Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാലിന്റെ സ്വന്തം ഇച്ചാക്ക'; മമ്മൂട്ടിക്ക് ശബരിമലയിൽ ലാൽ വക വഴിപാട്, ആഘോഷിച്ച് ആരാധകരും

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പ്രത്യേക വഴിപാട് നടത്തി മോഹൻലാൽ. ഉഷപൂജയാണ് നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ ശബരിമലയിൽ എത്തിയത്. പമ്പയിൽ നിന്നും കെട്ട് നിറച്ച് മലകയറുകയായിരുന്നു. മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് കെ മാധവനും ഉണ്ടായിരുന്നു. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം നാളെ രാവിലെ നിര്‍മാല്യം തൊഴുതതിന് ശേഷമായിരിക്കും മലകയറുക.

mamm-

അതേസമയം മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ വഴിപാടിന്റെ രസീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇത് ആഘോഷമാക്കുകയാണ് ഇരുവരുടേയും ആരാധകർ. മോഹൻലാലിന്റെ സ്വന്തം ഇച്ചാക്ക എന്നാണ് പലരും കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരങ്ങളെ പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും അദ്ദേഹത്തെ വിളിക്കുന്നത്. ഫാൻ ഫൈറ്റ് കൂടുന്നവർ അവരുടെ സ്നേഹം കാണൂവെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പേരിൽ മോഹൻലാൽ വഴിപാട് കഴിച്ചതെന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിക്ക് ഉദരത്തിൽ കാൻസർ ആണെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ഇത് തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്തെത്തിയിരുന്നു.

മമ്മൂട്ടി ക്യാന്‍സർ ബാധിതനാണെന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. താരം ആരോഗ്യവാനാണ്, റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നായിരുന്നു സ്ഥിരീകരണം. അതിനിടെ ഇത്തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പതിൽ കടുത്ത വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത്തരത്തിൽ അപവാദപ്രചരണങ്ങൾ നടത്തുന്നത് നീചമാണെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ ഏറെയും.

അതേസമയം തന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്റെ റിലീസിന് മുൻപാണ് മോഹന്‍ലോൽ ശബരിമലയിൽ എത്തിയതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. തുടർപരാജയങ്ങൾക്ക് ശേഷം മോഹൻലാൽ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നൊരു പ്രൊജക്ട് കൂടിയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ. മാർച്ച് 27 നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ വളരെ ചെറിയ കാൻവാസിൽ ഒരുക്കുന്ന ചിത്രമാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. എന്നാൽ ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+