കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ച് ഡയലോഗില്‍ വിമര്‍ശകരുടെ മുഖത്തടിച്ച് മോഹന്‍ലാല്‍!! തീപ്പൊരി പ്രസംഗത്തിന്‍റെ വീഡിയോ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിമർശകർക്ക് മാസ് മറുപടിയുമായി മോഹന്‍ലാല്‍ | Oneindia Malayalam

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിത്ഥിയെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തിരുമാനം ചില്ലറവിവാദമൊന്നുമല്ല ഉണ്ടാക്കിയത്. ചടങ്ങില്‍ പുരസ്കാര ജേതാക്കളെ മറികടന്ന് സൂപ്പര്‍താരങ്ങളെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ ഡോ ബിജുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമുയര്‍ന്നത്. സിനിമാ മേഖലയിയിലും പുറത്തു നിന്നുള്ളതുമായ 107 പ്രമുഖര്‍ സര്‍ക്കാരിന്‍റെ ഈ തിരുമാനത്തിനെതിരെ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

പക്ഷേ കാര്യങ്ങള്‍ അവിടം കൊണ്ട് നിന്നില്ല. മോഹന്‍ലാലിനെതിരെ നടന്നത് സംഘടിത നീക്കമാണെന്ന് ആരോപിച്ച് സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെ രംഗത്തെത്തി. ഇതോടെ എന്തുവന്നാലും മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥിയാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഒടുവില്‍ വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി കഴിഞ്ഞ ദിവസം നടന്ന പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി തന്നെ മോഹന്‍ലാല്‍ പങ്കെടുത്തു.

മുഖമടിച്ച മറുപടി

മുഖമടിച്ച മറുപടി

വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിച്ചുള്ള മാസ് എന്‍ട്രിയായിരുന്നു മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്കാര വേദിയില്‍ നടത്തിയത്. വേദിയെ ഇളക്കി മറിച്ച് സര്‍ക്കാരിന്‍റെ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായി എത്തി കാണികളില്‍ ആവേശമുയര്‍ത്തി വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി ഒരു നെടുനീളന്‍ പ്രസംഗവും കാച്ചിയാണ് ലാല്‍ വേദിവിട്ടത്. പ്രസംഗം ഇങ്ങനെ

എന്‍റെ നല്ല നിമിഷങ്ങള്‍

എന്‍റെ നല്ല നിമിഷങ്ങള്‍

എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം നടന്ന തിരുവനന്തപുരത്ത് വെച്ചാണ് പരിപാടി നടക്കുന്നതെന്നത് എനിക്ക് സന്തോഷമാണ്. ഇവിടെ നിന്നാണ് എന്‍റെ മുഖത്ത് ആദ്യ ക്ലാപ്പ് അടിച്ചത്. ഈ തിരുവനന്തപുരത്ത് നിന്നാണ് എന്‍റെ 40 വര്‍ഷം നീണ്ട യാത്രയയുടെ തുടക്കവും. ഏതൊരു കലകാരനും പുരസ്‌കാരങ്ങള്‍ വലിയ അംഗീകാരമാണ്.

ഇതുവരെ അസൂയ തോന്നിയിട്ടില്ല

ഇതുവരെ അസൂയ തോന്നിയിട്ടില്ല

ഞാന്‍ അഭിനയിച്ച ചിത്രങ്ങള്‍
പുരസ്കാരത്തിനുള്ള മത്സരത്തില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ പുരസ്കാര മത്സരത്തില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാകാറുണ്ട്. ചില സമയത്ത് അവസരങ്ങള്‍ വഴി മാറി പോകാറുമുണ്ട്. എന്നാല്‍ അവാര്‍ഡ് ലഭിച്ചയാളോട് ഇതുവരെ ഒരു അസൂയയും തോന്നിയിട്ടില്ല.

ഒരു അവസരം കൂടിയാണ്

ഒരു അവസരം കൂടിയാണ്

മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന തോന്നലാണ് ഉണ്ടാകാറ്. മറ്റുള്ളവര്‍ക്ക് പുരസ്കാരം കിട്ടുമ്പോള്‍ എനിക്ക് ആത്മവിമര്‍ശനത്തിനുള്ള ഒരു അവസരം കൂടിയാണ്. ഇത്തവണ ഇന്ദ്രന്‍സിന് കിട്ടിയപ്പോളും എനിക്ക് തോന്നിയത് അദ്ദേഹത്തോളം എനിക്ക് അഭിനയിച്ച് എത്താന്‍ കഴിഞ്ഞില്ലല്ലോ എന്നാണ്. അത് പുരസ്കാരത്തിന് വേണ്ടിയുള്ള മോഹമല്ല മറിച്ച് സാക്ഷാത്കാരത്തിന് വേണ്ടിയുള്ള അഭിനിവേശമാണ്.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

ഇന്ദ്രന്‍സിന് എന്റെ എല്ലാ അഭിനന്ദനങ്ങളും. അദ്ദേഹത്തിന് ഇനിയും മികച്ച വേഷങ്ങള്‍ ലഭിക്കട്ടെ. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്കും മറ്റു എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം ഞാന്‍ ഗുരുതുല്യരായി കണക്കാക്കുന്ന ശ്രീകുമാരന്‍ തമ്പി സാറിനും അര്‍ജുനന്‍ മാഷിനും അഭിനന്ദനങ്ങള്‍.

