കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിസത്തിനു രണ്ടു കോടി കൊടുക്കുന്ന വാര്‍ത്ത ശരിയോ?

Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തിരുവനന്തപുരത്ത് വന്ന് ഓടിയിട്ട് പോയത് ഫ്രീയായിട്ടാണ്. അപ്പോഴാണ് മോഹന്‍ലാലിന്റെ ബാന്‍ഡ് സംഘമായ ലാലിസത്തിന് സര്‍ക്കാരിന്റെ രണ്ട് കോടി ചെലവാക്കുന്നെന്ന്. 35 ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാനാണ് ലാലിസം എന്ന ബാന്‍ഡിന് സര്‍ക്കാര്‍ ഈ തുക ചെലവാക്കുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാലിസം ഇതുവരെ എവിടെയെങ്കിലും പരിപാടി അവതരിപ്പിച്ചതായി കേട്ടിട്ടില്ല. മോഹന്‍ലാല്‍ എന്ന നടന്റെ 36 വര്‍ഷമായുള്ള അഭിനയജീവിതത്തിലൂടെയുള്ള യാത്രയാണത്രെ ലാലിസം. രണ്ടര മണിക്കൂര്‍ പരിപാടിക്ക് രണ്ട് കോടി രൂപ ചെലവാക്കാന്‍ മാത്രം, അരങ്ങേറ്റം പോലും കഴിഞ്ഞിട്ടില്ലാത്ത ഈ ബാന്‍ഡില്‍ സംസ്ഥാന സര്‍ക്കാര്‍ എന്താണ് കണ്ടത് എന്നാണ് ആളുകളുടെ ചോദ്യം.

lalisom

വാര്‍ത്ത സത്യമാണെങ്കില്‍ 1.60 കോടി രൂപയാണ് ഇതില്‍ ലാലിസം ബാന്‍ഡിന് പോകുക. താമസ- ഗതാഗത സൗകര്യങ്ങള്‍ക്ക് 20 ലക്ഷം. സര്‍വ്വീസ് ടാക്‌സ് ആയ 22 ലക്ഷത്തിന് മേല്‍ തുക കൂടി സംസ്ഥാന സര്‍ക്കാരാണ് മുടക്കുന്നത്. മോഹന്‍ലാലിന്റെ പ്രത്യേക പരിപാടി സംസ്ഥാനത്തിന്റെ സംസ്‌കാരവും ജനങ്ങളുമായി ഇണക്കുന്നതാകും എന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്.

മോഹന്‍ലാലിന്റെ ലാലിസത്തെയും എ ആര്‍ റഹ്മാന്റെ ട്രൂപ്പിനെയും മാത്രമാണ് സര്‍ക്കാര്‍ പരിപാടിക്കായി പരിഗണിച്ചതത്രെ. റഹ്മാന്‍ ചോദിച്ചത് 6 കോടിയാണെന്നും മന്ത്രി പറയുന്നു. അത് താങ്ങാന്‍ പറ്റാത്തത് കൊണ്ട് 2 കോടി മുടക്കി ലാലിസത്തെ തിരഞ്ഞെടുത്തെന്നാണ് വാര്‍ത്തകള്‍. എന്തായാലും ദേശീയ ഗെയിംസ് വിവാദങ്ങളിലേക്ക് മറ്റൊന്ന് കൂടിയാകും ലാലിസവും സര്‍ക്കാരിന്റെ രണ്ട് കോടിയും.

English summary
Actor Mohanlal’s band Lalism to be paid Rs 2 crore for Nationa Games inaugural
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X