കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ അന്തരിച്ചു

  • By Neethu
Google Oneindia Malayalam News

ഒറ്റപ്പാലം: പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ അന്തരിച്ചു(77). ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 2.30 ആയിരുന്നു അന്ത്യം. ഉദര സംബന്ധമായ രോഗമാണ് മരണ കാരണം.കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു.

മോഹനിയാട്ടത്തെ കഥകളിയില്‍ നിന്ന് മോചിപ്പിച്ച് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നര്‍ത്തകിയാണ്. ഭരതനാട്യ പഠനത്തിലൂടെയാണ് കലാ രംഗത്തേക്ക് വന്നത്. പിന്നീട് മോഹിനിയാട്ടത്തിലൂടെ അറിയപ്പെട്ടു. അടവ്, ചൊല്‍ക്കെട്ട്, രതിസ്വരം എന്നിവ പുതിയ രീതിയില്‍ അവതരിപ്പിച്ചു. അന്തരിച്ച പ്രശസ്ത കഥകളി കലാകാരന്‍ കലാമണ്ഡലം പത്മനാഭന്‍ നായരായിരുന്നു ഭര്‍ത്താവ്.

2014 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.കേരള കലാമണ്ഡലത്തിന്റെ ആദ്യ വൈസ് പ്രിന്‍സിപ്പാളിയിരുന്നു. കലാമണ്ഡലത്തില്‍ പഠിച്ച് അവിടെ തന്നെ 24ാം
വയസ്സില്‍ കലാമണ്ഡലം പ്രിന്‍സിപ്പാള്‍ ആയി സ്ഥാനമേറ്റു. 1992 ല്‍ ഇതേ പദവില്‍ ഇരുന്നാണ് വിരമിച്ചത്.

kalamandalamsathyabhama

മൃതദേഹം കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ ഷൊര്‍ണൂരില്‍ നടക്കും.

1976-ല്‍ കേരള സംഗീത നാടക അക്കാദമിയുടെയും 1994-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും മോഹിനിയാട്ടത്തിനുള്ള അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര സര്‍ക്കാറിന്റെ സീനിയര്‍ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. 2005-ല്‍ കേരള സര്‍ക്കാറിന്റെ ആദ്യത്തെ നൃത്തനാട്യപുരസ്‌കാരവും ലഭിച്ചു.

English summary
Mohiniyattam artist kalamandalam sathyabhama died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X