മുഖ്യാതിഥിയായി

മുഖ്യാതിഥിയായി

നമ്മളെല്ലാവരും ,ഒരേ മേഖലയിൽ ,
പ്രവർത്തിക്കുന്നവരാണ് .ഒരേ തരത്തിലുള്ള സന്തോഷങ്ങളും ആകുലതകളും പങ്കിടുന്നവർ ക്യാമറയ്ക്കു മുന്നിലും അല്ലാതെയും മുഖാമുഖം നിൽക്കുന്നവർ . ഒരു കുടുംബം പോലെ പരസ്പരം ഇടപഴകുന്നവർ .അത് കൊണ്ട് തന്നെ ഇങ്ങോട്ട് വരുമ്പോൾ ഞാനൊരു മുഖ്യാതിഥിയായി എനിക്ക് തോന്നിയിട്ടില്ല .ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം ഉള്ള സന്തോഷകരമായ ഒരു ഒത്തു ചേരലിന് പോകും പോലെയാണ്, എനിക്ക്തോന്നിയിട്ടുള്ളത് .

ആരുടേയും അനുവാദം വേണ്ട

ആരുടേയും അനുവാദം വേണ്ട

"നിങ്ങൾക്കിടയിലേക്ക് വരാൻ ,
എനിക്ക് ആരുടേയും അനുവാദം വേണ്ട എന്നു ഞാൻ വിശ്വസിക്കുന്നു"കാരണം ഞാൻ കഴിഞ്ഞ 40 കൊല്ലത്തിലധികമായി നിങ്ങൾക്കിടയിലുള്ള ഒരാളാണ് .ഒരിക്കലും ഞാൻ നിങ്ങൾക്കിടയിൽ നിന്ന് മറ്റേതെങ്കിലും മേച്ചിൽപ്പുറങ്ങൾ തേടി പോയിട്ടില്ല .ഒരിക്കലും നിങ്ങളെ വിട്ട്,
സിനിമയെ വിട്ട് , വേറൊരു സുരക്ഷിത ജീവിതം കൊതിച്ചിട്ടുമില്ല .

എന്റെ അവകാശമാണ്

എന്റെ അവകാശമാണ്

അത് കൊണ്ട് എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണുക എന്റെ അഭിമാനമാണ് .എന്റെ കടമയാണ്
എന്റെ അവകാശമാണ് .നിങ്ങളെ കൂടുതൽ സ്നേഹിക്കാനും, നിങ്ങളോട് ആരോഗ്യകരമായി മത്സരിക്കാനും ഇത് എനിക്ക് പ്രേരകമാകും .
"അതിനു വേണ്ടിയാണ് ഞാൻ വന്നത് "
യാദ്യശ്ചികമായി ക്യാമറയ്ക്കു മുന്നിൽ വന്ന ഞാൻ ആ യാദൃശ്ചികതയുടെ പായ്ക്കപ്പലിൽ തന്നെ യാത്ര തുടരുന്നു .എത്ര നാൾ ?
ഏത് യാത്രയ്ക്കും ഒരവസാനമുണ്ട് .
അത് നിശ്ചയിക്കേണ്ട കാലമാണ് ,
നമുക്ക് അജ്ഞാതമായ ഒരു ശക്തിയാണ് .

തിരശ്ശീല വീഴുന്നത് വരെ

തിരശ്ശീല വീഴുന്നത് വരെ

ആ തിരശ്ശീല വീഴുന്നത് വരെ
സിനിമയിൽ സമർപ്പിച്ച എന്റെ അരങ്ങിനും ഒരു തിരശ്ശീലയുണ്ട് ,മറ്റാരേക്കാളും നന്നായി എനിക്കതറിയാം .
"ആ തിരശ്ശീല വീഴുന്നത് വരെ ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ടാവും "
അത് വരെ എനിക്ക് എപ്പോഴും നിങ്ങൾടെ ഇടയിൽ ഒരു ഇരിപ്പിടം ഉണ്ടാവും, എന്ന് ഞാൻ വിശ്വസിക്കുന്നു .വിളിക്കാതെ തന്നെ വന്നു കയറാനുള്ള അനുവാദവും .

എന്നെ കേട്ടതിന്

എന്നെ കേട്ടതിന്

എന്നെ കേട്ടതിന്, ആദരണീയരായ എല്ലാ മാന്യ ജനങ്ങൾക്കും ഇടയിൽ എനിക്കും ഒരു കസേര തന്നതിന്,
പ്രത്യേകം നന്ദി .കാലം തീരുമാനിച്ചാൽ അര നിമിഷം പോലും അരങ്ങിൽ ഞാൻ ഉണ്ടാവില്ല .ഒരു വല്യ കവി എഴുതിയ പോലെ, മധുര സ്നേഹമുഖനാൽ ഒരു യാത്രികൻ വരും വിളിക്കും ഞാൻ പോകും .
വാതിൽ പൂട്ടാതെ അക്ഷണം .

(ചിത്രങ്ങള്‍ക്ക് കടപ്പാട് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍ ക്ലബ്)

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
mohanlals mass entry in state film award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X