ലാലേട്ടന്റെ കട്ടിലിനടിയിൽ ആനക്കൊമ്പ്, ഭക്ഷണവുമായി വന്നയാൾ കണ്ടു, യഥാർത്ഥത്തിൽ സംഭവിച്ചത്, വെളിപ്പെടുത്തൽ
റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദത്തിന് പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വേടന് എതിരെ കേസെടുക്കാൻ കാണിച്ച തിടുക്കം മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടിച്ചപ്പോൾ വനംവകുപ്പ് കാണിച്ചില്ല എന്നതായിരുന്നു ഉയർന്ന വിമർശനം.
2011ൽ മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പ് കണ്ടെത്തിയത്. 2012ലാണ് വനംവകുപ്പ് കേസെടുക്കുന്നത്. കുറ്റപത്രം സമർപ്പിച്ചതാകട്ടെ 7 വർഷം കഴിഞ്ഞു. പിന്നീട് കേസ് പിൻവലിക്കുകയും ചെയ്തു. എന്നാൽ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ആനക്കൊമ്പ് അടക്കം ഒരു വസ്തുവും പിടിച്ചെടുത്തിട്ടില്ലെന്നാണ് താരത്തിന്റെ ചാർട്ടേഡ് അക്കൌണ്ടന്റ് ആയ എംബി സനില്‍ കുമാര്‍ പറയുന്നത്.

കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അന്ന് യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് സനിൽ കുമാർ വെളിപ്പെടുത്തുന്നു. '' 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ ഒരു ഫോട്ടോ കണ്ടിട്ടുണ്ട്. രണ്ട് ആനക്കൊമ്പും അതിന് നടുവിലൊരു കണ്ണാടിയും അതിന് മുന്നില്‍ നില്‍ക്കുന്ന മോഹന്‍ലാലും. ഇതൊക്കെ കൊണ്ട് പോയി ഉദ്യോഗസ്ഥരെ കാണിച്ചു. അവര്‍ക്കും അറിയാം കാര്യങ്ങള്‍, അവരും മനുഷ്യരാണ്. പക്ഷേ പബ്ലിക്ക് എന്ന പ്രശ്‌നമാണ് അവരെ ബാധിച്ചത്. ശരിക്കും സംഭവിച്ചത് എന്താണെന്ന് വെച്ചാല്‍, ലാലേട്ടന്റെ വീട്ടിലുളള ആനക്കൊമ്പിന് എന്തോ തകരാര്‍ വന്നു. ബോള്‍ട്ട് എന്തോ പോയി റിപ്പയര്‍ ആവശ്യമായി വന്നു.
അങ്ങനെ ഈ ആനക്കൊമ്പ് എടുത്ത് താഴെ വെച്ചു. നടക്കുന്ന വഴിയിലോ അലമാരയിലോ ഈ സാധനം വെക്കാന്‍ പറ്റില്ല. ഒരു കട്ടിലിന് അടിയിലേക്കാണ് ഇത് വെച്ചത്. ആദായ നികുതി വകുപ്പുകാര്‍ പരിശോധന നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഇത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. എന്താണെന്ന് നോക്കി അവരത് തിരിച്ച് വെച്ചു. കാരണം അവര്‍ക്കത് വിഷയമല്ല.
വരുമാനം കുറച്ച് കാണിച്ചിട്ടുണ്ടോ, നികുതി വെട്ടിച്ചിട്ടുണ്ടോ എന്നതൊക്കെയാണ് അവരുടെ വിഷയം. അല്ലാതെ വീട്ടില്‍ ആനക്കൊമ്പുണ്ടോ, ആനയെ വളര്‍ത്തുന്നുണ്ടോ എന്നതൊന്നുമല്ല. ആനയെ വാങ്ങിയ പൈസയ്ക്ക് നികുതി അടച്ചിട്ടുണ്ടോ എന്ന് മാത്രമേ അവര്‍ ചോദിക്കുകയുളളൂ. അതുകൊണ്ട് ആനക്കൊമ്പ് അവര്‍ മൈന്‍ഡ് ചെയ്തില്ല. ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവുമായി വന്നയാള്‍ ഇത് കണ്ടു. അയാള്‍ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്.
