ മാത്രമേ അവ അന്യമൃഗത്തിലേക്ക് ആക്രമിച്ചടുക്കുകയുള്ളൂ. അതുകൊണ്ട് മനുശ്യന്‍ മൃഗങ്ങളിലേക്ക് മടങ്ങണമെന്നും ദൈവം ലാലിനോട് പറയുന്നുണ്ട്.

 ദൈവം അന്റാര്‍ട്ടിക്കയിലേക്കോ

ദൈവം അന്റാര്‍ട്ടിക്കയിലേക്കോ

ഇവിടം മടുത്ത് ദൈവം അന്റാര്‍ട്ടിക്കയിലേക്ക് പോകാനണത്രെ ഒരുങ്ങുന്നത്. അവിടെയാണെങ്കില്‍ മനുഷ്യരുടെ ഉപദ്രവം ഉണ്ടാവില്ലല്ലോ...

അപ്പോള്‍ ദൈവം എല്ലായിടത്തും ഇല്ലേ?

അപ്പോള്‍ ദൈവം എല്ലായിടത്തും ഇല്ലേ?

ദൈവം എല്ലായിടത്തും ഉണ്ടെന്നുള്ള വിശ്വാസം പോലും മനുഷ്യര്‍ ഉണ്ടാക്കിയതാണെന്നാണ് ദൈവം പറയുന്നത്.

അന്റാര്‍ട്ടിക്കയിലേക്ക് പോകല്ലേ...

അന്റാര്‍ട്ടിക്കയിലേക്ക് പോകല്ലേ...

ദൈവത്തിനോട് അന്റാര്‍ട്ടിക്കയിലേക്ക് പോകല്ലേ എന്നാണ് ലാല്‍ അപേക്ഷിക്കുന്നത്. ദൈവം അന്റാര്‍ട്ടിക്കയിലുണ്ടെന്നറിഞ്ഞാല്‍ മനുഷ്യര്‍ അവിടേയും അമ്പലവും പള്ളിയുമെല്ലാം പണിയും. അവിടത്തെ സമാധാനവും പോകും. ഇതാണ് ലാലിന്റെ പ്രശ്‌നം.

അപ്പോള്‍ ദൈവമാണോ പ്രശ്‌നം

അപ്പോള്‍ ദൈവമാണോ പ്രശ്‌നം

അപ്പോള്‍ താനാണോ പ്രശ്‌നം എന്ന് ദൈവം മോഹന്‍ ലാലിനോട് ചോദിക്കുന്നു. ദൈവമല്ല പ്രശ്‌നം, ദൈവത്തെ വേണ്ടവിധം മനസ്സിലാക്കാത്ത മനുഷ്യരാണ് പ്രശ്‌നമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+