ഒടുവില്‍ ലാലേട്ടന്‍ നിലപാട് വ്യക്തമാക്കി;ദേശീയഗാനത്തെ എതിര്‍ക്കേണ്ടതില്ല,വിവാഹമോചനക്കേസില്‍ ഉത്കണ്ഠ!
നോട്ട് നിരോധനത്തെ അനുകൂലിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാലിന്റെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം: ഡിസംബറില്‍ ബ്ലോഗ് എഴുതില്ലന്നേ ലാലേട്ടന്‍ പറഞ്ഞിട്ടുള്ളു. തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ നടപടിയില്‍ താര രാജാവിന്റെ അഭിപ്രായം കാത്തിരുന്നവര്‍ക്ക് മുന്നില്‍ ഒടുവില്‍ മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കി. തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം.
മനോരമ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും, ഇത് സിനിമയോടുള്ള ആദരം കൂടിയാണെന്നുമാണ് ലാല്‍ അഭിമുഖത്തില്‍ പറഞ്ഞത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസുകളില്‍ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തെ അനുകൂലിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാലിന്റെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യാത്രയിലായതിനാല്‍ ഡിസംബര്‍ മാസം താന്‍ ബ്ലോഗെഴുതില്ലെന്ന് ലാല്‍ പറഞ്ഞത്.

സിനിമയോടുള്ള ആദരം...
തീയേറ്ററുകളിലെ ദേശീയഗാനം സിനിമയോടുള്ള ആദരം കൂടിയാണെന്നും, ഇതിനെ എതിര്‍ക്കേണ്ടതില്ലെന്നുമാണ് ലാല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ട്രോളന്മാരുടെ പൊങ്കാല...
നോട്ട് നിരോധനത്തെ അനുകൂലിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാലിനെ സിനിമാരംഗത്തുള്ളവരടക്കം വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

ഒരു നല്ല കാര്യത്തിനല്ലേ...
മദ്യശാലകള്‍ക്ക് മുന്നിലും, സിനിമാ തീയേറ്ററുകളിലും ആരാധനാലയങ്ങളിലും വരി നില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി ബാങ്കിന് മുന്നില്‍ വരി നില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്.

പ്രണവ് നായകനാവാന്‍ കാത്തിരിക്കുന്നു
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനക്കേസുകളില്‍ ഉത്കണ്ഠയുണ്ടെന്നും, മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി വരുന്നത് കാണാന്‍ താനും കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.












Click it and Unblock the Notifications