ഇയാള്‍ ചെന്ന് പുറത്ത് നില്‍ക്കുന്ന ക്യാമറാമാന്മാരോട് പറഞ്ഞു, ലാല്‍ സാറിന്റെ കയ്യില്‍ ആനക്കൊമ്പുണ്ടെന്ന്. അപ്പോള്‍ എല്ലാ ചാനലുകാരും ബ്രേക്കിംഗ് ന്യൂസാക്കി, മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പുണ്ട് എന്ന്. അതോടെ ഇന്‍കം ടാക്‌സുകാര്‍ കുടുങ്ങി. അവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും. അവിടെ വലിയ ചര്‍ച്ചയായി. താന്‍ ഇവിടുത്തെ ഓഫീസില്‍ ചെന്ന് കാര്യം പറഞ്ഞു. അവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്ക് വന്നവരെ വിളിച്ച് പറഞ്ഞു, നമ്മുടെ പണി ഇതല്ല എന്ന്.
പക്ഷേ വാര്‍ത്ത ചാനലുകളില്‍ വന്ന് കൊണ്ടിരിക്കുന്നു. നമ്മള്‍ ആനക്കൊമ്പ് കണ്ടത് കൊണ്ട് ആ വിവരം റെക്കോര്‍ഡ് ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അവര്‍ എഴുതിയത് ആനക്കൊമ്പ് എന്നല്ല, ആനക്കൊമ്പ് പോലെ തോന്നിക്കുന്ന രണ്ട് സാധനം എന്നാണ്. കാരണം താന്‍ ചോദിച്ചു, സര്‍ ഇത് ആനക്കൊമ്പാണ് എന്ന് ഉറപ്പുണ്ടോ എന്ന്. ഉറപ്പിക്കണം എങ്കില്‍ അത് ടെസ്റ്റിന് അയക്കണം. ഇന്‍കം ടാക്‌സുകാര്‍ അവരുടെ പണി കഴിഞ്ഞ് പോയി. ഈ കേസൊക്കെ എന്നോ തീര്‍ന്നു. ഒന്നും അടയ്‌ക്കേണ്ടി വന്നില്ല. അവര്‍ അന്വേഷണം നടത്തി. ചോദിച്ച സാധനങ്ങളൊക്കെ നമ്മള്‍ കൊണ്ട് പോയി കൊടുത്തു, ക്ലിയറാക്കി. അത് പിന്നെ വനംവകുപ്പിലേക്കൊക്കെ പോയി, അവിടെയും ഒരു പ്രശ്‌നവും ഇല്ല.
നാട്ടിലുളളവര്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. അങ്ങനെ ലോകായുക്ത കോടതിയില്‍ കൊണ്ട് പോയപ്പോള്‍ കോടതി പരാതിക്കാരനെ താക്കീത് ചെയ്തു, ഇത്തരം കേസ് കൊണ്ട് വരരുത് എന്ന്. കേസ് തളളി. മറ്റൊരു കോടതിയില്‍ കൊടുത്തപ്പോള്‍ കോടതി ചോദിച്ചു ഇതിനകത്ത് എന്താണ് പൊതുതാല്‍പര്യം എന്ന്. അതും തളളി. പക്ഷേ ഇവര്‍ എന്തെങ്കിലും വിധത്തില്‍ കേസുകള്‍ കൊടുത്ത് കൊണ്ടിരിക്കും. പണ്ടെങ്ങാന്‍ ഇവരുടെ ആരുടെയെങ്കിലും ആനക്കൊമ്പ് വനംവകുപ്പുകാര്‍ പിടിച്ച് കൊണ്ട് പോയിക്കാണും. ആ വിരോധം തീര്‍ക്കാന്‍ ഇത് ഉപയോഗിക്കുകയാണ്, എംബി സനില്‍ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications