മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാലിന്റെ വഴിപാട്: പറഞ്ഞതത് വളച്ചൊടിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നു: നാസർ ഫൈസി
കോഴിക്കോട്: മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയ വിഷയവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന ന്യൂസ് 18 കേരള ചാനല്‍ വളച്ചൊടിച്ചെന്ന് നാസർ ഫൈസി കൂടത്തായി. ചർച്ചയിലെ എൻ്റെ പരാമർശത്തിലെ സിംഹ ഭാഗങ്ങളും മൂടി വെച്ച് ഒരു ചെറുഭാഗത്തെ ഹൈലൈറ്റ് ചെയ്ത് വളച്ചൊടിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയ ചാനൽ മുതലാളിമാരോട് ചുച്ഛമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു:
'വിഷയദാരിദ്ര്യം നേരിടുന്ന ന്യൂസ് 18. ഒരു അമുസ്ലിം സുഹൃത്തിൻ്റെ രോഗശാന്തിക്ക് വേണ്ടി ഒരു മുസ്ലിം അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ അത് തെറ്റല്ലെന്ന് മാത്രമല്ല, അനിവാര്യമായ ഒരു കടമ നിർവ്വഹണം കൂടിയാണ്. ഒരു അമുസ്ലിം തൻ്റെ മുസ്ലിം സുഹൃത്തിൻ്റെ രോഗശാന്തിക്ക് വേണ്ടി അവരുടെ വിശ്വാസപ്രകാരം പ്രാർത്ഥിച്ചാൽ ആ മതപ്രകാരം അത് തെറ്റല്ലെങ്കിൽ അതിൽ ഇടപെടേണ്ട കാര്യം മുസ്ലിമിനില്ല.' നാസർ ഫൈസി കൂടത്തായി പറയുന്നു.

"മറ്റു മത വിശ്വാസപ്രകാരം വഴിപാട് നടത്തുന്നതിന് ഒരു മുസ്ലിം തൻ്റെ വിശ്വാസ പ്രകാരം നിർദ്ദേശിച്ചാൽ അതിൻ്റെ ഇസ്ലാം മത നിലപാട് ചോദിക്കുന്നവരോട് ഒരു മുസ്ലിം വ്യക്തി എന്ന നിലയിൽ ഞാൻ നിലപാട് പറയുക സോഭാവികമാണ്. അത് കൂടിയാണ് ചാനൽ ചർച്ചിൽ ഞാൻ ചെയ്തത്. അതിനെ വളച്ചൊടിച്ച് "സമസ്ത മമ്മൂട്ടി ക്കെതിരെ " "മത വിധി പറഞ്ഞ് സമസ്ത " എന്നെല്ലാം പോസ്റ്റർ ഇറക്കുന്ന ന്യൂസ് 18 ചാനലിൻ്റെ നിലപാട് അല്പത്തരമാണ് - എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മമ്മൂട്ടി ഒരു ഇസ്ലാം മതവിശ്വാസിയാണെങ്കില്‍ അദ്ദേഹം അങ്ങനെ പറഞ്ഞ് ചെയ്യിക്കുന്നത് മതവിശ്വാസ പ്രകാരം തെറ്റാണ്. അതായത് അദ്ദേഹത്തിന്റെ അറിവോടെയാണ് ഇക്കാര്യം നടന്നതെങ്കില്‍ ഇക്കാര്യം ശരിയല്ല. മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ മതവിശ്വാസ പ്രകാരമുള്ള ആചാരങ്ങള്‍ തുടരട്ടെ. മോഹന്‍ലാല്‍ ചെയ്ത കർമ്മത്തില്‍ മമ്മൂട്ടിക്ക് വിരോധം ഇല്ലെങ്കില്‍ പ്രതികരിക്കേണ്ട ആവശ്യം ഇല്ല.
ഒരു മതവിശ്വാസി മതവിശ്വാസത്തിന് എതിരായ കാര്യം ചെയ്താല്‍ മതവിധി അനുസരിച്ചുള്ള പ്രതിവിധി തേടുകയാണ് ചെയ്യേണ്ടത്. അല്ലാതെ പൊതുസമൂഹത്തോടെ ഇസ്ലാം മതവിശ്വസികളോടൊ മാപ്പ് പറയേണ്ട ആവശ്യമില്ല. എന്നാല്‍ ദൈവത്തോട് ചില കടമകളും കടപ്പാടുകളുമുണ്ട്. അത് പൂർത്തിയാക്കിയാല്‍ മതിയെന്നായിരുന്നു ചാനല്‍ ചർച്ചയിലെ നാസർ ഫൈസിയുടെ വാക്കുകള്‍












Click it and Unblock the Notifications